മികച്ച പങ്കാളിത്തത്തോടെ കണ്ണൂരിലെ പവര്‍ക്വിസ് -2019 പ്രാഥമിക തലം

278
Power Quiz-2019- Kannur
കണ്ണൂര്‍ ഗവ: പോളിടെക്നിക്കില്‍ നടന്ന പവര്‍ക്വിസ് പ്രാഥമിക തലം മുഹമ്മദ് ഷമല്‍ നേതൃത്വം നല്‍കി.

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ‘പവര്‍ റ്റു റിബില്‍ഡ്’ എന്ന സന്ദേശവുമായി നടത്തുന്ന പവര്‍ ക്വിസ് -2019 ന്റെ പ്രാഥമികതല മത്സരം കണ്ണൂര്‍ ജില്ലയില്‍ മികച്ച പങ്കാളിത്തത്തോടെ അരങ്ങേറി. ഹയര്‍ സെക്കന്ററി, പോളിടെക്നിക്, കോളേജ് എന്നിവിടങ്ങളിലായി 62 സ്ഥാപനങ്ങളില്‍ അസോസിയേഷന്‍ അംഗങ്ങള്‍ നേരിട്ടെത്തിയാണ് മത്സരം സംഘടിപ്പിച്ചത്. സംഘാടനം കൊണ്ടും, വിദ്യാലയ അധികൃതരുടെ സഹകരണം കൊണ്ടും, പങ്കാളിത്തം കൊണ്ടും പരിപാടിയെ മികച്ചതാക്കാന്‍ ജില്ലാ കമ്മിറ്റിക്ക് ആയി. ഇന്ത്യയില്‍ ഊര്‍ജ്ജ മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ ക്വിസ് മത്സരത്തില്‍ സംസ്ഥാന പവര്‍ ക്വിസ് സബ് കമ്മിറ്റി തയ്യാറാക്കിയ വിജ്ഞാനപ്രദമായ ചോദ്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. 2100 വിദ്യാര്‍ത്ഥികള്‍ ജില്ലയില്‍ നിന്ന് മത്സരത്തില്‍ പങ്കെടുത്തു. സെന്റ് തെരാസസ് ഹയര്‍സെക്കന്ററി സ്കൂള്‍ ബര്‍ണശ്ശേരിയില്‍ നിന്ന് 385 കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി.
ജില്ലാ തല മത്സരം ഒക്ടോബര്‍ 23 ന് ഉച്ചയ്ക്ക് 1 മണിക്ക് കണ്ണൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജ്, മാങ്ങാട്ട് പറമ്പ് വെച്ചാണ് നടക്കുക. പ്രാഥമിക തലത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ ടീം അടിസ്ഥാനത്തില്‍ ജില്ലാ തലത്തില്‍ പങ്കെടുക്കും.