പവർ ക്വിസ് 2020- പ്രാഥമിക തലം പൂർത്തിയായി

1322

സംസ്ഥാനത്തൊട്ടുക്കും വലിയ പങ്കാളിത്തത്തോടെയാണ് ഇന്ന് പവർക്വിസ് – 2020 ൻ്റെ പ്രാഥമിക തല മത്സരം നടന്നത്. ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ ക്വിസ് മത്സരത്തിൽ പങ്കാളികളായ വിദ്യാത്ഥിനി വിദ്യാർത്ഥികൾക്കും സംഘാടകരായ സംഘടനാ അംഗങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങളുമായി കൂടെ നിന്ന പ്രിയ അധ്യാപകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.2020 നവംബർ 8 ന് സംസ്ഥാനമെമ്പാടുമായി 850 സ്ഥാപനങ്ങളിൽ നിന്നും 25000 ലധികം കുട്ടികൾ ഈ പ്രശ്നോത്തരിയിൽ പങ്കെടുത്തിട്ടുണ്ട്.

ഹയർ സെക്കണ്ടറി തലം മുതൽ മുകളിലോട്ടുള്ള വിദ്യാർത്ഥികളുടെ ഇടയിൽ നടത്തുന്ന പവർക്വിസ് മത്സരത്തിന്റെ പ്രാഥമികതലത്തിലെ ലിങ്ക് ആണ് താഴെ കൊടുത്തിട്ടുള്ളത്. മൾട്ടിപ്പിൾ ചോയ്സ് ഉള്ള 20 ചോദ്യങ്ങൾ. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട10 ചോദ്യങ്ങൾ ഉണ്ട്. ശരിയുത്തരത്തിന് ഒരു മാർക്ക് വീതം. നെഗറ്റീവ് മാർക്കില്ല. പൊതു വിജ്ഞാനം പരിശോധിക്കുന്നതിന്റെ ഭാഗമായി എല്ലാവർക്കും ലിങ്ക് തുറന്ന് ഉത്തരം എഴുതാം. സബ്മിറ്റ് ചെയ്യുമ്പോൾ തന്നെ മാർക്കും ശരിയുത്തരങ്ങളും കാണാൻ സാധിക്കും. ആർക്കും പങ്കെടുക്കാം. പവർ ക്വിസിൻ്റെ ഭാഗമാകാം.

പവർക്വിസ് പ്രാഥമികതല മത്സരം – ലിങ്ക്https://forms.gle/EUsXP2RpbgBFRBUQ9