പവർ ക്വിസ് 2024

8

പവർ ക്വിസ് 2024 ൻടെ ജില്ലാ തല മത്സരങ്ങൾ എല്ലാ ജില്ലകളിലും 6.11. 2024 ന് പൂർത്തിയായി. 14 ജില്ലകളിലായി 774 സ്ഥാപനങ്ങളിൽ നിന്നും 1511 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കാളികളായി. 528 OA അംഗങ്ങളും 239 ഇതര സംഘടനാംഗങ്ങൾ/ അധ്യാപകരും പങ്കെടുത്തു. 107 സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പങ്കാളിത്തമുണ്ടായത്. 81 സ്ഥാപനങ്ങളുമായ് പാലക്കാടാണ് രണ്ടാം സ്ഥാനത്ത് എത്തിയത് … പങ്കെടുത്ത സ്ഥാപനങ്ങളുടെ എണ്ണം 679 ൽ നിന്ന് 774 ലേക്കും പങ്കെടുത്ത വിദ്യാർത്ഥികളുടെ എണ്ണം 1270 ൽ നിന്നും 1511 ലേക്കും വർദ്ധിപ്പിക്കുവാൻ 2024 ൽ സാധിച്ചു എന്ന കാര്യം എടുത്തു പറയേണ്ടതാണ് . ജില്ലാ കമ്മറ്റികൾ ഇക്കാര്യത്തിൽ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു .

26.09.2024 ന് നടന്ന പവർ ക്വിസ് 2024 ന്റെ പ്രാഥമികതല മത്സരത്തിൽ സംസ്ഥാനമെമ്പാടുമായി 1033 സ്ഥാപനങ്ങളിൽ നിന്ന് 38536 വിദ്യാർത്ഥികൾ ആണ് പങ്കെടുത്തത്. 80 എഞ്ചിനീയറിംഗ് കോളേജുകൾ, 117 ആർട്സ് & സയൻസ് കോളേജുകൾ, 47 പോളിടെക്നിക്കുകൾ, 31 ഐടിഐ-കൾ, 758 ഹയർ സെക്കണ്ടറി സ്കൂളുകൾ എന്നിങ്ങനെയാണ് വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്തം. ഏറ്റവും കൂടുതൽ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചത് തിരുവനന്തപുരവും ജില്ലയാണ് (128). രണ്ടാമതും മൂന്നാമതും യഥാക്രമം തൃശ്ശൂരും (122), എറണാകുളവും (109) ആണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത് തിരുവനന്തപുരവും ജില്ലയാണ് (4952). രണ്ടും മൂന്നും സ്ഥാനങ്ങളിൽ തൃശ്ശൂരും ( 4745) എറണാകുളവുമാണ് (4120). 1698 OA അംഗങ്ങളും, 2323 മറ്റ് സംഘടനാ അംഗങ്ങളും പവർ ക്വിസ്വിൽ പങ്കെടുത്തു.
ആകെ സ്ഥാപനങ്ങളുടെ പങ്കാളിത്തം തുടർച്ചയായ രണ്ടാം വർഷവും ആയിരത്തിനു മുകളിൽ നിലനിർത്താനും വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തവും ഉറപ്പുവരുത്താനും കഴിഞ്ഞു. ഈ വർഷം പരീക്ഷണാർത്ഥം നടപ്പിലാക്കിയ ഡിജിറ്റൽ രീതിയിലുള്ള അവതരണം 19 സ്ഥാപനങ്ങളിൽ നടത്തി.
ന്യുമീഡിയ സബ്കമ്മറ്റിയുമായി ചേർന്ന് 2200ഓളം പേർ പങ്കെടുത്ത ഓൺലൈൻ ക്വിസ് മത്സരവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുകയുണ്ടായി. സോഷ്യൽ മീഡിയ പ്രചരണം വഴി വളരെ വലിയ പങ്കാളിത്തമാണ് ഇതിനുണ്ടായത്.