കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം വി മാധവന്‍- സുകുമാരന്‍ തമ്പി നഗറില്‍ ആരംഭിച്ചു. രാവിലെ 9 മണിക്ക് സംഘടനാപ്രസിഡന്റ് ജെ.സത്യരാജന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണന്‍ കുട്ടി സമ്മേളനത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് മുഖ്യഭാഷണം നടത്തി.
ഓണ്‍ ലൈനായി ആണ് സമ്മേളനം നടന്ന് കൊണ്ടിരിക്കുന്നത്. എല്ലാ ജില്ലകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സജ്ജീകരിക്കപ്പെട്ട പ്രത്യേക വേദികളില്‍ ഇരുന്നാണ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വിവിധ ജില്ലാ കമ്മിറ്റികള്‍ നടത്തിയ ഓണ്‍ ലൈന്‍ സെമിനാറുകളീലൂടെ ഇതിനകം ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുന്നു സമ്മേളന അനുബന്ധ പരിപാടികള്‍. ഇതിനിടയില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചരണത്തിനും സമ്മേളന പരിപാടികള്‍ ശ്രദ്ധയൂന്നി. ആഗസ്ത് 14, 15 തീയതികളില്‍ പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍ നടക്കും. വിവിധ പ്രമേയങ്ങളും സമ്മേളനത്തിന് മുമ്പാകെ അവതരിപ്പിക്കും.