KSEBOA കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. കൊല്ലം സരസ്വതി ഹാളിൽ നടന്നചടങ്ങ് സംസ്ഥാന സാമൂഹുക്ഷേമ വികസന ബോഡ് ചെയർപേഴ്സണും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ശ്രീമതി. സൂസൻ കോടി ഉദ്ഘാടനം ചെയ്തു.


ലോകമെമ്പാടും വനിതകൾ ലൈംഗികചൂഷണത്തിനു വിധേയരായി കൊണ്ടിരിക്കുകയാണെന്നും സ്ത്രീ സ്വാതന്ത്ര്യം ഇനിയും അകലെയാണെന്നും അഭിപ്രായപ്പെട്ടു.

ശ്രീമതി മിനി സ്വാഗതം ആശംസിച്ചു. ശ്രീമതി.പ്രീത അധ്യക്ഷയായി. തുടർന്ന് വനിതാ അംഗങ്ങൾ ലഘു നാടകം (സ്കിറ്റ് )അവതരിപ്പിച്ചു. ശ്രീമതി ആശാ അശോകൻ വിഷയാവിഷ്ക്കാരം നടത്തി

ശ്രീമതി.പ്രസന്നകുമാരി, ശ്രീമതി മേരി ജോൺ (ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാർ ) ജില്ലാ പ്രസിഡൻ്റ് ശ്രീമതി നിർമ്മല ദാസ് എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി ബെനറ്റ് കൃതജ്ഞത രേഖപ്പെടുത്തി. ഗാനങ്ങൾ കൊണ്ടും സജീവമായ പരിപാടി വളരെ ഉന്നത നിലവാരം പുലർത്തി.

തുടക്കം മുതൽ കലാപരിപാടികൾക്ക് നേതൃത്വവും സഹായവും നൽകിയ സർവ്വ ശ്രീ മോഹൻ കൊട്ടറ, രവീന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യവും പങ്കാളിത്വവും പരിപാടി മികവുറ്റതാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.