പത്തനംതിട്ട
ഓഫീസേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ല വനിതാ സബ് കമ്മിറ്റിയുടെയും വർക്കേഴ്സ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പത്തനംതിട്ട അബാൻ ആർക്കെടിൽ നടന്ന ചടങ്ങ് ആശ വർക്കേഴ്സ് യൂണിയൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ശ്രീമതി എം. ബി. പ്രഭാവതി ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് കുമാരി പ്രിയങ്ക പ്രതാപ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വിമുക്തി ഡിസ്ട്രിക്ട് മെൻറ്റർ, സിവിൽ എക്സ്സൈസ് ഓഫീസർ, ശ്രീ. ബിനു വർഗീസ്, വുമൺ സിവിൽ എക്സ്സൈസ് ഓഫീസർ, നർകോട്ടിക് സ്ക്വാഡ്, പത്തനംതിട്ട ശ്രീമതി കവിത എന്നിവർ കുട്ടികളിലെ ലഹരി ഉപയോഗത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്””കരുതൽ” നടത്തി.
എറണാകുളം
ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം ജില്ല വനിതാ സബ് കമ്മിറ്റിയുടെയും വർക്കേഴ്സ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കച്ചേരിപ്പടി ആശീർ ഭവനിൽ നടന്ന ചടങ്ങ് പ്രശസ്ത ആർ ജെ ആർട്ടിസ്റ്റ് തെന്നൽ ഉദ്‌ഘാടനംചെയ്‌തു. സിഐടിയു ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ദീപ കെ രാജൻ മുഖ്യപ്രഭാഷണം നടത്തി ഓഫീസേഴ്സ് അസോസിയേഷൻ നോർത്ത് സോണൽ സെക്രട്ടറിയായ സഖാവ് എ എൻ ശ്രീലാകുമാരി പ്രഭാഷണം നടത്തി. ഓഫീസേഴ്സ് അസോസിയേഷൻ കൾച്ചറൽ കമ്മിറ്റിയുടെ സംസ്ഥാന അധ്യക്ഷയായ സഖാവ് ഡെയ്സി എൻ.എസ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അതിനുശേഷം അംഗങ്ങളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.
മലപ്പുറം
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനും, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷനും സംയുക്തമായി മലപ്പുറം BEFI സെന്ററിൽ വെച്ച് അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. ചടങ്ങ് മൻസിയ വി. പി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകയായ സിൽസില കുഞ്ഞിമുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
കോട്ടയം
ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ വനിതാ സബ് കമ്മിറ്റി യുടെ നേതൃത്വത്തിൽ മാർച്ച് 8ന്, കോട്ടയം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തിൽ വനിതാ ദിനം ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി എഞ്ചിനീയർ ശ്രീമതി ജെമിലി വി സി നിർവഹിച്ചു. IPCAI പ്രോജക്റ്റ് കോർഡിനേറ്ററും കൗൺസിലറുമായ ശ്രീമതി ശ്രീദേവി വി ജി മുഖ്യ പ്രഭാഷണം അവതരിപ്പിച്ചു. തുടർന്ന് അമൃതം ഫുഡ് പ്രോഡക്ടസിന്റെ സംരംഭക ശ്രീമതി രാജമ്മ കൃഷ്ണൻകുട്ടി പ്രഭാഷണം നടത്തി. ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ സ്മിത കെ വി, വനിതാ രൂപ രേഖ അവതരിപ്പിച്ചു. വിവിധ കലാപാരികളുമുണ്ടായിരുന്നു.
കാസർഗോഡ്
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനും, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷനും സംയുക്തമായി കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ വെച്ച് അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. വനിതാദിനം ഉദ്ഘാടനം ചെയ്തത് കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി കെ.വി സുജാത ടീച്ചറാണ്. അഡ്വക്കറ്റ് ശ്രീമതി ആശാലത ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
തൃശൂർ
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനും, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷനും സംയുക്തമായി തൃശൂർ ജവഹർ ബാലഭവനിൽ വെച്ച് അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. വനിതാദിനം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ശ്രീമതി സി എസ് ചന്ദ്രികയാണ്. സിഐടിയു സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ശ്രീമതി പ്രസന്നകുമാരി പ്രസ്തുത ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. വനിതാ ദിനത്തിന്റെ ആശയം ഉൾക്കൊണ്ടു കൊണ്ടുള്ള ഒരു “നൃത്തശില്പം” അംഗങ്ങൾ അവതരിപ്പിച്ചു.
പാലക്കാട്
വനിതാദിന ആഘോഷങ്ങൾ ബഹുമാനപ്പെട്ട കോങ്ങാട് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രീമതി Dr സിന്ധു ഷാജൻ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് ക്ലാസ് എടുത്തു . പാലക്കാട് മുൻസിപ്പാലിറ്റിയിലെ ഹരിത കർമ്മ സേനയിലെ മുതിർന്ന അംഗത്തെ ആദരിച്ചു
കോഴിക്കോട്
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷനും വർക്കേഴ്സ് അസോസിയേഷനും സംയുക്തമായി വൈദുതി ഭവൻ ഗാന്ധി റോഡിൽ അന്താ രാഷ്ട്ര വനിത ദിനം ആഘോഷിച്ചു. പ്രമുഖ ചെറുകഥാ കൃത്തും നോവലി സ്റ്റുമായ മാതൃഭൂമി ന്യൂസ് സബ് എഡിറ്റർ ശ്രീമതി എം കെ ഷബിത പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി കളായി ശ്രീമതി കെ. സി സ്മിത (അന്വേ ഷി മെമ്പർ & ഫാമിലി കൗൺസിലർ) അഡ്വ; പി.പി സപ്ന (പബ്ലിക് പ്രോസി ക്യൂട്ടർ മലപ്പുറം) എന്നിവർ സംസാരിച്ചു. തുടർന്ന് Embrace the Equity എന്ന ആശയം മുൻനിർത്തി പ്രതിജ്ഞ യോടെ “ഏകത്വ മനുഷ്യ ചങ്ങല”യും, കോൺട്രാക്റ്റ് സ്വീപ്പേ ഴ്സിന്റെ കലാ പരിപാ ടികളും നടന്നു.
ഇടുക്കി
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ്റെയും കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ്റെയും വനിതാ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഈ വർഷത്തെ വനിതാ ദിന പരിപാടികൾ മാർച്ച് 4ന് സംയുക്തമായി നടത്തി. മൂലമറ്റം അക്വാട്ടിക് സെന്ററിൽ വെച്ച് നടത്തിയ പരിപാടി ശ്രീമതി രഞ്ജനാ ദേവി (KSEB OA വൈസ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡോക്ടർ രശ്മി സുധീർ സ്ത്രീകളും മാനസികാരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. തുടർന്ന് സംഘടനാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
തിരുവനന്തപുരം
ഓഫീസേഴ്സ് അസോസിയേഷനും, വർക്കേഴ്സ് അസോസിയേഷനും, വർക്കേഴ്സ് ഫെഡറേഷനും സംയുക്തമായി തിരുവനന്തപുരം വൈദ്യുതി ഭവനത്തിൽ വനിതാദിനം ആഘോഷിച്ചു.എം.എൽ. എ ശ്രീമതി. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ.രാജൻ ഘോബ്രഗഡേ ഐ.എ.എസ്, ചീഫ് എഞ്ചിനീയർ ശ്രീമതി. ശാന്തി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് ജീവനക്കാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.