രാജ്യത്ത് സ്ത്രീകള്‍ക്ക് എല്ലായിടവും എല്ലായ്പോഴും സുരക്ഷിതത്വം ഒരുക്കുന്നതിനുള്ള സാമൂഹ്യ ബോധത്തിന്റെ സൃഷ്ടി ആവശ്യപ്പെട്ട് കൊണ്ട് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന തെരുവോര കുടുംബസംഗമത്തിന്റെ ഒരുക്കങ്ങള്‍ കോഴിക്കോട് പുരോഗതിയിലേക്ക്. പരിപാടിയുടെ പ്രചരണാര്‍ത്ഥം വിവിധ ജില്ലകളില്‍ പോസ്റ്റര്‍ പ്രചരണം ഡിസംബര്‍ 18,19തീയതികളിലായി നടന്നു. വനിതാ സബ്കമ്മിറ്റി തയ്യാറാക്കിയ പോസ്റ്ററുകള്‍ സംഘടനാംഗങ്ങള്‍ കൂട്ടമായി പോയാണ് ചുവരുകളില്‍ പതിച്ചത്.
പ്രചരണത്തിന് ശക്തി പകര്‍ന്ന് ന്യൂമീഡിയ കമ്മിറ്റിയും സോഷ്യല്‍ മീഡിയ വഴി പ്രവര്‍ത്തനം നടത്തുന്നുണ്ട്. വാട്സാപ്, ഫേസ്ബുക്ക് തുടങ്ങിയ വഴി വിവിധയിനം പോസ്റ്ററുകളും വാര്‍ത്തകളും ജനശ്രദ്ധയിലേക്കെത്തിക്കുന്നു.
കള്‍ച്ചറല്‍ സബ്കമ്മിറ്റി രാത്രി മുഴുനീളം അവതരിപ്പിക്കാനുള്ള കലാപരിപാടികള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. പാട്ടും, സ്കിറ്റും, തെരുവു നാടകങ്ങളുമായി സജീവമായിരിക്കും ശനിയാഴ്ച രാത്രി. കണ്ണുര്‍, കോഴിക്കോട് ജില്ലകളില്‍ ഇതിനകം തന്നെ കലാപരിപാടികളുടെ റിഹേഴ്സല്‍ ക്യാമ്പുകള്‍ നടന്നു. മറ്റെല്ലാ ജില്ലകളില്‍ നിന്നുമുള്ള കലാ പരിപാടികള്‍ അരങ്ങേറും എന്നാണ് വിവരം.
ഡിസംബര്‍ 21രാത്രി 7മണി മുതല്‍ 22രാവിലെ 7മണി വരെ 12മണിക്കൂര്‍ നീളുന്ന സംഗമത്തില്‍ വിവിധ സാംസ്കാരിക നായകരും അതിഥികളായെത്തും.