വനിതാദിനം-ജില്ലകളിലെങ്ങും ആവേശപ്രചരണം

388

മാര്‍ച്ച് 8ന്റെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രചരണം വിവിധജില്ലകളില്‍ കെ.എസ്.ഇ.ബിഓഫീസേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവേശത്തോടെ ഏറ്റെടുത്തു. എല്ലാ ഓഫീസുകളിലും പോസ്റ്റര്‍ എത്തിച്ചതോടെ അസോസിയേഷന്‍ അംഗങ്ങള്‍ കൂട്ടം ചേര്‍ന്നാണ് പോസ്റ്റര്‍ പതിക്കുന്നത്. ജില്ലകളിലെ വനിതാ സബ്കമ്മിറ്റി പ്രവര്‍ത്തനങ്ങല്‍ക്ക് നേതൃത്വംനല്‍കുന്നു.
വനിതാ ദിനത്തോട് അനുബന്ധിച്ച് വിവിധങ്ങളായ പരിപാടികള്‍ക്കാണ് ജില്ലകളില്‍ പദ്ധതിയിട്ടിരിക്കുന്നത്. പരിപാടികളിലേക്ക് എല്ലാ വനിതാ ഒഫിസര്‍മാരേയും പങ്കെടുപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണ് പോസ്റ്റര്‍ പ്രചരണത്തിന്റെ ഭാഗമായി നടക്കുന്നത്. സംഘടനാപ്രവര്‍ത്തകര്‍ക്കാകെ ഊര്‍ജ്ജം പകര്‍ന്ന് വനിതാമുന്നേറ്റത്തിനും പൊതുശാക്തീകരണത്തിനും നാട് നേരിടുന്ന വെല്ലുവിളികളില്‍ ചോദ്യമുയര്‍ത്തിയും മാതൃകാപരമായ പരിപാടികള്‍ ഈ സംഘടനാവര്‍ഷം ഏറ്റെടുത്ത് നടത്തിയ വനിതാസബ്കമ്മിറ്റിയുടെ വനിതാദിനാചരണവും പുതിയ സന്ദേശമാവും നല്‍കുക. പ്രചരണ പരിപാടികള്‍ വിജയിപ്പിക്കാനിറങ്ങിയ എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.