കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

274

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ.എംജി സുരേഷ് കുമാര്‍ സംസ്ഥാന പ്രസിഡന്റായും ബി.ഹരികുമാര്‍ ജനറല്‍ സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു. മധു.എച്ച് ആണ് ട്രഷറര്‍. ഉഷ.ടി.എ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ബാബു.ആര്‍ വര്‍ക്കിംഗ് പ്രസിഡന്റ് ആയും ഇന്ദിര കെ വനിത സബ് കമ്മിറ്റി കണ്‍ വീനറായും പ്രവര്‍ത്തിക്കും. സെക്രട്ടറിമാരും വിവിധ സബ് കമ്മിറ്റി കണ്‍ വീനര്‍മാരും ഉള്‍പ്പെടുന്ന 33 അംഗ സെന്‍ ട്രല്‍ എക്സിക്യുട്ടിവ് കമ്മിറ്റിയും വിവിധ ജില്ലകളുടെ പ്രാതിനിധ്യമുള്ള കേന്ദ്ര കമ്മിറ്റിയും നിലവില്‍ വന്നു. 4 സോണല്‍ കമ്മിറ്റികളിലെ ഭാരവാഹികളേയും അംഗങ്ങളേയും സമ്മേളനം തെരഞ്ഞെടുത്തു.