വനിതാ ദിനാഘോഷം -തിരുവനന്തപുരം ജില്ല

386

തുല്യതയുടെ തലമുറ എന്ന മുദ്രാവാക്യത്തോടെയാണ് ഈ വർഷത്തെ സാർവദേശീയ വനിതാ ദിനം എത്തി ചേർന്നിരിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ് തിരുവനന്തപുരം ജില്ലയിലെ കെ എസ് ഇ ബി എൽ വനിതാ കൂട്ടായ്മ , വൈദ്യുതി ഭവൻ ഒൻപതാം നിലയിലെ മിനി ഓഡിറ്റോറിയത്തിൽ വച്ച് മാർച്ച്‌ 7ശനിയാഴ്ച ഉച്ചക്ക് 2മണി മുതൽ 5 മണി വരെ നടത്തി. കെ എസ് ഇ ബി ഒ എ വനിതാ സബ്‌കമ്മിറ്റി മുന്നിൽ നിന്നും നയിച്ച ഈ പരിപാടി വൻ വിജയമായി എന്നതിൽ നമുക്ക് സന്തോഷിക്കാം. ഏകദേശം അറുന്നൂറോളം പേരാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇവിടെ എത്തിച്ചേർന്നത്.

ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത് ‘പടവുകൾ ‘ എന്ന് തുടങ്ങുന്ന അവതരണ ഗാനത്തോടുകൂടിയായിരുന്നു. തുടർന്ന് ഓഫീസർസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ചെയർപേഴ്സൺ കൂടിയായ യോഗാധ്യക്ഷ ശ്രീമതി.ബിന്ദു ലക്ഷ്മി യോഗ നടപടികൾ ആരംഭിച്ചു. ശ്രീമതി.സോണിയ ജോർജ് അതിഥികൾക്ക് സ്വാഗതം ആശംസിച്ചു. ബഹു. കെ എസ് ഇ ബി എൽ ചെയർമാൻ ശ്രീ.എൻ. എസ് പിള്ള,IAS ഉദ്‌ഘാടനം നിർവഹിച്ചു കൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്തു . തുടർന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി.ജോസഫൈൻ മുഖ്യ പ്രഭാഷണം നടത്തി. വനിതാ ദിനത്തിന്റെ ചരിത്രവും, ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളും അതിനെതിരെ സ്ത്രീ സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും നാം ചർച്ച ചെയ്യണമെന്ന് അവർ പറഞ്ഞു. ചടങ്ങിൽ ശ്രീമതി. യമുന വനിതാദിനസന്ദേശം അവതരിപ്പിച്ചു.


മികച്ച നേട്ടം കൈവരിച്ച വനിതാ കായിക പ്രതിഭകളെ ആദരിച്ചു. തുടർന്ന് വൈദ്യുതി ബോർഡ് HRM ചീഫ് എഞ്ചിനീയർ ശ്രീമതി. മിനി ജോർജ് പരിപാടിയിൽ ആശംസകൾ നേർന്നു.
നമ്മുടെ കലാകാരികളും കലാകാരൻമാരും അവതരിപ്പിച്ച ”ഇന്ത്യയുടെ മകൾ”എന്ന നൃത്ത ശിൽ പ്പം എല്ലാ അർത്ഥത്തിലും മികച്ച നിലവാരം പുലർത്തി. അഭിനയിച്ച എല്ലാവരുടെയും വളരെ മികച്ച പ്രകടനം എടുത്തു പറയേണ്ട ഒന്നായിരുന്നു.



പിന്നീട് അരങ്ങേറിയ ”ഉത്തരങ്ങൾ ചോദ്യങ്ങളാകുമ്പോൾ” എന്ന ലഘുനാടകം പ്രമേയം കൊണ്ടും അഭിനയമികവ് കൊണ്ടും വളരെ ശ്രദ്ധേയമായി
1996 മുതൽ 2020 വരെയുള്ള യു.എൻ വനിതാദിന സന്ദേശങ്ങൾ കോർത്തിണക്കി സ്റ്റേജിൽ അവതരിപ്പിച്ച പരിപാടി ആശയം കൊണ്ടും ആവിഷ്കാരം കൊണ്ടും വേറിട്ടു നിന്നു.
ഒ എ സെൻട്രൽ കമ്മിറ്റി അംഗം ശ്രീമതി.ജാസ്മിൻ ബാനു ചടങ്ങിന് ആശംസകൾ അർപ്പിച്ചു .

അവസാനത്തെ ഇനമായ നമ്മുടെ ഗായക സംഘം അവതരിപിച്ച നാടൻ പാട്ടുകൾ, കാണികൾ കയ്യടിച്ചും ചുവടു വെച്ചും പ്രോൽസാഹിപ്പിച്ചു.

വനിതാ ദിനത്തെ ഇത്തരത്തിൽ ആഘോഷമാക്കാൻ പ്രവർത്തിച്ച കെ എസ് ഇ ബി യിലെ പുരോഗമന സംഘടനകൾ എല്ലാവർക്കും ഒരു മാതൃകയാണ്.

റിപ്പോർട്ട് തയ്യാറാക്കിയത്

ശ്രീമതി.ബിന്ദുലക്ഷ്മി ( സീനിയർ സൂപ്രണ്ട് , എഫ് എ ഓഫീസ്, വൈദ്യുതിഭവൻ )

ശ്രീമതി.കവിത( അസിസ്റ്റന്റ് എഞ്ചിനീയർ ,സൗര, വൈദ്യുതിഭവൻ )