ഇല്ല
-കവിത
സമയമില്ലപണികൾ തീരുന്നില്ല.സങ്കടത്താലുറക്കംതളിർത്തില്ലസ്വപ്നമൊക്കെയുംതോളത്തു തൂക്കിയി-ട്ടലറി മിന്നലിൻതീവണ്ടി പോയില്ല.നിഴലുകൾക്കുപിന്നാമ്പുറത്തെവിടെയോനിലവിളിക്കാറ്റുകണ്ടിട്ടറിഞ്ഞില്ല.വഴികളിൽ മുഖംമൂടിവില്ക്കുന്നവർഒച്ചമായ്ച്ചുചിരിച്ചതറിഞ്ഞില്ല.പനിപിടിച്ചപകലുകൾക്കപ്പുറംതനിയെ ഊളിയി-ട്ടോർമ പകുത്തില്ല.കെട്ടഴിഞ്ഞഴി-ഞ്ഞൂർന്നു വീഴുംഇരുട്ടുച്ചിയിൽ തട്ടിനോവാതിരുന്നില്ല.പകയൊഴിച്ചുപതപ്പിച്ച ചിന്തകൾനിമിഷ നേരത്തി-ലെണ്ണാൻ കഴിഞ്ഞില്ല.മതിലുകെട്ടി-ത്തിരിച്ചൊരാകാശത്ത്ചിറകടിക്കാൻമനസ്സും തുനിഞ്ഞില്ല.ഒരു നിലാക്കുളിർപൊട്ടിവീഴും പോലെആർദ്രമൗനമുരുണ്ടങ്ങുപോയില്ല.പല്ലു പോയകഥകൾകേട്ടങ്ങനെവില്ലുവണ്ടികിതച്ചങ്ങു വന്നില്ല.മുല്ല പോലെമണംതുന്നി കാഴ്ചകൾചില്ലു ചിത്രംവരയ്ക്കാൻ മറന്നില്ല.ഇല്ലൊരാളുംവരില്ലെന്നറിഞ്ഞിട്ടുംതെല്ലു സങ്കടംതോന്നാതിരുന്നില്ല.