വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയര്‍ത്തുക- പത്തനംതിട്ട ജില്ലാ ജനറല്‍ബോഡി

113

പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് തുളസീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന പത്തനംതിട്ട ജനറൽ ബോഡി സോണൽ സെക്രട്ടറി ശ്രീ ആർ ബാബു ഉത്ഘാടനം ചെയ്തു റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര ഭാരവാഹികമായ എം.ജി സുരേഷ് കുമാർ ബനവലന്റ് ഫണ്ട് അവാർഡ് വിതരണം ചെയ്തു സംസാരിച്ചു. പവർ ക്വിസ് ജില്ലാതല മത്സര വിജയികൾക്കുള്ള സമ്മാനം ഹരികുമാർ, ശ്രീകുമാർ, ശ്യം കുമാർ എന്നിവർ നിർവ്വഹിച്ചു. ഏറ്റവും നല്ല പ്രാഥമിക തല ക്വിസ് മാസ്റ്റർക്കുള്ള സമ്മാനം കവിതക്ക് കേന്ദ്ര കമ്മറ്റി അംഗം രമ നൽകി. ജില്ലാ പ്രവർത്തന വീഡിയോ, ചർച്ച എന്നിവ കൊണ്ട് ജനറൽ ബോഡി സജീവമായിരുന്നു. “വൈദ്യുതി നിയമ ഭേദഗതിയും സ്ഥാപനവും ” എന്ന വിഷയം കേന്ദ്ര കമ്മറ്റി അംഗം ആർ ബിജുരാജ് അവതരിപ്പിച്ചു. സോണൽ സെക്രട്ടറി ശ്രീകുമാർ, സംസ്ഥാന കമ്മിറ്റി ഭാരവാഹി ശ്യാംകുമാർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഹരികുമാർ ചര്‍ച്ചകള്‍ക്ക്ക്രോഡീകരണം നടത്തി.