കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഓഗസ്റ്റ് 14 ന് നടന്നു .സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് ശ്രീമതി.സുമ ശേഖർ അദ്ധ്യക്ഷ വഹിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ: എം.ജി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി. സ്മാർട്ട് മീറ്റർ നടപ്പിലാക്കുന്നതിനെതിരെ സംഘടന സ്വീകരിച്ച ശക്തമായ നിലപാട് തന്നെയാണ് അതിൽ നിന്നും പിൻമാറാനുള്ള തീരുമാനത്തിലെത്തിച്ചതെന്ന് ഉദ്ഘാടകൻ പറഞ്ഞു. ബദൽ രീതിയിൽ എങ്ങനെ ഫലപ്രദമായി സ്മാർട് മീറ്റർ നടപ്പിലാക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ ബോർഡിൻ്റെ സാമ്പത്തിക നിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി പ്രവീൺ എൻ ആർ അവതരിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ ട്രാൻസ്മിഷൻ സിസ്റ്റം ശക്തിപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കണമെന്നതടക്കം വിവിധ വിഷയങ്ങളിൽ നാല് പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.കഴിഞ്ഞ സമ്മേളന കാലഘട്ടത്തിൽ വിരമിച്ച 126 പേർക്ക് യാത്രയയപ്പ് നടത്തി .സമ്മേളനത്തിൽ ഏഴ് മേഖലകളിൽ നിന്ന് 323 പ്രതിനിധികൾ പങ്കെടുത്തു.സംഘടനയുടെ പുതിയ ജില്ലാ ഭാരവാഹികളായി ശ്രീ.രാജേഷ് കുമാർ ( പ്രസിഡൻ്റ്) ,ശ്രീ.അനീഷ് ഡി (സെക്രട്ടറി) ,ശ്രീമതി. സംഗീത (ട്രഷറർ), ബിന്ദു ലക്ഷ്മി (വർക്കിങ്ങ് പ്രസിഡൻ്റ്) ജ്യോതി രാജ് (ഓർഗനൈസിങ്ങ് സെക്രട്ടറി) എന്നിവരെ അടങ്ങിയ 81 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
Home Districts Thiruvananthapuram ട്രാൻസ്മിഷൻ സിസ്റ്റം ശക്തിപ്പെടുത്തണം-തിരുവനന്തപുരം ജില്ലാ സമ്മേളനം
സമര പ്രഖ്യാപന കൺവെൻഷൻ – ആവേശത്തോടെ സംഘടനാ പ്രവർത്തകർ
ആലുവയിൽ പ്രിയദർശിനി ടൗൺഹാളിൽ ഒഴുകിയെത്തിയ വൈദ്യുതി മേഖലയിലെ വിവിധ സംഘടനാ പ്രവർത്തകരുടെ ആവേശം കൊണ്ട് വൈദ്യുതി നിയമ ഭേദഗതിക്കെതിരെയുള്ള സമര പ്രഖ്യാപന കൺവെൻഷൻ ശ്രദ്ധേയമായി. വൈദ്യുതി നിയമ ഭേദഗതി ബിൽ...