പാരിസ്ഥിതിക മലിനീകരണം ലഘൂകരിക്കുക, ഊർജ്ജ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ സുപ്രധാനമായ അടുത്ത തലമുറയെ വരെ സ്വാധീനിക്കുന്ന ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് രാജ്യത്താദ്യമായി ഒരു ഈ മൊബിലിറ്റി പോളിസി തയാറാക്കിയ സംസ്ഥാനമാണ് കേരളം. ഈ മൊബിലിറ്റി അഥവാ ഇലക്ട്രിക് മൊബിലിറ്റി എന്നാൽ എന്നാൽ ഇലക്ട്രിക് വാഹനങ്ങളും അവർക്ക് വേണ്ട ചാർജിങ് സംവിധാനങ്ങളാണ്. ഇത്തരത്തിൽ വൈദ്യുതി വാഹനങ്ങളുടെ ഉപയോഗത്തിനും,വിപണിക്ക് ഉണർവ്വ് നൽകുന്നതിനും സുപ്രധാനമായ പങ്ക് വഹിക്കേണ്ടത് ചാർജിങ് സംവിധാനങ്ങളുടെ പര്യാപ്തത ആണ്. മതിയായ തോതിൽ കേരളത്തിലുടനീളം ശാന്തിയും ശൃംഖല സ്ഥാപിക്കുന്നതിനായി കേരള സർക്കാരിൻറെ ഈ മൊബിലിറ്റി പോളിസി പ്രകാരം കെഎസ്ഇബിയെ ആണ്നോഡൽ ഏജൻസി ആയി തിരഞ്ഞെടുത്തിട്ടുള്ളത്.ഇപ്രകാരം എല്ലാ ജില്ലകളിലും ആയി 250 ൽ പരം ചാർജിങ് സ്റ്റേഷൻ ശൃംഖല സ്ഥാപിക്കാൻ ലക്ഷ്യമിട്ട് കെഎസ്ഇബി പ്രവർത്തിക്കുന്നു.
സംസ്ഥാന സർക്കാരിൻറെ ഇ-മൊബിലിറ്റി പ്രമോഷൻ ഫണ്ടിൽനിന്നും പ്രാരംഭഘട്ടം ആയി ആറു ജില്ലകളിൽ കെഎസ്ഇബി യുടെ സ്വന്തം സ്ഥലത്ത് ഇത്തരം സ്റ്റേഷനുകൾ സ്ഥാപിച്ചു കഴിയുകയും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തിരിക്കുന്നു.ആദ്യ നാല് മാസങ്ങളിൽ വൈദ്യുതി വാഹന ഉടമകൾക്ക് സൗജന്യമായി ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നതിനായി നൽകിയിരിക്കുകയാണ്. ഇത്തരത്തിൽ മികച്ച ഒരു ഇലക്ട്രിക് വാഹന ഉപയോഗ സംസ്കാരം രൂപീകരിക്കുന്നതിൽ വൈദ്യുതിബോർഡ് ഗണ്യമായ പങ്കുവഹിയ്ക്കുകയാണ്.
കേരളത്തിൽ ഇതുവരെ കമ്മീഷൻ ചെയ്തുകഴിഞ്ഞ സ്റ്റേഷനുകൾ താഴെ ചേർക്കുന്നു
- നേമം, തിരുവനന്തപുരം 2. ഓലൈ ,കൊല്ലം
- പാലാരിവട്ടം ,എറണാകുളം 4. വിയ്യൂർ ,തൃശ്ശൂർ
- നല്ലളം ,കോഴിക്കോട് 6. ചൊവ്വ, കണ്ണൂർ
സംസ്ഥാന ഗവൺമെൻറിൻറെ ഈ മൊബിലിറ്റി പ്രൊമോഷൻ ഫണ്ടിൽനിന്നും 26 പുതിയ ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുന്നതിനുള്ള ഭരണാനുമതി കൂടി ലഭിച്ചിട്ടുണ്ട്. അത്രയും സ്റ്റേഷനുകളുടെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണ്.
അതോടൊപ്പം ഫെയിം – 2 പദ്ധതി പ്രകാരം ഉള്ള 30 ചാർജിങ് സ്റ്റേഷനുകളുടെ നിർമാണ പ്രവർത്തനങ്ങൾ കൂടി നടന്നു വരികയാണ്.ഇത്തരത്തിൽ 56 സ്റ്റേഷനുകളുടെ നിർമാണപ്രവർത്തനം ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പൂർത്തീകരിക്കുന്നത് ആയിരിക്കും.