സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു

88

KSEB ഓഫീസേഴ്സ് അസോസിയേഷൻ 23-ാം സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. 2023 സെപ്റ്റംബർ 22,23, 24, തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന KSEB ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘരൂപീകരണയോഗം കോട്ടയം KPS മേനോൻ ഹാളിൽ വെച്ച് CITU ദേശീയ വർക്കിംഗ് കമ്മിയംഗം A V റസ്സൽ ഉൽഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന സോണൽ സെക്രട്ടറി ശ്രീമതി. ശ്രീലാകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. MG സുരേഷ് കുമാർ സമ്മേളനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും, വൈദ്യുതി മേഖല രാജ്യത്ത് നേരിടുന്ന വെല്ലുവിളികളെ കുറിച്ചും വിശദീകരണം നടത്തി. അഡ്വ. K അനിൽ കുമാർ, KM രാധാകൃഷ്ണൻ, MK പ്രഭാകരൻ , CN സത്യനേശൻ , അഡ്വ. V. ജയപ്രകാശ്, ഷീജ അനിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. NGO യൂണിയൻ നേതാവ് സ V.K . ഉദയൻ വർക്കേർസ് അസോസിയേഷൻ നേതാവ് സ.M.B. പ്രസാദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സoഘടനയുടെ സംസ്ഥാന ഭാരവാഹി. KS സജീവ് സ്വാഗതവും , B. ബിനു നന്ദിയും രേഖപ്പെടുത്തി.സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സ. V.N വാസവൻ, കോട്ടയം MP. ശ്രീ. തോമസ് ചാഴിക്കാടൻ , ശ്രീ. വൈക്കം വിശ്വൻ , അഡ്വ. K അനിൽകുമാർ. , അഡ്വ K. സുരേഷ് കുറുപ്പ്, ദേശാഭിമാനി ജനറൽ മാനേജർ ശ്രീ. K.J തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. K.V. ബിന്ദു. എന്നിവർ രക്ഷാധികാരികളായും . ശ്രീ. A V റസൽ അധ്യക്ഷനായും, ശ്രീ. B. ബിനു കൺവീനറുമായും വിവിധ വർഗ്ഗ ബഹുജന സംഘടനാ നേതാക്കളും ഭാരവാഹികളുമടങ്ങിയ 251 അംഗ വിപുലമായ സ്വാഗതസംഘത്തിന്റെ നിർദ്ദേശം സംഘടന ഭാരവാഹി കുര്യൻ സെബാസ്റ്റ്യൻ അവതരിപ്പിക്കുകയും, യോഗം അംഗീകരിക്കുകയും ചെയ്തു. സെപ്റ്റംബർ 22, 23, 24 തീയ്യതികളിൽ മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിൽക്കുന്ന എക്സിബിഷൻ , കലാജാഥ, കായിക മത്സരങ്ങൾ വിവിധ ജില്ലകളിൽ സെമിനാറുകൾ സാംസ്കാരിക സന്ധ്യകൾ എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു.