നിര്‍വചിക്കപ്പെട്ട പെൻഷൻ എല്ലാവർക്കും ലഭ്യമാക്കാൻ രാജ്ഭവൻ മാർച്ച് നടത്തി

316

പി.എഫ് ആർ ഡി എ നിയമം പിൻവലിക്കുക നിര്‍വചിക്കപ്പെട്ട പെൻഷൻ എല്ലാപേർക്കും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന പൊതുമേഖല ജീവനക്കാരുടെയും അധ്യാപകരുടെയും ആഭിമുഖ്യത്തിൽ 2020 ജനുവരി 4 ന് രാജ്ഭവൻ മാർച്ച് നടത്തി. രാജ്ഭവൻ മാർച്ച് സി.ഐ.ടി.യു. വിന്റെ സംസ്ഥാന സെക്രട്ടറി സ: എളമരം കരീം ഉദ്ഘാടനം ചെയ്തു.

സ: എളമരം കരീമിന്റെ ഉത്ഘാടന പ്രസംഗം

പരിഷ്കരണം എന്ന വാക്കിന് ഇല്ലാതാക്കൽ എന്ന അർത്ഥം കൈവരുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഭവൻ മാർച്ചിൽ ആയിരക്കണക്കിന് ജീവനക്കാർ പങ്കെടുത്തു

തൊഴിൽ നിയമ പരിഷ്കരണം എന്നപേരിൽ 44 തൊഴിൽ നിയമങ്ങളെ പൊളിച്ചെഴുതി 4 ലേബർ കോഡുകൾ ആക്കി മാറ്റിയപ്പോൾ എട്ടുമണിക്കൂർ ജോലി, മിനിമം കൂലി,
തുല്യ വേതന നിയമം എന്നിവ ഹനിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ന് ഇന്ത്യ യിൽ നിലനിൽക്കുന്നത്.ഇതിനെതിരെ നാം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .
രണ്ടായിരത്തോളം പേർ പങ്കെടുത്ത ഈ മാർച്ച്‌ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായിരുന്നു .

ഓഫീസേഴ്സ് അസോസിയേഷൻ പ്രവർത്തകർ

ഇത്തരം തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സമരസപെട്ടുപോകാൻ ഒരിക്കലും കെ.എസ്.ഇ.ബി ഓഫീസേഴ്സ അസോസിയേഷന് കഴിയില്ല . അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു മാർച്ചിൽ പങ്കെടുത്ത സംഘടനാംഗങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നത് .
കെഎസ്ഇബി ഒ.എ. അംഗങ്ങൾ കൃത്യസമയത്ത് തന്നെ തിരുവനന്തപുരം മ്യൂസിയത്തിന് അടുത്തുള്ള പബ്ലിക് ഓഫീസ് പരിസരത്ത് എത്തിച്ചേർന്നു. 11 മണിക്ക് ആരംഭിച്ച മാർച്ചിൽ
ജനറൽ സെക്രട്ടറി, പ്രസിഡന്റ് , സി.ഇ.സി, സി.സി ഭാരവാഹികൾ ഉൾപ്പെടെ ഇരുന്നൂറോളം കെഎസ്ഇബി ഒ.എ. അംഗങ്ങൾ പങ്കെടുത്തു.