KSEB – ലഘൂകരിച്ച സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍

1604

കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ പുതിയ സർവീസ് കണക്ഷൻ, ഓണർഷിപ്പ് മാറ്റം, പേരു തിരുത്തല്‍ എന്നിവ സംബന്ധിച്ച് ഏകീകൃത സ്വഭാവം വരുത്തുന്നതിലേക്കും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കു മായി ബോർഡ് ഉത്തരവ് B.O (FTD)No .1902/2018 D(D & IT ) /D6- AE 3/Ease of doing business/2018-19/dted 2.11.2018 Tvm ഇറങ്ങി.
വിതരണ മേഖലയിലെ സേവനങ്ങളുടെ സുഗമമായ നടത്തിപ്പിനും നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും കെ. എസ്. ഇ. ബി ലിമിറ്റഡ് നവംബര്‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ .

  1. ഏതുതരം വൈദ്യുതി കണക്ഷനും ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ.
  2. തിരിച്ചറിയല്‍ രേഖയായി ഇലക്ട്രൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി/ പബ്ലിക്ക് സെക്റ്റർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, എൻ.പി.ആർ., വില്ലേജിൽ നിന്നോ മുൻസിപാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കേറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.
  3. അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് ബിൽഡിംഗിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം,ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ്( ഏതെങ്കിലും ഗസ്റ്റഡ് ഓഫീസർ/KSEBL ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും), നടപ്പ് വർഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കിൽ വാടകകരാറിന്റെ പകർപ്പും മേൽപ്പറഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്നും, മുൻസിപാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന താമസക്കാരൻ എന്നു തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.
  4. ഗാർഹിക ഉപയോഗത്തിന് എങ്കിൽ മുന്നിൽ പറഞ്ഞ ഡോക്യൂമന്റുകൾക്ക് പുറമെ റെസിഡൻഷ്യൽ സർട്ടിഫിക്കേറ്റ്, ഗ്യാസ് / ടെലിഫോൺ ബില്ലുകൾ, തൊഴിലുറപ്പ് പദ്ധതി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. ഇതിനു പുറമെ അപേക്ഷയോടൊപ്പം നൽകുന്ന ഐ.ഡി പ്രൂഫിലേയും വൈദ്യുതി കണക്ഷൻ എടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും അഡ്രസ്സ് ഒന്നെങ്കിൽ സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് പ്രത്യേകം രേഖ നൽകേണ്ടതില്ല.
  5. 1076 സ്ക്വയർ ഫീറ്റിൽ താഴെ പ്ലിന്ത് ഏരിയയുള്ള വീടുകൾക്ക് വൈദ്യുതി കണക്ഷൻ എടുക്കാൻ സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് പ്രത്യേകം രേഖ നൽകേണ്ടതില്ല. എന്നാൽ വെള്ള പേപ്പറിൽ ഒരു അണ്ടർടേക്കിംഗ് ഒപ്പിട്ടു നൽകണം. 1500 സ്ക്വയർ ഫീറ്റിനു താഴെയുള്ളവർക്ക് താൽക്കാലിക റെസിഡൻഷ്യൽ സർട്ടിഫിക്കേറ്റ് നിയമപരമായ അവകാശത്തിന്റെ രേഖയായ് ഉപയോഗിക്കാം.
  6. കൺസ്ട്രക്ഷൻ സൈറ്റുകൾ എങ്കിൽ അപ്രൂവ്ഡ് പ്ലാൻ, ബിൽഡിംഗ് പെർമിറ്റ്, ഗവ.ഡിപ്പാർട്ടുമെന്റുകൾ, ഏജൻസികൾതുടങ്ങിയവർ നൽകുന്ന വർക്ക് ഓർഡർ എന്നിവയും മുന്നിൽ പറഞ്ഞ ഡോക്യൂമന്റുകൾക്ക് പകരം ഉപയോഗിക്കാം.
  7. ആരാധനാലയങ്ങൾ, രാഷ്ട്രീയ പാർട്ടി ഓഫീസുകൾ, വായനശാലകൾ, ആർട്സ് & സ്പോർട്സ് ക്ലബുകൾ, സാംസ്കാരികസംഘടനകൾ എന്നിവയുടെ ഓഫീസുകൾ എന്നിവ അഞ്ച് വർഷമായ് കണക്ഷൻ ആവശ്യപെടുന്ന സ്ഥലത്ത് പൊതുസ്ഥലം കൈയ്യേറാതെ പ്രവർത്തിക്കുന്നു എന്ന വില്ലേജ് ഓഫീസർ / തഹസിൽദാറുടെ സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിൽ നിയമപരമായ അവകാശം തെളിയിക്കുന്നതിന് പ്രത്യേകം രേഖ നൽകേണ്ടതില്ല എന്നാൽ 200 രൂപ മുദ്രപത്രത്തിൽ, വൈദ്യുതി കണക്ഷൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ വിച്ഛേദിക്കാൻ ആവശ്യപ്പെട്ടാൽ വിച്ഛേദിക്കാവുന്നതാണ് എന്ന് എഴുതി നൽകണം.
  8. ഗവൺമെന്റ് & എയിഡഡ് സ്ഥാപനങ്ങൾക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ ആവശ്യമില്ല. സ്ഥാപന മേധാവിയുടെ വൈദ്യുതി ലഭ്യമാക്കാൻ നൽകുന്ന കത്ത് ഇതിന് പകരമായി ഉപയോഗിക്കാം.
    ഗവ. അധീനതയിലുള്ള സ്ഥലങ്ങൾക്ക് അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ നോ ഒബ്ജക്ഷന്‍ സര്‍ടിഫിക്കറ്റ് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയ്ക്ക് പകരമായി ഉപയോഗിക്കാം.
  9. അംഗനവാടികളിൽ ജില്ലാ സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അധികാരിയോ/ അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ നൽകുന്ന അണ്ടർടേക്കിംഗ് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയ്ക്ക് പകരമായി ഉപയോഗിക്കാം. ഈ അണ്ടർടേക്കിംഗിൽ വൈദ്യുതി കണക്ഷൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ വിച്ഛേദിക്കാൻ ആവശ്യപ്പെട്ടാൽ വിച്ഛേദിക്കാവുന്നതാണ് എന്നും, അംഗനവാടി നിർത്തലാക്കുകയോ, മാറിപ്പോവുകയോ ചെയ്താൽ അസിസ്റ്റന്റ് എഞ്ചിനയറെ അറിയിച്ചുകൊള്ളാമെന്നും എഴുതി നൽകണം.
  10. ഹോർട്ടി കോര്‍പ്പ്, മിൽമ്മ ബൂത്തുകൾ എന്നിവയ്ക്കും 200 രൂപ മുദ്രപത്രത്തിൽ, വൈദ്യുതി കണക്ഷൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ വിച്ഛേദിക്കാൻ ആവശ്യപ്പെട്ടാൽ വിച്ഛേദിക്കാവുന്നതാണ് എന്ന് എഴുതി നൽകിയാൽ ഉടമസ്ഥാവകാശം തെളിയിക്കുന്ന മറ്റു രേഖകൾ ആവശ്യമില്ല.
  11. അപ്പാർട്ട്മെന്റുകൾ, കോളനികൾ, കോംപ്ലക്സുകൾ എന്നിവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റും, അസോസിയഷന്റെ റസല്യൂഷനും നൽകിയാൽ ഉടമസ്ഥാവകാശം തെളിയിക്കുന്ന മറ്റു രേഖകൾ ആവശ്യമില്ല.
  12. കാര്‍ഷിക ആവശ്യത്തിന് ഇതിനു പുറമേ ബന്ധപ്പെട്ടഉദ്യോഗസ്ഥര്‍ നല്‍കുന്ന സാക്ഷ്യ പത്രം ഹാജരാക്കണം.
    ഉപഭോക്താക്കളുടെ കണക്റ്റഡ് ലോഡ് ക്രമപ്പെടുത്താന്‍ ഫീസോ അധിക ഡിപോസിറ്റോ ഇല്ലാതെ അപേക്ഷ നല്‍കാവുന്നതാണ്. ലോഡ് സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയുടെ കൂടെ ഹാജരാക്കണം. വോള്‍ടേജ് ലെവല്‍ മാറ്റമുള്ള അപേക്ഷകളില്‍ എസ്റ്റിമേറ്റ് തുക അടച്ചാല്‍ മതി. നവംബര്‍ 15 ലെ ബോര്‍ഡ് ഉത്തരവിലൂടെ എല്ലാതരം എല്‍.ടി ഉപഭോക്താക്കള്‍ക്കും 2019 ജനുവരി 31 വരെ ഈ സൗകര്യം നല്‍കിയിട്ടുണ്ട്.
    1. 18 ലെ ബോർഡ് ഉത്തരവ് പ്രകാരം ഉപഭോക്താക്കൾക്ക് തങ്ങളുടെ പേരിലും അഡ്രസ്സിലും ഡാറ്റാ എൻട്രിയുടെ ഭാഗമായി കടന്നു കൂടിയിട്ടുള്ള പിശക് സൗജന്യമായ് തിരുത്താൻ അവസരം. ഐ ഡി കാർഡിന്റെ പകർപ്പിനൊപ്പം അപേക്ഷയും സാക്ഷ്യപത്രവും സെക്ഷൻ ഓഫീസിൽ നൽകിയാൽ മതിയാവും. അപേക്ഷ ഫീസ്, അഡീഷണൽ കാഷ് ഡെപ്പോസിറ്റ് എന്നിവ ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുതി ബോർഡിന്റെ ഡാറ്റാ കറക്ഷനും ഇതിലുപരിയായി ഒട്ടനവധി ഉപഭോക്താക്കൾക്കും ഈ ഉത്തരവ് ഗുണകരമാകും.
      ഇത്തരം കാര്യങ്ങൾക്ക് ആനുപാതികമായ മാറ്റങ്ങൾ ഒരുമാനെറ്റിൽ വരുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.