ടോട്ടക്സ് മാതൃകയ്ക്കെതിരേയുള്ള കണ്ണുര്‍ജില്ലാ സമര സന്ദേശ ജാഥ കണ്ണൂര്‍ കാല്‍ടെക്സില്‍ സമാപിച്ചു

219

ടോട്ടക്സ് മാതൃകയിലൂടെ സ്മാർട്ട് മീറ്റർ സ്ഥാപിച്ച് കെ.എസ്.ഇ.ബി റവന്യൂ വിഭാഗം പുറം കരാർ കൊടുക്കുന്നതിനെതിരെയും കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നീക്കത്തിനെതിരെയും കേരള ബദലിനെതിരെയുള്ള ബോർഡ് മാനേജ്മെൻ്റിൻ്റെ നീക്കത്തിനെതിരെയും നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻ്റ് എഞ്ചിനീയേഴ്സ (NCCOEEE ) യുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ തലത്തിൽ നടന്ന സമര സന്ദേശ ജാഥ കണ്ണൂരിൽ സമാപിച്ചു. ജൂണ്‍ 26ന് പയ്യന്നൂരില്‍ നിന്ന് തുടങ്ങിയ ജാഥ 28 സ്വീകരണ കേന്ദ്രങ്ങളില്‍ ആവേശകരമായി പര്യടനം നടത്തിയതിന് ശേഷമാണ് കണ്ണൂരില്‍ എത്തിയത്. ജാഥയെ വൈദ്യുതി ഭവന് മുന്നിൽ നിന്ന് സ്വീകരിച്ച് വാദ്യമേളങ്ങളോടെ പ്രകടനമായി കാൽടെക്സിലുള്ള സമാപന കേന്ദ്രത്തിൽ എത്തിച്ചേര്‍ന്നു


. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവൻ ജാഥാഗങ്ങൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. എ ഐ ടി യു സി ജില്ലാ ഭാരവാഹി എം ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ കെ രഘുനാഥൻ വിശദീകരിച്ചു.
സ്വാഗതം.കെ.ദേവകുമാർ.അഭിവാദ്യം : സി.പി. സന്തോഷ് കുമാർ AITUC ജില്ലാ സെക്രട്ടറി,ബേബി ജോസഫ് എ. രാധാകൃഷ്ണൻ ,ടി.പി. സൂരജ്, എൽ വി മുഹമ്മദ്, വി.പി. ഉദയകുമാർ , വിജേഷ് എ പി,നന്ദി: എ. സമീർ.
കെഎസ്.ഇബി ഓഫീസേഴ്സ് അസോസിയേഷന്‍സംസ്ഥാന ന്യൂമീഡിയ ചെയര്‍മാന്‍ സൂരജ് ടി.പി ജാഥാ മാനേജരും കെ.എസ്.ഇ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹി രാധാകൃഷ്ണന്‍ ഡയറക്ടറും ആയ വാഹന പ്രചരണ ജാഥ ടോട്ടക്സ് മാതൃകയ്ക്കെതിരേയുള്ള ജനകീയ ഇടപെടലായി. ഒട്ടേറേ സംഘടനകളുടെ നേതാക്കള്‍ ജാഥാ സ്വീകരണ കേന്ദ്രങ്ങളില്‍ അഭിവാദ്യവുമായി എത്തി.

https://fb.watch/lvflSEdWKQ/
https://fb.watch/lvflSEdWKQ/