ഉത്തരമേഖലാ പഠന ക്യാമ്പ്

110

മാർച്ച് 3 ന് കോഴിക്കോട് കാലിക്കറ്റ് ടവറിൽ വെച്ച് KSEBOA ഉത്തരമേഖലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ഡോ: എം ജി സുരേഷ്കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നായി 95 പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു. കാലത്ത് 9:30ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച ക്യാമ്പ് വൈകീട്ട് 4.30 ന് സമാപിച്ചു.വൈദ്യുതി മേഖലാ സംബന്ധിച്ച് കേന്ദ്ര കമ്മറ്റി അംഗം ദീപ വി എസ് വിഷയാവതരണം നടത്തി. സംഘടന – സ്ത്രീ പ്രാതിനിധ്യം, പങ്കാളിത്തം എന്ന വിഷയം കേന്ദ്ര കമ്മറ്റി അംഗം ഒലീന പറക്കാടൻ അവതരിപ്പിച്ചു. ഉദ്ഘാടന യോഗത്തിൽ സോണൽ പ്രസിഡന്റ് എ സജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സോണൽ സെക്രട്ടറി എ എൻ ശ്രീലാകുമാരി സ്വാഗതവും ക്യാമ്പ് ഡയരക്ടറും CC അംഗവുമായ ജിജി പി നന്ദി പ്രകാശിപ്പിച്ചു. സി കെ രാജു (ജില്ലാ വൈസ് പ്രസിഡന്റ) വിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പിന്റെ സംഘാടനം. സംഘടനയുടെ സംസ്ഥാന ജില്ലാ ജില്ലാ നേതാക്കളും ക്യാമ്പിന് നേതൃത്വംനൽകി.വിഷയാവതരണങ്ങൾക്ക് ശേഷം വിവിധ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ച സംഘടിപ്പിച്ചു. ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ട് സംസ്ഥാന ഭാരവാഹി കെ ജയപ്രകാശും ജനറൽ സെക്രട്ടറി ബി ഹരികുമാറും സംസാരിച്ചു. സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാ അംഗങ്ങളും സംഘടനയുടെ സജീവ പ്രവർത്തകരായി മാറേണ്ടതിന്റെ ആവശ്യകതയും അതിന് വേണ്ടിയുള്ള ബഹുമുഖ പ്രവർത്തന പരിപാടികളും ക്യാമ്പിൽ ചർച്ച ചെയ്യപ്പെട്ടു.