ഇരിട്ടി മുനിസിപ്പാലിറ്റി – ജനകീയ സെമിനാർ

280

കെ.എസ്. ഇ. ബി. ഓഫീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി മുനിസിപ്പാലിറ്റിയിൽ നവകേരളം നവീന ഊർജ്ജം എന്ന പേരിൽ സംഘടിപ്പിച്ച ജനകീയ സെമിനാർ 2020 മാർച്ച് മാസം പത്താം തീയതി വൈകുന്നേരം 3 മണിക്ക് പുന്നാട് എൽ പി സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. ഇരിട്ടി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ശ്രീമതി കെ. സരസ്വതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിട്ടി മുനിസിപ്പൽ ചെയർമാൻ ശ്രീ പി പി അശോകൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ ലിജോ തോമസ് സ്വാഗതവും ശ്രീ സജിൻ സഹദേവ് നന്ദിയും പറഞ്ഞു.

ഉദ്ഘാടനം – ഇരിട്ടി മുനിസിപ്പാലിറ്റി ചെയർമാൻ


ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീമതി മേരി ഇ. ജെ. ശ്രീ ശശി താപ്രോൻ എന്നിവർ വിഷയാവതരണവും കേന്ദ്രകമ്മിറ്റി അംഗം ശ്രീ ജയപ്രകാശൻ പി ക്രോഡീകരണവും നടത്തി. ജില്ലാ പ്രസിഡന്റ് ശ്രീമതി പ്രീജ പി. ഉൾപ്പെടെ ഒമ്പത് ഒ. എ. അംഗങ്ങൾ, മുൻസിപ്പൽ കൗൺസിലർമാർ എന്നിവർ ഉൾപ്പെടെ അറുപതോളം പേർ പങ്കെടുത്ത അത് ഈ പരിപാടി വൻ വിജയമായി.