ദേശീയ പണിമുടക്ക് വിജയിപ്പിച്ചവര്‍ക്ക് അഭിവാദ്യങ്ങള്‍

110

വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് മാർച്ച് 28, 29 തീയതികളിൽ നടന്ന ദേശീയ പണിമുടക്കം, ഇന്ത്യ ഇതുവരെയും ദർശിച്ചിട്ടില്ലാത്ത വലിയ തൊഴിലാളി മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്.കേന്ദ്ര സർക്കാരിൻ്റെ വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണ നയങ്ങൾക്കും, തൊഴിൽ നിയമ ഭേദഗതികൾക്കും കൂടി എതിരായി നടന്ന പണിമുടക്കത്തിൽ വൈദ്യുതി തൊഴിലാളികൾ വളരെ ആവേശകരമായാണ് പങ്കാളികളായത്.കെ എസ് ഇ ബി യിൽ പണിമുടക്കത്തെ തകർക്കുന്നതിന് മാനേജ്മെൻറ് പരിപത്രം വഴിയും, ഉയർന്ന തസ്തികയിലുള്ള ആഫീസർമാരെ ഭീഷണിപ്പെടുത്തിയും പരമാവധി ശ്രമങ്ങൾ നടത്തി. കുത്തക മാധ്യമങ്ങളും, കോർപ്പറേറ്റ്- അരാഷ്ട്രീയ കൂട്ടുകെട്ടും പണിമുടക്കിനെ പരാജയപ്പെടുത്താൻ നിയമ വ്യവസ്ഥയെ വരെ കൂട്ടുപിടിച്ചു കൊണ്ട് സർവ്വ സന്നാഹങ്ങളും നടത്തി. എന്നാൽ ആത്മാഭിമാനമുള്ള 85% ത്തിലധികം വരുന്ന തൊഴിലാളികളും ആഫീസർമാരും പണിമുടക്കത്തിൽ പങ്കാളികളായി. പണിമുടക്കിൽ പങ്കെടുത്ത മുഴുവൻ തൊഴിലാളി – ഓഫീസർ സഖാക്കളെയും കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ അഭിവാദ്യം ചെയ്യുന്നു.നമ്മുടെ സ്ഥാപനത്തെ പൊതുമേഖലയിൽ നിലനിർത്തി സംരക്ഷിക്കുന്നതിനും, കേരള ബദൽ എന്ന മാതൃക കൂടുതൽ ജനകീയവൽക്കരിച്ച് മുന്നേറാനും നമുക്ക് കൂട്ടായി ശ്രമിക്കാം. ഇന്നലെ വന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് കൊണ്ട് പണിമുടക്കിൽ മുൻകാലങ്ങളിലേക്കാൾ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കിയ എല്ലാവർക്കും ഒരിക്കൽ കൂടി വിപ്ളവ അഭിവാദ്യങ്ങൾ നേരുന്നു

ജനറൽ സെക്രട്ടറികെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ

45455 comments2 sharesLikeCommentShare