വൈദ്യുതി ചാർജ് കുടിശ്ശിക ഒഴിവാക്കാന്‍ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

422

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ രണ്ടുവര്‍ഷത്തില്‍ കൂടുതലായുള്ള വൈദ്യുതി ചാര്‍ജ് കുടിശ്ശിക പിഴത്തുകയില്‍ സൗജന്യങ്ങള്‍ ഏര്‍പ്പെടുത്തി അടക്കാനാവുന്ന ഉത്തരവ് കെ.എസ്.ഇ.ബി ഇറക്കി. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്കും വിവിധ കോടതികളില്‍ വ്യവഹാരം നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്.
എന്നാല്‍ മുന്‍പ് ഇത്തരം പദ്ധതികളില്‍ അപേക്ഷിച്ച് ആനുകൂല്യം പറ്റിയവര്‍ക്കും വൈദ്യുതി നിയമം 2003 ന്റെ സെക്ഷന്‍ 135 അനുസരിച്ച് വൈദ്യുതി മോഷണക്കുറ്റത്തിന്‍മേല്‍ നടപടി നേരിടുന്നവര്‍ക്കും ഈ പദ്ധതിയിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കില്ല.

എല്‍.ടി ഉപഭോക്താക്കളുടെ അപേക്ഷ ബന്ധപ്പെട്ട സെക്ഷൻ ഓഫീസുകളിലും, എച്ച്.ടി/ഇ.എച്ച്.ടി ഉപഭോക്താക്കളുടെ അപേക്ഷ തിരുവനന്തപുരം വൈദ്യതി ഭവനിലെ സ്പെഷ്യൽ ഓഫീസർ റവന്യൂവിനുമാണ് (SOR) സമർപ്പിക്കേണ്ടത്.

1. പദ്ധതി കാലാവധി -1.11.2019 മുതൽ 29 .2 .2020 വരെ.
2. അപേക്ഷ സ്വീകരിച്ച് തുടങ്ങുന്ന തീയതി – 1 .11 .2019
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – 1 .2 .2020
3. പലിശ നിരക്ക്: അഞ്ചു വർഷത്തിൽ താഴെയുള്ള കുടിശ്ശിഖകൾക്ക്, 18% പലിശ നിരക്കിന് പകരം 1.11.2019 നു മുമ്പുള്ള ആറുമാസത്തെ SBI പ്രസിദ്ധീകരിച്ച ശരാശരി MCLR നിരക്ക് (Marginal Cost of fund based lending rate) ആയിരിക്കും. അഞ്ചു വർഷത്തിലധികം പഴക്കമുള്ള കുടിശ്ശിഖകൾക്ക് പലിശ നിരക്കിൽ 6% ഇളവ് ലഭിക്കും. പലിശ 6മാസത്ത കാലയളവുകൊണ്ട് തുല്യ ഗഡുക്കളായി അടക്കാവുന്നതാണ്. എന്നാൽ കറന്റ് ചാർജ് കുടിശിക തുക മുഴുവനും ആദ്യ ഗഡു പലിശയോടൊപ്പം ഒടുക്കേണ്ടതാണ്‌.
4. കുടിശ്ശിഖയായ കറണ്ട് ചാർജും കുറവ് വരുത്തിയ പലിശയും കൂടി ഒറ്റ തവണ ആയി അടക്കുന്നവർക്ക് പലിശയിന്മേൽ 2 % ഇളവ് കൂടി അനുവദിക്കുന്നതാണ്.
5. സർക്കാർ/അർദ്ധസർക്കാർ സ്ഥാപങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, മറ്റ് അർഹരായ ഉപഭോക്താക്കൾ എന്നിവർക്ക് KSEBL അധികാരികളുടെ അനുമതിയോടെ
6 മുതൽ 18 വരെ പ്രതിമാസ ഗഡുക്കൾ ആയി പണം അടക്കാവുന്നതാണ്. 12 തവണകൾ വരെ പ്രതിമാസ ഗഡുക്കൾക്ക് 12% പലിശയും 13 മുതൽ 18 വരെ പ്രതിമാസ ഗഡുക്കൾക്ക് 14% പലിശ നിരക്കും ബാധകമായിരിക്കും.
6. മാക്സിമം ഡിമാൻഡ് / ഫിക്സഡ് ചാർജ് എന്നീ ചാർജുകൾ കണക്ഷൻ വിച്ഛേദിച്ചതിനു ശേഷം 6 മാസം കൂടി മാത്രമേ ഈടാക്കുകയുള്ളു. ഡിസ്‌മാന്റിൽ ചെയ്ത കണക്ഷനാണെങ്കിൽ, മിനിമം ഗ്യാരണ്ടി / ലൈൻവാടക ഇവ ഏതെങ്കിലും ബാധകമാണെങ്കിൽ അവ മാത്രമേ ഈടാക്കുകയുള്ളൂ.
7. റവന്യു നടപടികൾക്ക് വിധേയരായവർ പ്രസ്തുത വകുപ്പുമായി ബന്ധപ്പെട്ട, നോട്ടീസ് ചാർജ് /സർചാർജ് എന്നിവ ഉപഭോക്താവുതന്നെ അടക്കേണ്ടതാണ്.
8. കോടതി വ്യവഹാരങ്ങളിൽപ്പെട്ട കുടിശിക, കേസുകൾ പിൻവലിച്ചാൽ മാത്രമേ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുകയുള്ളു. എന്നാൽ അവ പിൻവലിക്കാൻ വിസമ്മതിക്കുന്ന ഉപഭോക്താക്കളുടെ കേസുകൾ ഉപാധികളോടെ തീർപ്പാക്കാൻ DLC (ഡിസ്ട്രിക്ട് ലെവൽ കമ്മിറ്റി) യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.