സ്മാർട്ട് മീറ്ററിംഗ് ഒരു പുത്തൻ ചുവടുവെപ്പ് – പഠന ക്ലാസ്

187

വൈദ്യുത മേഖലയിലെ പുതിയമാറ്റങ്ങൾക്ക് പ്രതീക്ഷ നല്‍കുന്ന സ്മാർട്ട് മീറ്ററിംഗിനെ കുറിച്ച് കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെയും ഫീക്ക് എന്ന കെ.എസ്.ഇ.ബി പെൻഷനേഴ്സ് സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ വടകരയിൽ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. വിഷയത്തിൽ രാജഗിരി എഞ്ചിനിയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാഗം തലവൻ പ്രഫസർ ഡോ:ഉണ്ണികൃഷ്ണൻ ക്ലാസ്സെടുക്കുകയുണ്ടായി.

കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ഭാരവാഹി വിപിൻദാസ് സ്വാഗതം പറയുകയും ഫീക്ക് സംഘടനയുടെ നേതൃത്വംവഹിക്കുന്ന പവിത്രൻ എ കെ നന്ദി അറിയിക്കുകയും ചെയ്തു. പഠന ക്ലാസ്സിൽ വടകര നാദാപുരം ഭാഗത്തുള്ള സംഘടനാ അംഗങ്ങളെ കൂടാതെ വർക്കേഴ്‌സ് അസോസിയേഷനിലെയും വയർമാൻ സംഘടനകളിലെയും അംഗങ്ങളും പങ്കെടുത്തു. ഭാവിയിയിൽ വൈദ്യുത മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങളും അതിൽ സ്മാർട്ട്മീറ്ററിംങ്ങിന്റെ പ്രസക്തിയും സ്മാർട്ട് മീറ്ററിംഗിലെ സാങ്കേതിക വശങ്ങളും ഉൾക്കൊള്ളുന്ന പഠനക്ലാസ്സ് വിജ്ഞാനപ്രദം ആയിരുന്നു.