രാജ്യത്തെ നടുക്കിയ കല്‍ക്കരി പ്രതിസന്ധി

361

ന്യൂസ് മാഗസിന്‍ ഒക്ടോബര്‍ 2021

രാജ്യത്തെ വൈദ്യുതിമേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചാണ് കടന്നു പോകുന്നത്. പ്രത്യേകിച്ച് ദേശീയതലത്തിൽഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം രേഖപ്പെടുത്താറുള്ള ഒക്ടോബർ മാസത്തിൽ. കോവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പു നടത്തുമ്പോൾ വൈദ്യുതിആവശ്യകത ഇന്ത്യയിലും ആഗോളതലത്തിലും കുത്തനെ ഉയർന്നു. വർദ്ധിച്ച വൈദ്യുതി ആവശ്യകത നേരിടുന്നതിൽ കൽക്കരിയുടെ ദൗർലഭ്യമാണ് പ്രതിസന്ധി സൃഷ്ടിച്ചത് . ‌ വൈദ്യുതി മേഖലയിലെ കൽക്കരി പ്രതിസന്ധിക്ക് ഊർജ്ജ മന്ത്രാലയം നല്കുന്ന വിശദീകരണ പ്രകാരം കൽക്കരിയും ലിഗ്‌നൈറ്റും ഉപയോഗിച്ചുള്ള താപവൈദ്യുതിനിലയങ്ങൾ ഇന്ത്യയുടെസ്ഥാപിത വൈദ്യുതി ഉത്പാദന ശേഷിയുടെ 54%വരും. എന്നാൽ നിലവിൽ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 70% ഇത്തരം നിലയങ്ങളിൽ നിന്നുള്ളതാണ്. ഏപ്രിൽ – ജൂൺ മാസങ്ങളിൽ കൽക്കരി സംഭരണം വലിയ തോതിൽകുറഞ്ഞതും ആഗോള തലത്തിൽ കൽക്കരി വിലയിലുണ്ടായ വർദ്ധനവ് മൂലം ഇറക്കുമതി കുറഞ്ഞതും സെപ്റ്റംബർ മാസത്തിൽ രാജ്യത്തിലെകിഴക്കൻ പ്രദേശങ്ങളിലെ ഉപരിതല ഖനികൾ സ്ഥിതി ചെയ്യുന്ന മേഖലകളിൽ ഉണ്ടായ കനത്ത മഴയും താപവൈദ്യുതി നിലയങ്ങൾക്ക് കൽക്കരി ഉറപ്പാക്കുന്നതിൽ വിഘാതം സൃഷ്ടിച്ചു. ഊർജ്ജ മന്ത്രാലയം വളരെ ലാഘവത്തോടെ ന്യായങ്ങൾ നിരത്തുമ്പോഴും നിലവിലത്തെ പ്രതിസന്ധിക്ക് ഗുരുതരമായ നിരവധി കാരണങ്ങൾ കാണാൻ സാധിക്കും. കൽക്കരി പ്രതിസന്ധിയുടെ വ്യാപ്തി ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ താപവൈദ്യുതി നിലയങ്ങളിലെ കൽക്കരി സംഭരണം കുറഞ്ഞതിന്റെ ഫലമായി സംസ്ഥാനം ഇരുട്ടിൽ ആകുമെന്ന ആശങ്ക ഉയർത്തി. രാജസ്ഥാൻ, പഞ്ചാബ്, ബീഹാർ എന്നിവിടങ്ങളിൽ താപവൈ ദ്യുതനിലയങ്ങൾ കുറഞ്ഞ ശേഷിയിൽ പ്രവർത്തിച്ചതിന്റെ ഫലമായി ലോഡ് ഷെഡിങ്ങും ഏർപ്പെടുത്തി.

വൈദ്യുതി വിപണിയിൽ വലിയ തോതിൽ വില വർദ്ധിച്ചു. പീക്ക് സമയങ്ങളിൽ എക്സ്ചേഞ്ചിലെ വൈദ്യുതിയുടെ നിരക്ക് കേന്ദ്ര റെഗുലേറ്ററി കമ്മീഷൻ അനുശാസിക്കുന്ന പരമാവധി തുകയായ യൂണിറ്റിന് 20 രൂപയ്ക്ക് നിരവധി തവണ കരാർ ചെയ്യപ്പെട്ടു. കൽക്കരി സംഭരണത്തിലുണ്ടായ വീഴ്ച രാജ്യത്തെ 165066 മെഗാവാട്ട് ശേഷിയുള്ള 135 പ്രധാന കൽക്കരി വൈദ്യുതി നിലയങ്ങളിൽ പകതിയോളം എണ്ണത്തിൽ അഞ്ച് ദിവസത്തിൽ താ ഴെയുള്ള കൽക്കരി സംഭരണമാണ് ഒക്ടോബർ മാസത്തിൽ ഉണ്ടായിരുന്നത്. 35,200 മെഗാവാട്ട് ശേഷിയുള്ള 16 പിറ്റ് ഹെഡ് നിലയങ്ങൾക്ക് 6 ദിവസത്തേക്കും. 1,30,000 മെഗാവാട്ട് ശേഷിയുള്ള 119 നോണ്‍ പിറ്റ് ഹെഡ് നിലയങ്ങൾക്ക് 4 ദിവസത്തേക്കുവാണ് കൽക്കരി ശേഖരം ഉണ്ടായിരുന്നത്. 55% പി.എൽ.എഫി നു മുകളിലുള്ള നിലയങ്ങൾക്ക് യഥാർത്ഥത്തിൽ വേണ്ടിവരുന്ന കൽക്കരി ഉപഭോഗത്തിന്റെ ശരാശരിയിൽ നിന്നാണ് ഒരു ദിവസത്തേക്കുള്ള അളവ് കണ്ടെത്തുന്നത്. 9280 മെഗാവാട്ട് ശേഷിയുള്ള 9 നിലയങ്ങൾക്ക് കൽക്കരി ശേഖരം പൂജ്യമായിരുന്നു. കൽക്കരി ഖനികളിൽ നിന്നും താപ വൈദ്യുതി നിലയങ്ങളിലേക്കുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിൽ 15 മുതൽ 30 ദിവസത്തേക്കുള്ള കരുതൽശേഖരം നിലനിർത്തേണ്ടിടത്തു നിന്നാണ് നിസ്സാര ദിവസങ്ങളിലേക്കുള്ള ശേഖരമായി കുറഞ്ഞത്.

പാളിപ്പോയ ജസ്റ്റ് ഇൻ ടൈം ഇൻവെന്ററി മാനേജ്മെൻറ്
കൽക്കരി നിക്ഷേപത്താലും പ്രധാനപ്പെട്ട ഖനികളാലും സമൃദ്ധമായ ഇന്ത്യയിൽ കൽക്കരി പ്രതിസന്ധി സൃഷ്ടിച്ചതിൽ ജസ്റ്റ് ഇൻ ടൈം ഇൻവെന്ററി മാനേജ്മെൻറ് തന്ത്രത്തിന് വലിയ പങ്കുണ്ട്. കോൾ ഇന്ത്യ ലിമിറ്റഡ് ഉൾപ്പെടെ ഖനനം ചെയ്തെടുക്കുന്ന കൽക്കരി ശേഖരിച്ചുവയ്ക്കുന്ന ചെലവ് കുറയ്ക്കുന്നതിനായി കൺസൽട്ടൻസിയുടെ സഹായത്തോടെ താപവൈദ്യുതി നിലയങ്ങൾ നടപ്പിലാക്കിയ ജസ്റ്റ് ഇൻ ടൈം ഇൻവെന്ററി വഴി മൂന്നോ നാലോ ദിവസത്തേക്ക് മാത്രം കൽക്കരി സംഭരിക്കുന്ന സ്ഥിതി തുടങ്ങിയപ്പോൾ കോൾ ഇന്ത്യ കൽക്കരി ഖനനം കുറയ്ക്കുകയും ടേക്ക് ഓർ പേ എന്ന രീതി വിട്ട് ടേക്ക് ആന്റ്‌ പേ എന്ന രീതി നടപ്പിലാക്കുകയും ചെയ് തു. ഇതിലൂടെ കൽക്കരി എടുക്കുന്നതിന് അനുസരിച്ച് മാത്രമാണ്‌ താപ വൈദ്യുതനിലയങ്ങൾ പണം നൽകുന്നത്‌. വർഷം എത്ര കൽക്കരി എടുക്കുമെന്ന കരാറനുസരിച്ച് നേരത്തെ പണം നൽകുന്ന രീതി നിർത്തലാക്കി. ഇത് കൽക്കരി സംഭരണത്തെ കാര്യമായി ബാധിച്ചു.
ഊർജ്ജ ആവശ്യകത വിലയിരുത്തുന്നതിലെ പിഴവ്
കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്‌ഡൗണിന്റെ ഭാഗമായി വാണിജ്യ,വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതി ആവശ്യകത കുറയുകയും വൈദ്യുതി ഉപഭോഗം കുത്തനെ ഇടിയുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മൊത്തം വൈദ്യുതി ഉത്പാദനത്തിൽ കൽ
ക്കരി നിലയങ്ങളുടെ സംഭാവന 72.5% നിന്ന് 65.6% ശതമാനമായി കുറഞ്ഞു. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ മസ്റ്റ് റൺ പദവി നൽകിയിരുന്നതിനാൽ താപവൈദ്യുതനിലയങ്ങളുടെ പ്ലാൻറ് ലോഡ് ഫാക്ടർ കുറഞ്ഞ് പ്രവർത്തിക്കേണ്ട സാഹചര്യവും ഉണ്ടായി. ഇതോടെ കോൾ ഇന്ത്യയിൽ നിന്ന് കൽക്കരി എടുക്കുന്ന നിലയങ്ങൾ കുത്തനെ കുറയ്‌ക്കുകയും “ഇൻവെന്ററി കാരിയിംഗ് കോസ്റ്റ് ” വർദ്ധിക്കുമെന്ന ഭയത്താൽ നിലയങ്ങൾ വൈദ്യുതി ഉത്പാദനം കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ കൽക്കരി സംഭരിക്കുവാൻ തയ്യാറാകാതിരിക്കുകയും ചെയ്തു. എന്നാൽ ലോക്‌ഡൗണിന് ശേഷം വൈദ്യുതിയുടെ ആവശ്യകതയിൽ മുൻവർഷത്തേക്കാൾ വലിയതോതിൽ വർദ്ധനവ് ഉണ്ടായി. ഓഗസ്റ്റ് മാസം മാത്രം മുൻ വർഷത്തേക്കാൾ പീക്ക് ഡിമാന്റിലും ഊർജ്ജ ഉപഭോഗത്തിലും 17 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ലോക്ക് ഡൗൺ പിൻവലിച്ചാൽ വൈദ്യുതി ഉപഭോഗം വലിയ രീതിയിൽ വർദ്ധിക്കുമെന്ന് കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് ആസൂത്രണം ചെയ്യുന്നതിൽ കേന്ദ്ര വൈദ്യുതി മന്ത്രാലയം പരാജയപ്പെട്ടതും ഇന്നത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി.

ഏകോപനത്തിന്റെ കുറവ്
താപവൈദ്യുതി നിലയങ്ങൾ കൃത്യമായി പ്രവർത്തിച്ച് രാജ്യത്ത് വൈദ്യുതി എത്തിക്കുന്നതിൽ കൽക്കരി മന്ത്രാലയം, ഊർജ്ജ മന്ത്രാലയം, റെയിൽവേ എന്നിവയുടെ ഏകോപനം വളരെ പ്രധാനപ്പെട്ടതാണ്. സാധാരണ ഗതിയിൽ വൈദ്യുതി ആവശ്യകതയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഊർജ്ജ മന്ത്രാലയം കൃത്യമായി വിലയിരുത്തി അതിനനുസരിച്ച് കൽക്കരി ഖനനത്തിൽ കൽക്കരി മന്ത്രാലയം മാറ്റങ്ങൾ വരുത്തുകയും ഖനനം ചെയ്യുന്ന കൽക്കരി റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയിലൂടെ റെയിൽ മാർഗ്ഗം താപവൈദ്യുതി നിലയങ്ങളിൽ എത്തിക്കുകയുമാണ്‌ ചെയ്യുന്നത്‌. അതായത്‌ കൃത്യമായ ഏകോപനം വിവിധ വകുപ്പുകളിൽ നടക്കാറുണ്ട്. എന്നാൽ കാലങ്ങളായി ഒക്ടോബർ മാസത്തിൽ ഊർജ്ജ ആവശ്യകത ഉയരുന്ന സാഹചര്യം നിലനില്ക്കുമ്പോൾ പോലും കൃത്യമായ ഏകോപനം നടന്നിട്ടില്ല എന്നു ള്ളത് വലിയ വീഴ്ചയാണ്. കൂടാതെ റെയിൽവേക്ക് ആവശ്യത്തിന് ഗുഡ്സ് റേക്കുകളില്ലാത്തതും ഗുഡ്സ് ട്രെയിനുകൾ അനന്തമായി വൈകുന്നതും കൽക്കരി നിലയങ്ങളിലേക്ക് എത്തുന്നതിൽവിഘാതം സൃഷ്ടിച്ചു.

കൽക്കരി ഇറക്കുമതിയിൽ ഉണ്ടായ ഇടിവ്
രാജ്യത്ത് താപവൈദ്യുത നിലയങ്ങളില്‍ ഏതാണ്ട് 10 ശതമാനം ഇറക്കുമതി കൽക്കരിയിൽ പ്രവർത്തിക്കുന്ന നിലയങ്ങളാണ്. നിലവിൽഓസ്ട്രേലിയ, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കൽക്കരി ഇറക്കുമതി ചെയ്യുന്നത്. ഊർജ്ജ ആവശ്യകത വർദ്ധിച്ച സാഹചര്യ ത്തിലും കൽക്കരി ഖനികളിൽ ചിലത് അടച്ചതും, ഖനികളിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൈനയിൽ കൽക്കരി വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. കൂടാതെ ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ തീവ്ര മഴയും ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൽക്കരി വില ഗണ്യമായി വർധിച്ചതും താപവൈദ്യുതി നിലയങ്ങൾ ഇറക്കുമതി കുറയ്ക്കുന്നതിന് കാരണമായി. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ജനുവരി 2021 നിന്നും ഒക്ടോബർ 2021 എത്തുമ്പോൾ 70 ഡോളറില്‍ നിന്ന് 200 ഡോളർ ആയി വർദ്ധിച്ചു. ഇക്കാരണത്താൽ ഇറക്കുമതി കൽക്കരിയിൽ പ്രവർത്തിക്കുന്ന താപവൈദ്യുതി നിലയങ്ങൾ ഉത്പ്പാദനം 30%കുറയ്ക്കുന്ന സാഹചര്യമുണ്ടായി.

സ്വകാര്യവൽക്കരണത്തിന്റ അനന്തരഫലം
ലോകത്തിലെ നാലാമത്തെ കൽക്കരി ശേഖരമുള്ള ഇന്ത്യ ലാഭക്കൊതി മൂത്ത സ്വകാര്യ കുത്തകൾക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. എന്നാൽ നിയമങ്ങളുടെ കടുത്ത നിയന്ത്രണം മൂലം ഈ മേഖലയിൽ പ്രവേശിക്കാൻ സാധിക്കാതിരുന്ന സ്വകാര്യ കമ്പനികൾക്ക്‌ തഴച്ചു വളരുവാനുള്ള അവസരം കേന്ദ്ര ഗവൺമെന്റ് ഒരുക്കി കൊടുത്തു. കോൾ മൈൻസ് നാഷണലൈസേഷൻ ആക്ട് ഭേദഗതി വരുത്തിയും, കോൾ ബിയറിംഗ് ഏരിയാ അമന്റ്‌മെന്റ്‌ ബിൽ 2021 നടപ്പിലാക്കും, കൽക്കരി ഖനന പ്രദേശത്തെ ഭൂമി ഏറ്റെടുക്കൽ നിയമംഭേദഗതി വരുത്തിയും സ്വകാര്യ മേഖലയ്ക്ക് ഖനനത്തിനുള്ള വാതിൽ തുറന്നു കൊടുത്തു. ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 41 കൽക്കരി ബ്ലോക്കുകൾ സ്വകാര്യമേഖലയ്ക്ക് രാജ്യത്തെ വലിയ എതിർപ്പ് മറികടന്ന് കേന്ദ്ര ഗവൺമെൻറ് കഴിഞ്ഞവർഷം കൈമാറിയിരുന്നു. കൽക്കരി ഖനനം വർദ്ധിപ്പിക്കുവാനും ഇതിലൂടെ വൈദ്യുതോൽപ്പാദനം വർദ്ധിപ്പിക്കുവാനും സാധിക്കുമെന്ന് അവകാശപ്പെട്ടാണ് കേന്ദ്ര ഗവൺമെന്റ്‌ കൽക്കരി ഖനികൾ കൈമാറിയത്. സ്വകാര്യ ഖനികൾ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിനടപ്പിലാക്കിയ ഇൻവെന്റെറി മാനേജ്മെൻറ്, മാൻ പവർ യൂട്ടിലൈസേഷൻ നടപടികൾ തൊഴിലാളികളെ കുറയ്ക്കുകയും കൽക്കരി ഖനനം, സംഭരണം എന്നിവ കുറയ്ക്കുകയും ചെയ്തു. ഇത്തരം സ്വകാര്യവത്കരണ നയം കൊണ്ട് ഉത്പാദനരംഗത്ത് ഒരു നേട്ടവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല കൂടുതൽ ദോഷകരമായി വൈദ്യുതി മേഖലയെ ബാധിക്കുകയും ചെയ്തു. ഉ ൽപ്പാ ദ ന രംഗത്ത് നിരവധി സ്വകാര്യനിലയങ്ങൾ രാജ്യത്ത് സ്ഥാപിച്ചി ട്ടുണ്ടെങ്കിലും ഇത്തരം ന ിലയങ്ങ ൾ പ്രതിസന്ധി പ ര ി ഹ ര ി ക്കു ന്ന നിലയിൽ പ്ര വർത്തിച്ചിരുന്നില്ല എന്നുള്ളതും കാണേണ്ടതാണ് ഇറക്കുമതി കൽക്കരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ നിലയങ്ങൾ കരാർ പാലിക്കാതെ രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിക്കുന്ന നിലയിൽ പ്രവർത്തനം നിർത്തിവെച്ചു.
ഇന്ത്യൻ എനർജി എക്സ്ചേഞ്ചിൽ ഉയർന്നവില വൈദ്യുതിക്ക് ഉണ്ടായ സാഹചര്യങ്ങളിൽ സ്വകാര്യ ഉൽപ്പാദകർ കൂടിയ നിരക്കിൽ വൈദ്യുതി വിൽക്കുന്ന നിലയിലുള്ള ഇടപെടലുകളും ഉണ്ടായി. തുടർന്ന് കരാറിൽ ഏർപ്പെട്ടിരിക്കുന്ന ഉത്പാദന നിലയങ്ങൾ വൈദ്യുതി കരാർ പ്രകാരം നൽകാതെ വൈദ്യുതി കമ്പോളത്തിൽ വില്ക്കുന്നതിനെതിരെ സംസ്ഥാനങ്ങൾ റെഗുലേറ്ററി കമീഷനെ സമീപിക്കണമെന്ന നിർദ്ദേശം മന്ത്രാലയം നല്കേണ്ട സാഹചര്യവും ഉണ്ടായി.

നയങ്ങൾ രൂപീകരിക്കുമ്പോൾ കൂടുതൽ ശ്രദ്ധ നൽകണം
പരിസ്ഥിതി സൗഹാർദ്ദപരമായാണ് രാജ്യത്തെ ഊർജ രംഗത്തെ നയങ്ങൾ രൂപീകരിക്കപ്പെടുന്നത്. പുനരുപയോഗ ഊർജ്ജ രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് രാജ്യം കൈവരിച്ചത്. 2021 ൽ പുനരുപയോഗ ഊർജ്ജ രാജ്യങ്ങളുടെ ആകർഷകമായ സൂചികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 2022 അവസാനത്തോടെ രാജ്യം 175 ജിഗാവാട്ടും 2030 ഓടെ 450 ജിഗാവാട്ടും പുനരുപയോഗ ഊർജ്ജം കൈവരിക്കാൻ ലക്ഷ്യമിടുന്നു. ലോകത്തിലെ ഏറ്റവും വലിയ വിപുലീകരണ പദ്ധതിയാണ്. രാജ്യത്തെ പുനരുപയോഗ ഊർജ്ജശേഷി ഈ കാലയളവിൽ രണ്ടര മടങ്ങ് വർദ്ധിച്ചു 141 ജിഗാവട്ടായി മാറിയിട്ടുണ്ട്. ഇത് രാജ്യത്തെ മൊത്തം ശേഷിയുടെ 37 ശതമാനം മാത്രമാണ്. ഇതേകാലയളവിൽ സൗരോർജ്ജ ശേഷി 15 മടങ്ങാണ് വർധിച്ചത്.
പുനരുപയോഗ ഊർജ രംഗത്ത് ഇത്രയും മുന്നോട്ടു പോകുമ്പോഴും ഇത്തരം നിലയങ്ങൾ പൂർണ്ണമായും പീക്ക് ലോഡ് നേരിടാൻ പര്യാപ്തമായിരുന്നില്ല. ഇപ്പോഴും താപവൈദ്യുതി ന ി ല യ ങ്ങ ൾ ആണ് പീക്ക് ലോഡിന് പ്രധാനമായും ആശ്രയം. ഇതിൽ മാറ്റമുണ്ടാകണം എന്നുണ്ടെങ്കിൽ ഡാം അടിസ്ഥാനത്തിലുള്ള ജലവൈദ്യുതപദ്ധതികൾ, ബാറ്ററി സ്റ്റോറേജ് സിസ്റ്റം, പമ്പ്ട് സ്റ്റോറേജ് സിസ്റ്റം, ഫ്ലൈ വീൽ സ്റ്റോറേജ് സിസ്റ്റം എന്നിവ അടിയന്തിരമായി വികസിപ്പിച്ചെടുക്കുന്ന തിന് നയങ്ങൾ രൂപപ്പെടുത്തി വരണം. ഇത്തരം നിലയങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള നയങ്ങൾ നിലവിൽ വരുന്നുണ്ടെങ്കിലും അവ ഏറെ വൈകിപ്പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു മറ്റൊരു കാരണം.

വെടക്കാക്കി തനിക്കാക്കുക
രാജ്യത്തെ കൽക്കരി ഖനന മേഖലയിൽ തീവ്ര സ്വകാര്യവൽക്കരണനയം നടപ്പിലാക്കി മുന്നോട്ടു പോകുമ്പോഴും പൊതു മേഖലയിൽ നിന്നു കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോൾ ഇന്ത്യ ലിമിറ്റഡ്. ഈ സ്ഥാപനത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നൂതന സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്നതിനും, നൂതനയന്ത്രങ്ങൾ വാങ്ങുന്നതിനുമുള്ള ആത്മാർത്ഥമായ ഒരു ഇടപെടലും ഗവൺമെൻറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. താപവൈദ്യുതി നിലയങ്ങൾക്കുള്ള കൽക്കരി ആവശ്യകതയുടെ 80 ശതമാനത്തിനു മുകളിൽ നിറവേറ്റുന്നത് കോൾ ഇന്ത്യയുടെ കൽക്കരി പാടങ്ങളിൽ നിന്നാണ്. നിലവിൽ കോൾ ഇന്ത്യ ലിമിറ്റഡിന്റെ കീഴിൽ ഒമ്പത് കമ്പനികളാണ് ഉള്ളത്. ഇതിൽ ഏറ്റവും വലുതായ ഒറീസയിലെ മഹാനദി കോൾ ഫീൽഡ്സ് ഒക്ടോബർ മാസം 22-ാം തീയതി സർവകാല റെക്കോർഡ് ആയി 5.56 ലക്ഷം ടൺ കൽക്കരി ഉൽപാദിപ്പിച്ച് 99 റെയിൽവേ റേക്കുകളിലൂടെ ലോഡ് ചെയ്തു. താച്ചർ കൽക്കരിപ്പാടം 59 റേക്കുകളും ഐബി വാലി കൽക്കരിപ്പാടം 40 റേക്കുകളും ലോഡ് ചെയ്തു. മേൽ സൂചിപ്പിച്ച നിരവധി കാരണങ്ങൾ കൽക്കരിയുടെ പ്രതിസന്ധി ഉണ്ടാക്കിയിട്ടും കൽ ക്കരി പ്രതിസന്ധിയുടെ കാരണം പൂർണ്ണമായും കോൾ ഇന്ത്യയുടെ മേൽ ചുമത്തുന്നത് ഈ പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിച്ച് പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് എന്നതും കാണേണ്ടതാണ്.

മിടുക്കി ആയ ഇടുക്കി
സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയു ടെ 70% പുറത്തുനിന്ന് എത്തിക്കുന്ന വൈദ്യുതി ആയതിനാൽ കൽക്കരി ക്ഷാമം കേരളത്തിലും ആശങ്കകൾ സൃഷ്ടിച്ചു. എന്നാൽ രാജ്യത്തെ കൽക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലും ലോഡ്ഷെഡ്ഡിങ് ഏർപ്പെടുത്താതെ സംസ്ഥാനത്തെ വൈദ്യുതി പ്ര തിസന്ധി തരണം ചെയ്‌തു. ഇതിന് വലിയ തയ്യാറെടുപ്പാണ് സംസ്ഥാന വൈദ്യുതി ബോർഡ് നടത്തിയത്. ഓഫ് പീക്ക് സമയങ്ങളിൽ വൈദ്യുതി കമ്പോളത്തിൽ വില കൂടി നിൽക്കുന്ന സാഹചര്യങ്ങളിൽ വൈദ്യുതി വിറ്റ് പീക്ക് സമയത്ത് വാങ്ങുന്നതിനുള്ള സാമ്പത്തികബാധ്യത കുറയ്ക്കുവാൻ സാധിച്ചു. സംഭരണികളിലെ വലിയതോതിലുള്ള ജലം നമുക്ക് സഹായകരമായി. പുറത്തുനിന്ന് വൈദ്യുതി എത്തിക്കുന്ന നിലയിൽ ശ്യംഖലകൾ ശക്തമാക്കി നിർത്തിയതും കഴിയുന്നത്ര ഉത്പാദന നിലയങ്ങൾ തയ്യാറാക്കി നിർത്തിയതും ഗുണകരമായി.
രാജ്യത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി നിലയത്തിന്റെ സംഭാവന കേന്ദ്രമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 400 മുതൽ 450 മെഗാവാട്ട് വരെ വൈദ്യുതി റൗണ്ട് ദി ക്ലോക്ക് ഉത്പാദിപ്പിച്ച് ഊർജ്ജ മന്ത്രാലയത്തിന്റെ ആവശ്യം നിറവേറ്റിയത്‌ നമുക്ക് അഭിമാനിക്കാവുന്നതാണ്.