കോവിഡിൽ തളരാതെ വായനാദിനം

416

അക്ഷരജാലകം എന്ന വായനാദിന പരിപാടി കോഴിക്കോട് ജില്ലാ വനിതാ ലൈബ്രറി സബ് കമ്മറ്റികളുടെ നേതൃത്വത്തിൽ കൊണ്ടാടി. കോവിഡ് – 19 സാഹചര്യം കണക്കിലെടുത്ത് zoom application ൽ നടത്തിയ പരിപാടിയിൽ അസോസിയേഷനിലെ ഒട്ടനവധി അംഗങ്ങൾ പങ്കാളികളായി തികച്ചും വേറിട്ട അനുഭവമായി വിലയിരുത്തപ്പെട്ടു.

അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയായ സീമ കെ.പി.യുടെ അധ്യക്ഷതയിൽ നടത്തിയ പരിപാടി വനിതാ സബ് കമ്മറ്റി ചെയർപേഴ്സണും അസോസിയേഷന്റെ ജില്ലാ കമ്മറ്റി അംഗവുമായ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി ലത. കെ.ആർ സ്വാഗതം പറഞ്ഞാരംഭിച്ചു. അസോസിയേഷൻ ജില്ലാ ഭാരവാഹി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉഷ ടി.എസ്. പരിപാടിയെക്കുറിച്ചും zoom application ലെ അവതരണത്തെക്കുറിച്ചും വിശദീകരിച്ചു.

തുടർന്ന് വനിതാ സബ് കമ്മറ്റി ഭാരവാഹി അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ സ്മിത സി.പി. പുസ്തകാവലോകനം നടത്തി. അവതാരകയുടെ സുഹൃത്തും സഹപാഠിയുമായ ശ്രീമതി ഷീല ടോമി എന്ന എഴുത്തുകാരിയുടെ വല്ലി എന്ന നോവലിനെ ആസ്പദമാക്കിയ അവലോകനം കേൾവിക്കാർക്ക് ഹൃദയസ്പർശമുളവാക്കി.

ഷീല ടോമി എന്ന എഴുത്തുകാരിയുടെ ആദ്യത്തെ നോവൽ ആണ് വല്ലി. മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് ഈ പുസ്തകത്തിൻ്റെ പ്രകാശനം നടന്നത്. വയനാട്ടിലെ കാടുകളും പുഴകളും ചെമ്മൺ റോഡുകളും എല്ലാമുള്ള ഒരു സാധാരണ നാട്ടുമ്പുറത്തെ ജനജീവിതത്തെ അതിഭാവുകത്വങ്ങളൊന്നു മില്ലാതെ വളരെ തന്മയത്വത്തോടെ പകർത്തുകയാണ് ഈ നോവലിൽ. സാധാരണ ഒരു നോവൽ വായിക്കുമ്പോഴുള്ള ഒരു തുടർച്ച നോവലിൻ്റെ ആദ്യ അദ്ധ്യായങ്ങളിൽ നമുക്ക് അനുഭവപ്പെടുകയില്ല. ഇരുപതാം നൂറ്റാണ്ടിൻ്റെ മദ്ധ്യകാലഘട്ടങ്ങളിൽ തിരുവിതാംകൂറിൽ നിന്നും വയനാട്ടിലേക്ക് കടിയേറിപ്പാർത്ത സമ്പന്നരായവരും ഇടത്തരക്കാരും ആയ കർഷകരുടെയും വയനാട്ടിലെ ഗ്രാമീണരുടെയും കാടിൻ്റെ മക്കളായ ആദിവാസികളുടെയും ജീവിത കഥകൾ ആദ്യഭാഗത്തെ വ്യത്യസ്ഥ അദ്ധ്യായങ്ങളിലായി പറഞ്ഞിരിക്കുകയാണ്.
ഏകദേശം പകുതി അദ്ധ്യായങ്ങൾ കഴിയുന്ന തോടു കൂടി മാത്രമേ നോവലിലെ പ്രധാന കഥാപാത്രങ്ങളെല്ലാവരും തന്നെ പ്രത്യക്ഷരാവുന്നുള്ളൂ.
തുടർന്നങ്ങോട്ടാണ് യഥാർത്ഥത്തിൽ ഒരു തുടർച്ച എന്ന രീതിയിൽ നോവൽ ആസ്വാദ്യമാവുന്നത്.
കഥാപാത്രങ്ങളെയും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ഓർത്തെടുക്കുവാൻ ആദ്യഭാഗത്തെ അദ്ധ്യായങ്ങൾ പലപ്പോഴായി വീണ്ടും വായിക്കേണ്ട ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. പിന്നീടങ്ങോട്ട് ഈ കഥാപാത്രങ്ങളെല്ലാവരെയും ഒരുമിച്ച് ചേർത്തു കൊണ്ട് വായനക്കാരെ പിടിച്ചിരുത്തുന്ന രീതിയിൽ ആസ്വാദ്യകരമായി കഥ മുന്നോട്ട് കൊണ്ടു പോകുവാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. നോവൽ അവസാനിക്കുമ്പോൾ നോവലിൽ പരാമർശിച്ചിട്ടുള്ള കല്ലു വയൽ, വേലിയമ്പം എന്നീ വയനാടൻ പ്രദേശങ്ങളിലെ പല തരക്കാരായ ജനങ്ങളുടെ തലമുറകളിലൂടെയുള്ള ജീവിതവും അവരുടെ ആത്മസംഘർഷങ്ങളും എല്ലാം ചേർന്ന് മറക്കാനാവാത്ത ഒരു അനുഭവം ഒരു നൊമ്പരമായി മനസ്സിൽ അവശേഷിപ്പിക്കുന്നതാണ് നോവൽ. അവതാരകയുടെയും എഴുത്തുകാരിയുടെയും മറ്റൊരു സഹപാഠികൂടിയായ അസോസിയേഷൻ ജില്ലാ ഭാരവാഹി എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.വിജയകുമാർ.എ ഗ്രന്ഥനിരൂപണത്തിൽ പങ്കുചേർന്നപ്പോൾ പരിപാടി തികച്ചും ഗംഭീരമായി, ആസ്വാദകർക്ക് ഗ്രന്ഥത്തിൻ്റെ സത്ത ചോർന്നു പോകാതെ നൽക്കുനതിന് അവതാരകർക്കായി.

തുടർന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി ലൗലി ഷൺമുഖൻ സ്വന്തമായി രചിച്ച കവിതാ പാരായണം നടത്തിയത് എല്ലാവർക്കും വളരെ ആസ്വാദകരമായി. പ്രസ്തുത കവിത താഴെ ചേർക്കുന്നു.

നീ തം ബുരു, നിന്റെയീ കമ്പികൾ ഒക്കെയു- * മെന്തേ തുരുമ്പിച്ചു പോയതിന്നിങ്ങനെ? -* നിന്റെയീ തേങ്ങൽ ഞാൻ കേട്ടിടാഞ്ഞിട്ടല്ല, -* നേരമില്ലാതെപോയ്‌ തെല്ലൊന്നു മീട്ടുവാൻ.* അന്നൊക്കെ നിൻ സ്വനമെൻ കൊച്ചു ചിന്തയി – * ലവ്യക്ത സന്തോഷമെങ്ങും വിത യ്ക്കവേ , – * മീട്ടുവാനൊട്ടുമറിയില്ലയെ ങ്കിലും – * തട്ടിയുണർത്തി ടും നിന്നിലെ നാദത്തെ. – * ഈ മുളങ്കാടിന്റെ മൂളലും പിന്നെയീ- * കാട്ടാറിലൂറും പുതിയ രാഗങ്ങളും. – * കേൾക്കവേ മീട്ടിടും നീയെന്റെ ഹൃത്തിലായ്‌ -* നവ്യമാം സുന്ദര സംഗീത വീചികൾ . * വാർമഴവില്ലിൻ നിറങ്ങളും നിന്നിലെ-* സപ്തസ്വരങ്ങളു തിർത്തിടുമുജ്ജ്വലം.* ഈ കൊച്ചു കാറ്റിൻ തഴുകലിൽ പോലുമീ -* കമ്പികൾ മന്ദം ചലിപ്പതു കണ്ടു ഞാൻ. * കാത്പൊത്തീടുന്നു കേട്ടില്ല ഞാനിന്ന് – * കേഴുന്നതെന്നുള്ളിലാരോ പതുക്കനെ.-* എത്രയോവട്ടം ശകാരിച്ചു വിട്ടു ഞാൻ- * ചിത്തത്തിലാരിന്ന് യുദ്ധം തുടങ്ങുന്നു? * എന്തൊക്കയാട്ടിപ്പറഞ്ഞു വെന്നാകിലു-* മെല്ലാം മറന്നുനീ കൊഞ്ചി വന്നെത്തിടും. * ഒറ്റയ്ക്കിരുന്നു ഞാൻ ദുഃഖം പകുക്കവേ-* പൊട്ടിക്കരഞ്ഞിടാനാ ശിച്ചു പോകവേ , * മൂകയായ്‌ വന്നു നീയൂ റിച്ചിരിച്ചു കൊ- * ണ്ടാ കൊച്ചു കമ്പിയിൽ നാദമു ണർത്തിടും.* വെള്ളത്തിൽ വീണൊരു തീക്കനൽ പോലെന്റെ- * യു ള്ളം തണുത്തിടുമാ ശ്വസിച്ചീടവേ. * ലാളിച്ചതി ല്ല ഞാനെങ്കിലും ചൊല്ലട്ടെ, * നിന്നീണമാ ണെ ന്റെ ഹൃത്തിലായെ പ്പൊഴും.* ഈ കരൾ തന്നിലെയോ രോ തുടിപ്പിലും,- * കമ്പന വീചികൾ നീയുതിർത്തീടവേ, * ചിന്തകൾഎന്തൊക്കെയാകിലുമെപ്പൊഴു – * മുള്ളിന്റെയുള്ളിൽ ഞാൻ നിൻ വിളി കേൾക്കുന്നു . * തംബു രു, നിന്റെയീ ജീർണിച്ച മൗനമെൻ-* തൊണ്ടയിലൊരു നെടുവീർപ്പായിറങ്ങവേ, * ഉള്ളിലെ പാറകൾ പൊട്ടി പ്പി ളരുന്നു, – * ചുണ്ടു വരളുന്നു, ദാഹനീർ തേടുന്നു.* കേൾപ്പിക്കനീയെന്നെയീ സന്ധ്യ നേരത്ത്- * പാടി മറന്നൊരാ ജീവന്റെ ഗീതകം. * നിന്റെയീ രോദനമെൻ മനോരാജ്യത്തി- * ലൊരു കൊടുങ്കാറ്റായി ആഞ്ഞാഞ്ഞുവീശട്ടെ. * ആശക്തി കൊണ്ടെന്റെ മാനസ വാതിൽ ഞാൻ-* തള്ളിത്തുറന്നൊന്ന് നിശ്വസിച്ചീ ടട്ടെ ! * എല്ലാം മറന്നൊന്ന് മീട്ടട്ടെ ഗാനമൊ-* ന്നെ ത്രയും പാവനമാകുമീ തന്ത്രിയിൽ. *

ശേഷം അസോസിയേഷൻ സംസ്ഥാന ഭാരവാഹിയും തികഞ്ഞ കലാകാരനു സീനിയർ സൂപ്രണ്ട് പ്രേമൻ പാമ്പിരിക്കുന്നിൽ തന്റെ സുഹൃത്തിന്റെ കവിത വാദ്യമേളങ്ങളോടെ അവതരിപ്പിച്ചത് ആസ്വാദകർക്ക് വേറിട്ട അനുഭവം പകർന്നു നൽകി. അസോസിയേഷൻ ഭാരവാഹി ശ്രീ രവി പി.ടി.അവതരിപ്പിച്ച പഴയ കാല സിനിമാ ഗാനം കൂടെ ചേർന്നപ്പോൾ പരിപാടി അതി ഗംഭീരമായി.

അസോസിയേഷൻ നേതൃനിരയിലെ ഇ.മനോജ്, എൻ.ഇ.സലീം, രാജു സി.കെ, ജില്ലാ പ്രസിഡൻ്റ് കൃഷ്ണൻകുട്ടി, ബിന്ദു എൻ.എസ്. തുടങ്ങിയവർ സംസാരിച്ചു. വനിതാ സബ് കമ്മറ്റി ഭാരവാഹി രശ്മി.എസ് നന്ദി പറഞ്ഞ് പിരിയുമ്പോൾ കോവിഡ് 19 സാഹചര്യത്തിൽ അസോസിയേഷൻ പ്രവർത്തനങ്ങൾക്കൊരുത്തമ മാതൃകയായി