ദ്യുതി – വൈദ്യുതി മന്ത്രിയുടെ അവലോകന യോഗം തിരുവനന്തപുരത്ത്

330

വൈദ്യുതി വിതരണ മേഖലയിലെ പരാതി പരിഹാരത്തിനായി ജനകീയ വൈദ്യുതി അദാലത് നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി അറിയിച്ചു.ജനുവരി 14 മുതൽ ഫെബ്രുവരി 4 വരെയാകും അദാലത്തു സംഘടിപ്പിക്കുക.
12 സെക്ഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്തു വൈദ്യുതി ഭവനിൽ ഊർജകേരള മിഷന്റെ ഭാഗമായുള്ള ദ്യുതി പദ്ധതിയുടെ അവലോകനയോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വൈദ്യുതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഊർജകേരളമിഷൻ വഴിയുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
പദ്ധതികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തീകരിച്ചേ മതിയാകൂ എന്നും ജനങ്ങൾക്ക്‌ ഗുണമേന്മയുള്ള വൈദ്യുതി സമയബന്ധിതമായി നൽകുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി . സൗരോർജ്ജത്തിന്റെ ഉത്പാദനത്തിൽ വർധനയുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാധന ലഭ്യതയും സാമ്പത്തിക ലഭ്യതയും ഉറപ്പാക്കുമെന്നും ആയതിനാൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തികൾ പൂർത്തിയാക്കണമെന്നും കെ എസ് ഇ ബി ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ്‌ ഡയറക്ടർ ശ്രീ എൻ എസ് പിള്ള അഭിപ്രായപ്പെട്ടു.
കേടുവന്ന മീറ്ററുകൾ ജനുവരി 1 നു മുൻപായി മാറ്റിസ്ഥാപിക്കണമെന്നു ബഹു ചെയർമാൻ ആൻഡ് മാനേജിങ്‌ ഡയറക്ടർ ആവശ്യപ്പെട്ടു.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മറ്റു അറ്റകുറ്റപണികൾ നടത്തണമെന്ന് കെ എസ് ഇ ബി ലിമിറ്റഡ് ഡയറക്ടർ ശ്രീ കുമാരൻ നിർദ്ദേശിച്ചു.
സൗര പദ്ധതീയുടെ നടത്തിപ്പുമായി ബന്ധപെട്ടു ആദ്യ ഘട്ടമായി 42500 പേരെ തിരഞ്ഞെടുക്കുകയും അവർക്കു ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഉടൻ നൽകുമെന്നും സൗര നോഡൽ ഓഫീസർ അറിയിച്ചു.
കെ എസ് ഇ ബി ലിമിറ്റഡ് ഡയരക്ടർ മാരായ ശ്രീ വേണുഗോപാൽ, ശ്രീ പി കുമാരൻ, കെ എസ് ഇ ബി ലിമിറ്റഡ് ദക്ഷിണമേഖലയിലെ വിതരണവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.