പരാതികൾ അതിവേഗം പരിഹരിച്ച് കെഎസ്‌ഇബിയുടെ തിരുവനന്തപുരം ജനകീയ വൈദ്യുതി അദാലത്ത് 2020 ഫെബ്രുവരി 19 ന് രാവിലെ പത്തുമണിമുതൽ വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേർസ് ഹാളിൽ നടന്നു. 828 പരാതി ലഭിച്ചതിൽ 792 എണ്ണം തീർപ്പാക്കി. ശേഷിക്കുന്നവ സമയബന്ധിതമായി പരിഹരിക്കും.വർഷങ്ങളായി തർക്കത്തിൽ കിടന്ന നിരവധി പരാതികൾക്ക് അദാലത്തിൽ പരിഹാരം കണ്ടു. ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത വൈദ്യുതി അദാലത്ത് സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പ് മന്ത്രികടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മേയർ കെ ശ്രീകുമാർ, എംഎൽഎമാരായ ഐ ബി സതീഷ്,വി ജോയ്, ഊർജ സെക്രട്ടറി ബി അശോക്, കെഎസ്ഇബി ചെയർമാൻ എൻ എസ്സ് പിള്ള , ഡയക്ടർമാരായ വേണുഗോപാൽ, കുമാരൻ.പി, ബ്രിജ് ലാൽ എന്നിവർ സംസാരിച്ചു.
ഉപഭോക്താക്കളുടെ ന്യായമായ പരാതികൾ പരിഹരിക്കുവാൻ ഓഫീസർമാരും ജീവനക്കാരും കാണിച്ച മനോഭാവവും മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളുംപ്രശംസനീയമായിരുന്നു.അദാലത്തിൽ ഗുണപരമായ തീരുമാനങ്ങൾ എടുക്കുവാൻ അത് വളരെ സഹായകരമായി.