വൈദ്യുതി നിയമ ഭേദഗതി 2018 – പ്രധാന ഭേദഗതി നിർദ്ദേശങ്ങൾ

157

വിതരണ മേഖലയെ കണ്ടന്റും ക്യാരേജുമായി വേർതിരിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അവസരം

ക്രോസ് സബ്സിഡി 3 വർഷത്തിനകം ഇല്ലാതാകണം.

വൈദ്യുതി നിരക്കിലെ സബ്സിഡി നിർത്തലാക്കും. കേന്ദ്ര / സംസ്ഥാന സർക്കാരുകൾക്ക് വേണമെങ്കിൽ ഡയറക്ട് ബനിഫിറ്റ് ട്രാൻസ്ഫർ വഴി ഉപഭോക്താവിന് നൽകാം.

ഓപ്പൺ ആക്സസ് സംബന്ധിച്ച റെഗുലേഷനുകൾക്ക് പകരം സർക്കാർ റൂൾ പുറപ്പെടുവിക്കണം

വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ദേശീയ / മേഖലാ / സംസ്ഥാന തല പവർ കമ്മിറ്റികൾ രൂപീകരിക്കണം.

ക്രോസ് സബ്സിഡി സർചാർജ്ജ് 2 വർഷത്തിനകം ഒഴിവാക്കണം.

24 X 7 വൈദ്യുതി ലഭ്യത ഉറപ്പു വരുത്തണം. അതിനായി ലൈസൻസികൾ ദീർഘ കാല / മധ്യ കാല വൈദ്യുതി വാങ്ങൽ കരാറുകളിൽ ഏർപ്പെടണം. അതാത് റഗുലേറ്ററി കമ്മീഷനുകളുടെ അംഗീകാരം ഇല്ലാതെ വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കാൻ പാടില്ല.

പവർ കട്ട് ഏർപ്പെടുത്തിയാൽ പിഴ നൽകണം. ലൈൻ നീട്ടൽ ആവശ്യമില്ലാത്ത വൈദ്യുതി കണക്ഷൻ 7 ദിവസത്തിനുള്ളിൽ നൽകണം. പ്രവർത്തന മികവ് മോശമാകുന്ന ലൈസൻസികൾ വൈദ്യുതി ബില്ലിന്റെ 2 മുതൽ 30 % വരെ പിഴയായി നൽകേണ്ടി വരും

ദേശീയ താരിഫ് നയം അനുസരിച്ച് വൈദ്യുതി താരിഫ് നിശ്ചയിക്കണം.
റെഗുലേറ്ററി കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കും.

സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും തിരുമാനിക്കുന്ന കമ്മിറ്റിയിലെ ആറിൽ അഞ്ച് പേരെയും കേന്ദ്ര സർക്കാർ നിശ്ചയിക്കും. വൈദ്യതി മേഖല ആകെ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാവും.

സെക്ഷൻ 127 പ്രകാരമുള്ള അപ്പല്ലേറ്റ് അതോറിട്ടി ഒംബുഡ്സ്മാൻ ആയിരിക്കും. ഇലക്ട്രിസിറ്റി ഒംബുഡ്സ്മാൻ ഇനി മുതൽ എനർജി ഒംബുഡ്സ്മാൻ ആകും

ഒന്നിലധികം വിതരണ, സപ്ലൈ ലൈസൻസികൾ ഒരു പ്രദേശത്ത് അനുവദിക്കും. വിതരണ ലൈസൻസി സപ്ലൈ ചെയ്യാൻ പാടില്ല. സപ്ലൈ ലൈസൻസിയ്ക്ക് പ്രത്യേകം ലൈസൻസ് വേണ്ട. നിലവിലുള്ള വൈദ്യുതി വാങ്ങൽ കരാറുകൾ ഇന്റർമീഡിയറി കമ്പനിയിലേയ്ക്ക് മാറും. ഇന്റർമീഡിയറി കമ്പനിയുടെ പ്രവർത്തനം കേന്ദ്ര സർക്കാർ നിശ്ചയിക്കും പ്രകാരമായിരിക്കും

ഭേദഗതികളില്‍ പൊതുമേഖല സപ്ലൈ ലൈസന്‍സിക്കുണ്ടായിരുന്ന പ്രൊവൈഡര്‍ ഓഫ് ലാസ്റ്റ് റിസോര്‍ട്ട് എന്ന പദവി എടുത്തുകളഞ്ഞു. (പുതിയ സപ്ലൈ കമ്പനികള്‍ വൈദ്യുതി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ പൊതുമേഖലാ സപ്ലൈ കമ്പനി വൈദ്യുതി നല്‍കണം എന്ന വ്യവസ്ഥ)