കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ സ്ഥാനക്കയറ്റം കിട്ടി ഓഫീസർ പദവിയിലേക്ക് എത്തിയവരുടെ ഓഫിസേഴ്സ് അസോസിയേഷനിലേക്കുള്ള അംഗത്വ പ്രചരണത്തിന് ആവേശകരമായ പ്രതികരണം. കെ.എസ്.ഇ.ബി യെ പൊതു മേഖലയിൽ നിലനിർത്താനും രാജ്യത്തെ മുൻനിര സ്ഥാപനമാക്കാനും ചാലകശക്തിയായ കെ.എസ്.ഇ.ബി ഒ.എ യിലേക്ക് ഭൂരിഭാഗം പേരും അംഗത്വം സ്വീകരിച്ചു.
സ്ഥാപനത്തിന്റെ പ്രവർത്തനത്തിലുള്ള സജീവമായ ഇടപെടലിലൂടെ സമ്പൂർണ്ണ വൈദ്യുതീകരണം പോലെ തിളക്കമാർന്ന നേട്ടങ്ങൾ എത്തിക്കാനായതും ഓഫീസർമാരുടെ സേവനവുമായി ബന്ധപ്പെട്ട് കാലതാമസം കൂടാതെ അർഹമായ ആനുകൂല്യങ്ങൾ നൽകിക്കാനായതും പുതിയ അംഗത്വത്തെ കുറിച്ച് മറിച്ചൊരു ആലോചന ആവശ്യമായി വന്നില്ല.
153പേർക്കാണ് ഇപ്പോൾ സീനിയർ അസിസ്റ്റന്റിൽ നിന്നും സീനിയർ സൂപ്രണ്ടായി സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നത്. 13 പേർക്ക് സബ് എഞ്ചിനീയറിൽ നിന്നും അസിസ്റ്റന്റ് എഞ്ചിനീയറായി കഴിഞ്ഞ മാസം സ്ഥാനക്കയറ്റം നൽകുകയുണ്ടായി. കഴിയുന്നത്ര എണ്ണം പ്രൊമോഷൻ സ്ഥലങ്ങൾ കണ്ടെത്തി നൽകുന്നതിനും സമയബന്ധിതമായി ഉത്തരവ് ഇറക്കിക്കുന്നതിനും അസോസിയേഷന്റെ ഇടപെടലിന് ആയി.
രാജ്യത്തിന്റേയും സ്ഥാപനത്തിന്റേയും അംഗങ്ങളുടേയും താൽപര്യങ്ങൾ സംരക്ഷിച്ച് പ്രവർത്തനം നടത്തുന്ന കെ.എസ്ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ അംഗത്വത്തിലൂടെ ഏറ്റവും വലിയ ഓഫീസർ സംഘടനയുടെ പൊതുമേഖലാ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരും. കാര്യക്ഷമമായ ഓഫീസ് പ്രവൃത്തിയോടൊപ്പം ഓരോരുത്തരുടേയും അഭിരുചിക്ക് അനുസരിച്ചുള്ള വിവിധങ്ങളായ പൊതു പ്രവർത്തനങ്ങൾക്കുള്ള സാധ്യതകളാണ് വിവിധ സബ് കമ്മിറ്റികളിലൂടെ അസോസിയേഷൻ മുന്നോട്ട് വെക്കുന്നത്.
ഇതിലൂടെ അംഗങ്ങളെ സജീവമാക്കാനും വൈദ്യുതി ബോർഡിന്റെ സേവന മേഖലയെ ജനപ്രിയമാക്കാനും സാധിക്കുന്നു.
കെ.എസ്.ഇ ബിയുടെ ജനകീയ മുഖത്തിന് കൂടുതൽ കരുത്ത് പകരാൻ പുതിയ അംഗങ്ങൾക്ക് സാധ്യമാകും എന്ന് പ്രതീക്ഷിക്കാം.