സത്യം എന്നും മൂടി വെയ്ക്കാനാവില്ല, ഒരുനാൾ അത് പുറത്ത് വരും – ഒന്നുമാക്കാതെ നടത്തുന്ന ഉത്ഘാടന മാമാങ്കമല്ല, കട്ട് മുടിച്ച് പൊട്ടിവീഴുന്ന പാലാരിവട്ടംപാലവുമല്ല, ശരിയായ വികസനം നാടിനുനൽകി കേരള മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ഇടതുമുന്നണി സർക്കാരിന്റെ ഇച്ഛാശക്തിക്ക് മറ്റൊരുദാഹണം കൂടി. കൂടംകുളം ആണവനിലയത്തിൽ നിന്നും കേരളത്തിനുള്ള വൈദ്യുതി വിഹിതം എത്തിക്കുന്നതിനായി 2008 ൽ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് പവർഗ്രിഡ് കോർപറേഷനിലൂടെ ആരംഭിച്ച 400 കെവി ലൈൻ പ്രവർത്തി പിന്നീടുള്ള സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ മുടങ്ങി നിന്നു. ഉപേക്ഷിച്ച നിലയിലുള്ള ഈ പ്രവർത്തി പുനരുജ്ജീവിപിച്ച് തിരുനെൽവേലി ഇടമൺ കൊച്ചി മാടക്കത്തറ വരെ വിജയകരമായി പൂർത്തീകരിച്ചു വൈദ്യുതി എത്തിച്ചു തുടങ്ങി. ബഹു: വൈദ്യുത വകുപ്പു മന്ത്രി ശ്രീ എം എം മണിയുടെ അദ്ധ്യക്ഷതയിൽ ബഹു: കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2019 നവംബർ 18 ന് ഉത്ഘാടനം നിർവഹിക്കുന്നു.
വൈദ്യുതവകുപ്പിനും കേരള ജനതക്കും അഭിമാനകരമായ സമ്പൂർണ്ണ വൈദ്യുതീകരണം 2017ൽ രാജ്യത്താദ്യമായി കൈവരിച്ചു നിലനിർത്തി പോരുന്ന ഏകസംസ്ഥാനമെന്ന നേട്ടം, കേന്ദ്ര ഊർജ്ജമന്ത്രാലയം ഏർപ്പെടുത്തിയ ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് 2017 ലും 2018 ലും അർഹമായി, നീതി ആയോഗ് ഊർജ്ജ കാര്യക്ഷമതാ സൂചികയിൽ ഒന്നാമത്, പള്ളിവാസൽ തൊട്ടിയാർ, ചാത്തങ്കോട്ടുനട, ചെങ്കുളം തുടങ്ങിയ ഒട്ടനവധി പദ്ധതികൾ പുന:രാരംഭിച്ചു, ശാസ്ത്രീയമായി ഫോർക്കാസ്റ്റിങ്ങിലൂടെ ലോഡ് ഷെഡിംങ്ങും പവർകട്ടും ഒഴിവാക്കി, 25.1 മെഗാവാട്ട് ചെറുകിട ജലവൈദ്യുത പദ്ധതികളിലൂടെയും, 153 മെഗാവാട്ട് കാറ്റിൽ നിന്നുൾപ്പെടെ 205 മെഗാവാട്ട് ഉൽപ്പാദ്ധന വർദ്ധന വരുത്തി, മിഷൻ റി കണക്ട്ടിലൂടെ പ്രളയത്തിലുണ്ടായ വൈദ്യുത തകർച്ച അതിജീവിച്ചു.
നവകേരളത്തനായി 7 നൂതന പദ്ധതികൾ ജനങ്ങൾക്കായി സർക്കാർ കെ എസ് ഇ ബിയോടൊപ്പം
കെ ഫോൺ – 20 ലക്ഷം കുടുബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്
സൗര – പുരപ്പുറ സൗരോർജ്ജത്തിലൂടെ 1000 മെഗാവാട്ട്
ട്രാൻസ് ഗ്രിഡ് 2- പ്രസരണ ശൃംഖലയെ ശക്തിപ്പെടുത്താൻ 9000 കോടിയുടെ വലിയ പദ്ധതി
ഫിലമെന്റ് രഹിത കേരളം – 80 ലക്ഷം വീടുകൾക്ക് എല്‍.ഇ.ഡി ബൾബുകൾ
ദ്യുതി- വിതരണ ശൃംഖലയെ ശക്തിപ്പെടുത്താൻ 4000 കോടിയുടെ വലിയ പദ്ധതി
ഇ മൊബിലിറ്റി – വൈദ്യുതി വാഹനങ്ങളും ചാർജിംഗ് സ്റ്റേഷനുകളും
ഇ സേഫ് – വൈദ്യുത അപകടങ്ങൾ ഇല്ലാതാക്കാൽ.
ഇത്രയും നേട്ടങ്ങൾ നേടിയെടുത്തിട്ടും കുത്തക മാദ്ധ്യമങ്ങൾക്കത് വിഷയമല്ലെങ്കിൽ ഞങ്ങളതെത്തിക്കും ജനങ്ങളിലേക്കെന്നലക്ഷ്യത്തിൽ കെ എസ് ഇ ബി വർക്കേഴ്സ് -ഓഫീസേഴ്സ് സംഘടനകളുടെ നേതൃത്വത്തിൽ വൻ വിളംബര ജാഥ കോഴിക്കോട് ജില്ലയിലാകമാനം നടത്തപ്പെട്ടു. വമ്പിച്ച ജനപിന്തുണയോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ വിളബരജാഥക്ക് ആയിരങ്ങൾ സാക്ഷികളായി.
കോഴിക്കോട് ഏരിയ – കോഴിക്കോട് വൈദ്യുത ഭവനിൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവ് ഇ.മനോജ് പതാകനാട്ടി ആരംഭിച്ച ബൈക്ക് റാലി സ്വീകരണ ചടങ്ങുകളില്‍ വെസ്റ്റ്ഹിൽ- രഘുനാഥ് (കെ.എസ്.ഇ.ബി ഡബ്ലു.എ), കാരപ്പറമ്പ് – സീമ (കെ.എസ്.ഇ.ബി ഒ.എ)കോഴിക്കോട് ജില്ലാ സെക്രട്ടറി, പി എം രാജൻ (കെ.എസ്.ഇ.ബി ഡബ്ലു.എ), മെഡിക്കൽ കോളേജ് – അബ്ദുൾ അക്ബർ (കെ.എസ്.ഇ.ബി ഡബ്ലു.എ) സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, കൃഷ്ണൻകുട്ടി (കെ.എസ്.ഇ.ബി ഒ.എ) ജില്ലാ പ്രസിഡന്റ്, പൊറ്റമ്മൽ – അദിൻകുമാർ (കെ.എസ്.ഇ.ബി ഡബ്ലു.എ), കോഴിക്കോട് മൊഫ്യൂസിൽ ബസ്റ്റാന്റ് – ഇ. മനോജ് സംസ്ഥാന വൈസ് പ്രസിഡന്റ് (കെ.എസ്.ഇ.ബി ഒ.എ) എന്നിവർ സംസാരിച്ചു.
വടകര ഏരിയ – നാദാപുരം റോഡ് വച്ച് സിപിഐഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് ഉത്ഘാടനം ചെയ്ത വിളബര ജാഥാ ബൈക്ക് റാലി സ്വീകരണ ചടങ്ങുകളിൽ നാദാപുരം റോഡ് അജയകുമാർ (കെ.എസ്.ഇ.ബി ഡബ്ലു.എ), ഷാജി (കെ.എസ്.ഇ.ബി ഡബ്ലു.എ), പ്രീതി കേശൻ (കെ.എസ്.ഇ.ബി ഒ.എ), വടകര പുതിയ ബസ് സ്റ്റാന്റ് ശ്രീ രജീഷ് (കെ.എസ്.ഇ.ബി ഡബ്ലു.എ), വിപിൻദാസ് (കെ.എസ്.ഇ.ബി ഒ.എ), സുരേഷ് ചെറിയാണ്ടി (കെ.എസ്.ഇ.ബി ഡബ്ലു.എ), മേലടി ശ്രീ ശശി (കെ.എസ്.ഇ.ബി ഡബ്ലു.എ), വിപിൻദാസ് (കെ.എസ്.ഇ.ബി ഒ.എ), പ്രമോദ് (കെ.എസ്.ഇ.ബി ഡബ്ലു.എ), ഷാജി (കെ.എസ്.ഇ.ബി ഡബ്ലു.എ) എന്നിവർ സംസാരിച്ചു.
ഫറൂഖ് ഏരിയ – പെരുമണ്ണയിലാരംഭിച്ച വിളബര ജാഥാ ബൈക്ക് റാലി വൻ ജനകീയസ്വീകരണങ്ങളേറ്റ് വാങ്ങി പന്തീരാങ്കാവ് , രാമനാട്ടുകര, ചെറുവണ്ണൂർ, ബേപ്പൂർ, അരീക്കാട് എന്നിവിടങ്ങളിൽ വിശദീകരണ യോഗം നടത്തി പ്രദീപ് ടി (കെ.എസ്.ഇ.ബി ഒ.എ), ജയചന്ദ്രൻ (കെ.എസ്.ഇ.ബി ഡബ്ലു.എ), സജിൻ ഇസ്മയിൽ (കെ.എസ്.ഇ.ബി ഒ.എ) എന്നിവർ സംസാരിച്ചു.
നാദാപുരം ഏരിയ – കല്ലാച്ചിയിൽ ആരംഭിച്ച വിളബര ജാഥാ ബൈക്ക്റാലി രവി പിടി (കെ.എസ്.ഇ.ബി ഒ.എ), കെ കെ ചന്ദ്രൻ (കെ.എസ്.ഇ.ബി ഡബ്ലു.എ), പ്രമോദ് പി കെ (കെ.എസ്.ഇ.ബി ഡബ്ലു.എ), സജിത്ത് ബാബു (കെ.എസ്.ഇ.ബി ഡബ്ലു.എ) എന്നിവർ സംസാരിച്ചു കുറ്റ്യാടിലും പേരാമ്പ്രയിലും വൻജനകീയ സ്വീകരണം ഏറ്റുവാങ്ങി പേരാമ്പ്രയിൽ പ്രേമൻ പാമ്പിരിക്കുന്ന് (കെ.എസ്.ഇ.ബി ഒ.എ), എം ജി സുരേഷ് കുമാർ (കെ.എസ്.ഇ.ബി ഒ.എ) എന്നിവർ സംസാരിച്ചു.
ബാലുശ്ശേരി ഏരിയ – കെ.എസ്ഇബി ബാലുശ്ശേരി ഡിവിഷൻ സംയുക്ത തൊഴിലാളി ഓഫീസർ വിളംബര ജാഥ ബാലുശ്ശേരി ഡിവിഷൻ ഓഫിസ് പരിസരത്ത് വെച്ച് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ഭാരവാഹി അക്ബർ ഉത്ഘാടനം ചെയ്തു. വട്ടോളി, എകരൂൽ, പൂനുർ, പരപ്പൻ പൊയിൽ, കൊടുവള്ളി എന്നി സ്ഥലങ്ങളിൽ സ്വീകരണത്തിന് ശേഷം മാനി പുരത്ത് സമാപിച്ചു. ഒ.പുഷ്പൻ, പ്രസാദ് , ഉദയൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥാ മാനേജറായി ഷിബു, ജാഥാ ക്യാപ്റ്റനായി പ്രസാദ്, വൈസ് ക്യാപ്റ്റനായി ബിനീഷ് എന്നിവർ പ്രവർത്തിച്ചു.