കെ എസ് ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ കൺസ്യൂമർ ക്ലിനിക് സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നവകേരളം – നവീന ഊർജ്ജം എന്ന പേരിൽ പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട ജനകീയ സെമിനാറുകൾക്ക് കണ്ണൂരിൽ തുടക്കമായി. ജില്ലാതല പരിപാടികൾക്ക് തുടക്കം കുറിച്ച് ഏഴോം ഗ്രാമ പഞ്ചായത്ത് പരിധിയിൽ നെരുവമ്പ്രം സ:പി.കെ നാരായണൻ മാസ്റ്റർ സ്മാരക ഓപൺ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കലാശ്ശേരി എം എൽ എ ടി .വി രാജേഷ് ഉദ്ഘാടനം ചെയ്തു. ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ജില്ലാ സെക്രട്ടറി സൂരജ് ടി.പി സ്വാഗതം പറഞ്ഞു. ഷമ്മി .ടി, പ്രകാശൻ എ വി, സുധീഷ്.പി.വി എന്നിവർ വിഷയാവതരണം നടത്തി. സംസ്ഥാന ഭാരവാഹി സുദീപ് എം.പി മോഡറേറ്ററായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം അജിത, ഒ.വി നാരായണൻ ( സി.പിഐ (എം), , ശശി നരിക്കോട് ( കോൺഗ്രസ് ഐ), മുഹമ്മദ് ഹനീഫ ( ഐ യുഎംഎൽ), പരാഗൻ.വി ( സി പി ഐ), അബ്ദുള്ള പി.വി (വ്യാപാരി വ്യവസായി ഏകോപന സമിതി) , പ്രകാശൻ വിവി( വ്യാപാരി വ്യവസായി സമിതി) , രാജേഷ് കുമാർ എം ( കെ.എസ്ഇബി വർക്കേഴ്സ് അസോസിയേഷൻ) , ജോസഫ് ടോബൻ ( കെ.ഇ ഡബ്ലു.എഫ്), പ്രഭാകരൻ ഇ വി (കെ.ഇ.ഇ.സി), രാംദാസ് പി.വി (സെക്രട്ടറി, നെരുവമ്പ്രം വായനശാല), എന്നിവർ സംസാരിച്ചു. കൺസ്യൂമർ ക്ലിനിക് ജില്ലാ കൺവീനർ രവീന്ദ്രൻ എ വി നന്ദി പറഞ്ഞു.
കേരള സർക്കാർ കെ.എസ്.ഇ.ബി വഴി നടപ്പാക്കുന്ന ഏഴ് പ്രധാന പദ്ധതികൾ അതാത് സ്ഥലങ്ങളിൽ നടപ്പാക്കുന്നതിന്റെ പ്രായോഗികതയും, നടപടിക്രമങ്ങളും വിശദീകരിക്കുന്നതാണ് സെമിനാർ. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തുടർ ദിവസങ്ങളിൽ പരിപാടി അരങ്ങേറും.