പുരസ്കാരജേതാക്കളായ അസോസിയേഷന്‍ അംഗങ്ങളെ ആദരിച്ചു

135

കൊല്ലം ജില്ലാ കൾച്ചറൽ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വിനയചന്ദ്രൻ പുരസ്കാരം നേടിയ ശ്രീ നൗഷാദ് പത്തനാപുരത്തിനേയും (എക്സിക്യുട്ടീവ് എഞ്ചിനീയര്‍, ജനറേഷൻ സർക്കിൾ മൂഴിയാർ ) ഹരികുമാർ പുതുശേരി സ്മാരക അവാർഡ് നേടിയ ശ്രീ. ദിജീഷ് രാജ് (അസിസ്റ്റന്റ് എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ സെക്ഷന്‍ അഴീക്കോട്) എന്നിവരെ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാക്കമ്മിറ്റി ആദരിച്ചു.

കൊല്ലം കപ്പാക്കട സ്പ്പോർട്ട്സ് ക്ലബ്ബിൽ നടന്ന ചടങ്ങ് പ്രമുഖ പ്രസാധകൻ ശ്രീ ആശ്രാമം ഭാസി ഉദ്ഘാടനം ചെയ്തു. ശ്രീ.എസ്.രവീന്ദ്രൻ സീനിയർ സൂപ്രണ്ട് സ്വാഗതം ആശംസിച്ചു
കൾച്ചറൽ സബ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ജാസ്മിൻAE അധ്യക്ഷയായി
ജില്ലാ സെക്രട്ടറി സുനിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ എ. ശ്യാംകുമാർ, ശ്രീമതി മേരി ജോൺ (ഡെ. ചീഫ് എൻജിനിയർ) എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. അവാർഡിന് അർഹമായ പുസ്തകവും കവിതയുംശ്രീ .മോഹൻ കൊട്ടറ പരിചയപ്പെടുത്തി.
തുടർന്ന് കവിതയും ഗാനാലാപനവും സംഘടിപ്പിച്ചു.
എല്ലാം ചേർന്നപ്പോൾ സദസിന് ഗംഭീര വിരുന്നായി…
ശ്രീമതി ഉഷ നന്ദി രേഖപ്പെടുത്തി