ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധമിരമ്പി

446

കോവിഡ് മഹാമാരി രോഗികളുടേയും മരണത്തിന്റേയും എണ്ണം ദിനംപ്രതി കൂട്ടിക്കൊണ്ടിരിക്കുന്നതിന്റെ ഭീതിയും ദുരിതവും രാജ്യത്ത് നടമാടുമ്പോഴാണ് ഇരുട്ടടിയടിയായി പെട്രോളിന്റേയും ഡിസലിന്റേയും വില തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്ന നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. രാജ്യാന്തര വിപണയിൽ വില കുറയുമ്പോൾ അറിയാതെയും വില കൂടുമ്പോൾ കൃത്യമായി അറിഞ്ഞും രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം ദുരിതപൂർണ്ണമാക്കുകയാണ് കേന്ദ്രസർക്കാര്‍.

തിരുവനന്തപുരം

കഴിഞ്ഞ മാസം ആദ്യം എണ്ണവില വീപ്പയ്‌ക്ക്‌ 20 ഡോളറായി ഇടിഞ്ഞപ്പോൾ കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചില്ല. പകരം തീരുവയും സെസും കൂട്ടി ഇളവ് ജനങ്ങളിലെത്തുന്നത് തടഞ്ഞു. മെയ് അഞ്ചിന് ഇന്ധന വിലയിലെ റോഡ് – അടിസ്ഥാനസൗകര്യ സെസ്‌ എട്ട്‌ രൂപ വർധിപ്പിച്ചു. പ്രത്യേക അധിക എക്‌സൈസ്‌ തീരുവ പെട്രോൾ ലിറ്ററിന്‌ രണ്ടു രൂപയും ഡീസൽ ലിറ്ററിന്‌ അഞ്ചു രൂപയും കൂട്ടി. ഇതിന് പിന്നാലെയാണ് തുടർച്ചയായുള്ള ഈ വിലവർദ്ധനവ്.

കണ്ണൂര്‍

നാടെങ്ങും കേന്ദ്ര ഗവണ്മെന്റിനെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി നേഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തില്‍ കെ.എസ്.ഇ.ബി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധയോഗങ്ങള്‍ നടന്നു. ജൂണ്‍ 26 ന് നടന്ന പ്രതിഷേധ പരിപാടികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജീവനക്കാരുടെ സംഘടനകള്‍ സം യുക്തമായി നടത്തിയ പരിപാടിയില്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ അംഗങ്ങളും സജീവമായി പങ്കാളികളായി.