“നവ കേരളം നവീന ഊർജ്ജം “-തിരുവനന്തപുരം ജില്ല

250

കേരളത്തിന്റെ ഊർജഭദ്രത ഉറപ്പു വരുത്താൻ കേരള സർക്കാരും KSEB യും മുന്നോട്ടു വച്ചിട്ടുള്ള പദ്ധതി കൾ ജനങ്ങളിലേക്ക് എത്തിക്കാൻ KSEBOA മുന്നോട്ട് വയ്ക്കുന്ന “നവ കേരളം നവീന ഊർജ്ജം ” എന്ന കർമ പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ ഉൽഘാടനം നെയ്യാറ്റിൻ കരയിൽ 16/01/2020 ന് നടന്നു. മഴവിൽ പദ്ധതിയിൽ ഉൾപ്പെട്ട സൗര, ഫിലമെന്റ് രഹിത കേരളം, ദ്യുതി, ട്രാൻസ് ഗ്രിഡ് 2.0, ഇ -സേഫ്, ഇ -മൊബിലിറ്റി, കെ ഫോൺ എന്നിവയെ കുറിച്ചുള്ള വിശദീകരണം ആയിരുന്നു ഈ പരിപാടിയുടെ സവിശേഷത.ജന പ്രതിനിധികളും പൊതുജനങ്ങളും ഉൾപ്പെടെ നൂറ്റമ്പതോളം പേർ പങ്കെടുത്ത ചടങ്ങിൽ അമ്പത്തഞ്ചോളം KSEB OA അംഗങ്ങൾ സന്നിഹിതരായിരുന്നു.പാറശാല MLA സി കെ ഹരീന്ദ്രൻ ഉൽഘാടനം ചെയ്ത പരിപാടിയിൽ ശ്രീ സജീവ്, ശ്രീ. സനിൽ, ശ്രീ കൃഷ്ണകുമാർ, ശ്രീ ശിവകുമാർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.


തുടർന്ന് 08/02/2020 ന് കഴക്കൂട്ടത് വച്ചു നടന്ന രണ്ടാമത്തെ യോഗത്തിൽ ശ്രീ രമേഷ്, ശ്രീ സന്തോഷ്‌, ശ്രീ ശിവകുമാർ, ശ്രീമതി സുധ ശ്രീ രഞ്ജിത്ത് എന്നിവർ വിഷയാവതരണം നടത്തി. പതിനഞ്ചു OA അംഗങ്ങൾ ഉൾപ്പെടെ അറുപതോളം പേർ യോഗത്തിൽ പങ്കു ചേർന്നു.
23/02/2020 ന് പേരൂർക്കടയിൽ നടത്തിയ പരിപാടി വൻ വിജയമാക്കുവാൻ ജന പ്രതിനിധികളും റസിഡൻസ് അസോസിയേഷൻ അംഗങ്ങളും OA അംഗങ്ങളും ഉൾപ്പെടെ എഴുപതോളം പേർ പങ്കെടുത്തു. 25/02/2020 ന് വർക്കലയിൽ വച്ചു നടന്ന ചടങ്ങും 27/02/2020 ന് നെടുമങ്ങാട് വച്ചു നടന്ന ചടങ്ങും ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. നെടുമങ്ങാട് നടന്ന ചടങ്ങിൽ ശ്രീ ശ്രീജിത്ത്‌, ശ്രീ ശിവകുമാർ, ശ്രീ പദ്മലോചനൻ എന്നിവർ വിഷയാവതരണം നടത്തി.


കേരള സർക്കാരിന്റെ ജനോപകാരവും വികസനോന്മുഖവുവായ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ KSEBOA നടത്തുന്ന പ്രവർത്തനങ്ങൾ നിസീമമാണെന്നും പ്രശംസനീയമാണെന്നുമാണ് എല്ലാ യോഗങ്ങളിലും പൊതുജനങ്ങളുടെ അഭിപ്രായം.