“ഒരു ജനതയോട് നാം ചെയ്യുന്നത്”-സമഷ്ടി പ്രോഗ്രാം

92

KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ “സമഷ്ടി”യുടെ 2019 ഡിസംബർ മാസത്തെ പരിപാടി ഇരുപത്തേഴാം തീയതി വഞ്ചിയൂരുള്ള ഓഫീസർസ് ഹൗസിൽ വച്ചു നടന്നു.
സംഘടനയുടെ സജീവ പ്രവർത്തകനും സീനിയർ സൂപ്രേണ്ടുമായ ശ്രീ.സനൽകുമാറിന്റെ ഇന്ററാക്ടിവ് മാജിക്കിലൂടെയാണ് പരിപാടികൾ തുടങ്ങിയത്. വളരെ നല്ല രീതിയിൽ അവതരിപ്പിച്ച മാജിക്കിന് ശേഷം, ഏവരും ആകാംക്ഷയോടെ കാത്തിരുന്ന,പ്രഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ Dr. ജി. അജിത് കുമാറിന്റെ “ഒരു ജനതയോട് നാം ചെയ്യുന്നത്” എന്ന പ്രഭാഷണം നടന്നു.


ജഹാൻഗീറിന്റെ കാലത്ത് ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെട്ടിരുന്ന കാശ്മീരിനെ കുറിച്ചൊരു പ്രഭാഷണം. കാശ്മീരിൽ നടക്കുന്ന പൗരത്വ പ്രശ്നങ്ങളിലേക്ക് ഒരു യാത്ര. കശ്‍മീരിന്റെ യഥാർത്ഥ പ്രശ്നങ്ങൾ തിരിച്ചറിയാൻ ഒരു ശ്രമം. പൗരത്വ ഭേദഗതി ബില്ലും NRC യും ചർച്ച ചെയ്യുമ്പോൾ, ചർച്ച ചെയ്യേണ്ട വിഷയമാണ് ആർട്ടിക്കിൾ 370. കാശ്മീർ ഉണ്ടായ സാഹചര്യം, കാശ്മീർ സ്വതന്ത്ര ഇന്ത്യയോട് ചേർന്ന സാഹചര്യം എന്നിവയിലൂടെല്ലാം സഞ്ചരിച്ചു, നിഷ്പക്ഷമായി കാര്യങ്ങൾ മനസിലാക്കാനുള്ള പ്രഭാഷണം.