ചെറുകിട ജലവൈദ്യുത പദ്ധതികള്‍- ഇന്‍സ്ഡെസ് കരട് റിപോര്‍ട്ട് ചർച്ച – കോഴിക്കോട്

403
  • പഠന റിപോര്‍ട്ടിനെ അധികരിച്ച് പൊതു അഭിപ്രായ സമാഹരണം നടത്തുന്നു

https://insdes.in/reports/

ചെറുകിട ജലവൈദ്യുത പദ്ധതികളുടെ പ്രകടനം സംബന്ധിച്ച് ഇൻസ്ഡെസ് തയ്യാറാക്കിയ പഠന റിപോർട്ടിന്റെ കരട് രൂപം അവതരിപ്പിച്ചു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ അന്തിമ റിപ്പോർട്ടിലേക്കുള്ള അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്തു.
ചെറുകിട ജലവൈദ്യത പദ്ധതിയുടെ നിർമ്മാണ പ്രവർത്തികളിലും നടത്തിപ്പിലും ഉൾപ്പെട്ടവരും സിവിൽ, ഇലക്ട്രിക്കൽ മേഖലകളിലെയും സാങ്കേതിക തത്പരരും പങ്കെടുത്തു. കോഴിക്കോട് ജില്ലാ കെ.എസ്.ഇ.ബി എം പ്ലോയീസ് കോ ഓപ് സൊസൈറ്റി ഹാളില്‍ നവംബര്‍ 4ന് നടന്ന അവതരണം കേരള വികസനത്തിന് പുതിയ സാധ്യതകള്‍ തേടുന്നതായി.


ഇൻസ്ഡെസ് ഡയറക്ടർ കെ.അശോകൻ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കേരളത്തിലെ ആദ്യ ചെറുകിട ജലവൈദ്യുത പദ്ധതിയായ കല്ലട പദ്ധതി മുതൽ ഇതുവരെ ഉണ്ടായ 23 കെ എസ് ഇ ബി ഉടമസ്ഥതയിലുള്ള ചെറുകിട പദ്ധതികളുടെയും 9 മറ്റ് സ്വകാര്യ ചെറുകിട പദ്ധതികളുടെയും സാങ്കേതിക സാമ്പത്തികകാര്യങ്ങളുടെ ഇഴകീറിയുള്ള പരിശോധന ഉണ്ടായി . ഓരോപദ്ധതികളുടെയും നേട്ടങ്ങളും പാളിച്ചകളും സാങ്കേതിക വിശകലനം ഉള്‍പ്പെടുത്തിയ റിപോർട്ട് തുടർന്നുള്ള ചെറുകിടപദ്ധതികൾക്ക് അടിത്തറപാകാൻ പര്യാപ്തവും വിജ്ജാനപ്രദവും ആയിരുന്നു. Small Hydro Policy, Renewable Purchase Obligations തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിച്ച റിപോർട്ട് കേരളത്തില്‍ നിലവില്‍ 32 പദ്ധതികളില്‍ നിന്നുള്ള 211.16MW മാത്രമേ ഉപയോഗപ്പെടുത്തിയിട്ടുള്ളു എന്നും ചെറുകിട പദ്ധതി സാധ്യതകളായ 238 സ്ഥലങ്ങളില്‍ നിന്നുള്ള 647.15MW ഉപയോഗപ്പെടുത്താനാവും എന്നതും എടുത്തുകാട്ടി.

അധ്യക്ഷത : ഇന്‍സ്ഡെസ് പഠനകേന്ദ്രം ചെയർമാന്‍ ബോസ് ജേക്കബ്

ഇന്‍സ്ഡെസ് പഠനകേന്ദ്രം ചെയർമാനായ ബോസ് ജേക്കബ് (ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ) ന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയില്‍ അസോസിയേഷൻ സോണൽ പ്രസിഡൻറ് ബിന്ദു സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലതീഷ് പി.വി. ആശംസ അറിയിച്ച് സംസാരിച്ചു.

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലതീഷ് പി.വി.

പിന്നീട് വിവിധ ചെറുകിട വൈദ്യുത പദ്ധതികളുടെ സാരഥികളായ സിവിൽ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാരായ ബാബുരാജ്, മണികണ്ഠൻ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ശ്രീധരൻ, രാമകൃഷ്ണൻ, കൃഷ്ണപ്രസാദ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൾ റഹീം ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ സലിം എൻ.ഇ, സുബ്രഹ്മണ്യൻ സി, അസിസ്റ്റൻറ് എഞ്ചിനീയർമാരായ അജീഷ് എ.എൻ, രഞ്ജിത് കുമാർ എ, ലിജോ തോമസ്, വിശ്വനാഥൻ, അനിൽ കെ. സി തുടങ്ങിയവർ വിശദമായ സാങ്കേതീക ചർച്ചകളില്‍ പങ്കാളികളായി.

ചർച്ചയില്‍ ഉയര്‍ന്ന് വന്ന പദ്ധതി നിർവ്വഹണത്തിലെ സാങ്കേതീകവും സാമ്പത്തികവുമായ നിർദ്ദേശങ്ങള്‍ വിശദമായ പഠനത്തിന് വിധേയമാക്കും. അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്താന്‍ വിവിധ മേഖലകളിലെ അഭിപ്രായ ശേഖരണത്തിനായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. റിപോര്‍ട്ടിന്റെ കരട് ഇന്‍സ്ഡെസ് വെബ്സൈറ്റ് ആയ https://insdes.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും info@insdes.in എന്ന ഇമെയില്‍ വിലാസത്തിലൂടെയോ https://insdes.in എന്ന വെബ്സൈറ്റിൽ contact us എന്നതിൽ leave a message എന്ന രീതിയിലോ അറിക്കാവുന്നതാണ്.

https://insdes.in/


സാങ്കേതികമികവുള്ളതും സാമ്പത്തികമായി ലാഭകരവുമായ രീതിയിൽ കേരളത്തിന്റെ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് അടിത്തറപാകുന്ന പ്രവർത്തനമാണ് പഠന കേന്ദ്രം തുടക്കമിട്ടിരിക്കുന്നത്. വളരെ മികവുറ്റ ഈ പഠനറിപോർട്ടിനെ തുടര്‍ന്നുള്ള പ്രവർത്തനങ്ങളിലൂടെ ചെറുകിട ജലവൈദ്യുതപദ്ധതികളോടുള്ള പൊതു സമീപനം ഗുണപരമായ രീതിയില്‍ മാറ്റിയെടുക്കാനാവുമെന്നതിൽ തർക്കമില്ല.