പവർ കോൺഫ്രൻസ് 2022 -സമ്മാനദാനം നിർവ്വഹിച്ചു

226

കെ.എസ്.ഇ.ബി ഓഫീസേഴ്Iസ് അസോസിയേഷനും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെനബിൾ ഡവലപ്മെന്റ് ആന്റ് എനർജി സ്റ്റഡീസും(In-SDES) ചേർന്ന് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെ ആക്കാദമിക സഹകരണത്തോടെ നടത്തിയ പവർ കോൺഫ്രൻസ് 2022പരിസമാപിച്ചു.

ഏറ്റവും മികച്ച പേപ്പറിനുള്ള എ.പി.ജെ അബ്ദുൾ കലാം മെമ്മോറിയൽ ട്രോഫിയും 10000 രൂപയും ശശി കെ കോട്ടയിലും, രണ്ടാമത്തെ മികച്ച പേപ്പറിനുള്ള താണു പത്മനാഭൻ മെമ്മോറിയൽ ട്രോഫിയും 5000 രൂപയും ശ്രീന ശ്രീകുമാർ , സേവ്യർ ജെ എസ് എന്നിവരും നേടി.

ഡോ. പി. രാജൻ (ഡയറക്ടർ ഇൻസ്ഡെസ് ) അദ്ധ്യക്ഷനായ സമാപന സമ്മേളനത്തിൽ കെ.എസ്.ഇ.ബി യുടെ ഐ ടി വിഭാഗം ചീഫ് എഞ്ചിനിയർ എം.എ പ്രവീൺ, മുത്തൂറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെ പ്രിൻസിപ്പൽ പ്രൊഫസർ ഡോ. പി.സി നീലകണ്ഠൻ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. തുടർന്ന് ഡോ. അഞ്ജലി വർഗ്ഗീസ്, ഷീബ പി , ഇന്ദിര കെ , മുഹമദലി സി കെ എന്നിവരും സംസാരിച്ചു.