കെ.എസ്.ഇ.ബി ഓഫീസേഴ്Iസ് അസോസിയേഷനും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെനബിൾ ഡവലപ്മെന്റ് ആന്റ് എനർജി സ്റ്റഡീസും(In-SDES) ചേർന്ന് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെ ആക്കാദമിക സഹകരണത്തോടെ നടത്തിയ പവർ കോൺഫ്രൻസ് 2022 ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതി വകുപ്പും മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യതു. ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ജി സുരേഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ മെമ്പർ ബി. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി ജാനി ദാസ് സ്വാഗതമാശംസിച്ചു. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പി. ജോർജ്ജ് വർഗ്ഗീസ്, പ്രിൻസിപ്പൽ ഡോ. നീലകണ്ഠൻ പി.സി. വൈസ് പ്രിൻസിപ്പൽ ഡോ. ചിക്കു എബ്രഹാം, ഇൻസിഡസിന്റെ രജിസ്ട്രാർ ബോസ് ജേക്കബ് , ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹി നന്ദകുമാർ എൻ. എന്നിവരും സംസാരിച്ചു.
“പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ സുസ്ഥിര വികസനത്തിന് ” എന്നതാണ് കോൺഫ്രൻസ് തീം.
പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ വർദ്ധിച്ചു വരുന്ന ആവശ്യകതയും, സാദ്ധ്യതയും, വെല്ലുവിളികളും വിശകലനം ചെയ്യുകയും അതിന്റെയടിസ്ഥാനത്തിൽ സുസ്ഥിര വികസനത്തിനുതകുന്ന കാഴ്ച്ചപ്പാടുകളും നിർദ്ദേശങ്ങളും രൂപവത്കരിക്കുകയും ചെയ്യുക എന്നതാണ് ഇത്തരമൊരു കോൺഫ്രൻസിലൂടെ ലക്ഷ്യമാക്കുന്നത്.
ഈ ലക്ഷ്യ പൂർത്തീകരണത്തിന് സഹായകമായ ആശയങ്ങളും, വസ്തുതകളും കോൺഫ്രൻസ് പേപ്പറായി അവതരിപ്പിച്ചു.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സാങ്കേതിക വിദ്യാർത്ഥികളും , അദ്ധ്യാപകരും , ഗവേഷകരും ഇതിൽ പങ്കാളികളായി. ലഭ്യമായ പേപ്പറുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 പേർക്കാണ് കോൺഫ്രൻസിൽ പേപ്പർ അവതരിപ്പിക്കാൻ അവസരം നൽകിയത്.