കേരള ജനതക്ക് ഊർജ്ജ ഭദ്രത ഉറപ്പുവരുത്താനുതകുന്ന ദീർഘവീക്ഷണത്തോടെയുള്ള ജനോപകാരപ്രദമായ 7 പദ്ധതികൾ. ഇടതുപക്ഷ സർക്കാർ എന്നും ജനങ്ങളോടൊപ്പമെന്നു കാണിക്കുന്ന മറ്റൊരുദാഹരണംകൂടെ – കെ എസ് ഇ ബി യും സർക്കാറും ചേർന്ന് നടപ്പാക്കുന്ന ഈ സപ്ത പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുവാനും നടപ്പിലാക്കിയ ജനോപകാര നടപടികൾ ഉപഭോക്താക്കൾക്കുറപ്പുവരുത്താനുമുതകുന്ന കർമ്മ പദ്ധതി നവകേരളം നവീന ഊർജ്ജം. ഓരോ പദ്ധതിയുടെയും ശരിയായ വിജയമെന്നത് അതർഹതപ്പെട്ടവർക്ക് എത്തിച്ചേരുമ്പോഴാണ്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്ത് ജനപ്രതിനിധികളോടൊത്ത് ജനകീയ സംവാദസദസ്സുകൾ കേരളത്തിലുടനീളം നടത്താൻ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസ്സിയേഷൻ സംഘടിപ്പിക്കുകയാണ്
ജനാധിപത്യത്തിന് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന അന്യസംസ്ഥാനങ്ങൾക്കു മാതൃകയാക്കാനിതാ ഒരു കേരളാ ബദൽ കൂടെ. പണക്കൊഴുപ്പിന്റെ ചാനൽച്ചർച്ചകളിലുള്ള കള്ളങ്ങളല്ല, സാമ്പത്തീകമായി ഏറ്റവും താഴെ തട്ടിലുള്ള ഉപഭോക്താവിനും അവർക്കഹമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും സംശയദുരീകരണത്തിനും ലക്ഷ്യമാക്കി കേരളത്തിലുടനീളം നടത്താനുദ്ദേശിക്കുന്ന നവകേരളം നവീന കേരളം സംസ്ഥാനതല ഉത്ഘാടനം ബഹു: വൈദ്യുത മന്ത്രി ശ്രീ എം.എം.മണി ഡിസംബർ 19 രാവിലെ 10 മണിക്ക് കൊല്ലം ജില്ലയിലെ കടപ്പാക്കട സ്പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
ഏഴ് പദ്ധതികള്‍- നവകേരളത്തിനായി വൈദ്യുതി മേഖലയുടെ കേരള ബദൽ
സൗര – അക്ഷയ ഊർജ്ജ ഖനിയിൽ നിന്നും പ്രകൃതി സൗഹൃദ വൈദ്യുതി.1000 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി – ഇതിൽ 200 മെഗാവാട്ടിന്റെ 45200 ഉപഭോക്താക്കളുടെ പുരപ്പുറ സോളാർ ഒന്നാംഘട്ടമുൾപ്പെടെ.
ഫിലമെന്റ് രഹിത കേരളം – ഊർജ്ജ ക്ഷമതയിലൂടെ ഊർജ്ജസംരക്ഷണം – ഫിലമെന്റ് സി എഫ് എൽ ഫ്ലൂറസെന്റ് ബൾബുകൾ മാറ്റി എൽ ഇ ഡി – ആഗോള താപനം കുറക്കാനുതകുന്ന പദ്ധതി
ദ്യുതി 2021- ഗുണനിലവാരമുള്ള തടസ്സരഹിതമായ വൈദ്യുതിക്കായി വിതരണ മേഖല ശക്തിപ്പെടുത്തുന്നു .
ട്രാൻസ് ഗ്രിഡ് 2.0 – ഭാവി വളർച്ചക്കുതകുന്ന പ്രസരണ ഇടനാഴി ശക്തിപ്പെടുത്താൻ 10000 കോടി മുതൽ മുടക്കുള്ള പദ്ധതി
ഇ.സേഫ് – വൈദ്യുതി സുരക്ഷക്കായി – സാമ്പത്തീക സാമൂഹിക പിന്നോക്കമുള്ളവരോടൊപ്പം സർക്കാർ,ബി.പി.എല്‍ ഉപഭോക്താക്കൾക്ക് സൗജന്യ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍( ഇ.എല്‍.സി.ബി)
ഇ.മൊബിലിറ്റി – വൈദ്യുത വാഹനങ്ങളിലൂടെ മലിനീകരണ വിമുക്ത കേരളം
കെ.ഫോൺ – മേൻമയേറിയ ഒപ്റ്റിക്കൽ ഫൈബറിലൂടെ പാവപ്പെട്ടവർക്കും സൗജന്യ ഇന്റർനെറ്റ്