വൈദ്യുതി മേഖല വികസനവും വെല്ലുവിളികളും – FEEC സെമിനാർ @ കോഴിക്കോട്

285
KSEBL ഡയറക്ടർ ശിവദാസൻ സെമിനാർ ഉത്ഘാടനം ചെയ്യുന്നു

വൈദ്യുതി മേഖല വികസനവും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ, ഫ്രണ്ട്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & കൺസ്യൂമേഴ്സ് (FEEC) ന്റ നേതൃത്വത്തിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനയിലെയും മറ്റുമായെത്തിച്ചേർന്ന ശ്രോതാക്കളാൽ തിങ്ങിനിറഞ്ഞ സദസ്സിൽ കെ എസ് ഇ ബി ലിമിറ്റഡ് ഇൻഡിപെൻഡറ്റ് ഡയറക്ടർ ഡോ: ശ്രീ. വി.ശിവദാസൻ ഉത്ഘാടനം ചെയ്തു

ഡോ. ശിവദാസന്റെ ഉത്ഘാടന പ്രസംഗം
വിഷയാവതരണം – ബി.പ്രദീപ് , ഇ.ഇ.എഫ്.ഐ വൈസ് പ്രസിഡന്റ്

ടെക്നോളജിയിലുണ്ടായ മാറ്റങ്ങൾ നാടിന്റെ നന്മയ്ക്ക് എത്തിക്കുന്നതിൽ കെ എസ് ഇ ബിയുടെ പങ്കിനെ അദ്ദേഹം എടുത്തു പറഞ്ഞു, സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കി ജനങ്ങളോടു ചേർന്ന് പ്രവർത്തിക്കേണ്ടതിനെ പറ്റി വിശദീകരിച്ചു, ഇന്റർനെറ്റ് അവകാശമാക്കിയ ലോകത്തിലെ ആദ്യ ഭരണകൂടമാണ് കേരളം ഭരിക്കുന്ന സഖാ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരെന്നതിലും ഇതിനൊക്കെ നട്ടെല്ലായി മാറുന്ന കെ ഫോൺ മുതലായ പദ്ധതികൾ കെ എസ് ഇ ബി യുടെ കൂടെ പങ്കാളിത്തത്തിലാണെന്നതിൽ നാം അഭിമാനിക്കണമെന്നും പറഞ്ഞു. 1990 മുതൽ 2016 വരെ ഇൻഫ്രാട്രെക്ച്ചർ രംഗത്തെ കേരള സംസ്ഥാനത്തെ മുതൽമുടക്ക് 40000 കോടി രൂപയാണെന്നിരിക്കെ 20l6 മുതൽ 2019 വരെ 35000 കോടി രൂപയാണെനത്തു കണക്കുകളാൽ വ്യക്തമാക്കിയ അദ്ദേഹം ഇതേ കണക്കുകൾ പ്രതിപാദിക്കുന്ന പ്രതിപക്ഷ ധവളപത്രത്തിന്റെ കാപട്യത്തിന്റെ മുനയൊടിച്ചു.

ബി.പ്രദീപിന്റെ വിഷയാവതരണം

നിങ്ങൾ രാഷ്ട്രീയത്തിലിടപെടുനില്ലെങ്കിലും നിങ്ങളുടെ ജീവിതത്തിൽ രാഷ്ട്രീയം ഇടപെട്ടുകൊണ്ടേയിരിക്കു മെന്ന ലെനിന്റെ മഹത് വചനങ്ങളാൽ ഉചസംഹരിച്ച പ്രസംഖം കേൾക്കാൻ ഒരു സമയം ഹാളിനു പുറത്തു പോലും ശ്രോതാക്കൾ തടിച്ചുകൂടി.

കെ. അശോകൻ മോഡറേറ്ററായി

ശ്രീ. കെ. അശോകൻ FEEC ഡയറക്ടറുടെ അധ്യക്ഷതയിൽ നടന്ന സെമിനാർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ ബി. പ്രദീപ് വിഷയമവതരിപ്പിച്ചു. വൈദ്യുതി രംഗത്ത് സാമ്പത്തീക പ്രതിസന്ധി ഉണ്ടാകാനുള്ള മൂലകാരണങ്ങളെ ഇഴകീറി പരിശോധിച്ച സെമിനാർ സംശയലേശമന്യേ തെറ്റായ കേന്ദ്ര സാമ്പത്തീക നയങ്ങളെപ്പറ്റി ബോധമുണ്ടാക്കുന്നതായിരുന്നു. കേരളാ ബദലുകളുടെ വിജയവും പ്രതിപാദിച്ചു. കാര്യക്ഷമതയും കേന്ദ്ര റാങ്കിങ്ങും തമ്മിലുള്ള അന്തരം AT&C ലോസ്സും റാങ്കിങ്ങും താരതമ്യപ്പെടുത്തി വിശദീകരിച്ചു,

പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ 3 വർഷം കൊണ്ട് BPL ഉൾപ്പെടെ രാജ്യം മുഴുവൻ കൊണ്ടുവരിക, ലോഡ്‌ ഷെഡിങ്കിനു മേൽ യൂട്ടിലിറ്റിക്കു മേൽ ഫൈൻ ഏർപ്പെടുത്തുക, പണം പിരിക്കാൻ പൊതു മേഖല കൊള്ളില്ല എന്ന് വരുത്തി തീർത്ത് മത്സരബുദ്ധിയോടെ ഫ്രാഞ്ചൈസികളെ ഏർപ്പെടുത്തുക തുടങ്ങിയ കേന്ദ്രനയങ്ങളിൽ ഒളിച്ചുവച്ച കാപട്യത്തിന്റേയും ജനദ്രോഹത്തിന്റേയും കളികൾ തുറന്നു കാട്ടി.

വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങൾ ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിനള്ള പ്രവർത്തനങ്ങളാണ് ട്രാൻസ്ഗ്രിഡ് 2.0 ഉൾപ്പെടെ കേരള സർക്കാർ പദ്ധതികളാസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്, ഇടുക്കി നിലയം അറ്റകുറ്റപണികൾക്കായി അടച്ചപ്പൊഴും ലോഡ് ഷെഡിങ്ങേർപ്പെടുത്താതെ മാനേജ് ചെയ്യാനാകുന്നതുൾപ്പെടെ ഈ നയങ്ങൾ കാരണമാണെന്നെടുത്തു കാട്ടി.

മനോജ്.ഇ സ്വാഗത ഭാഷണം നടത്തി

കോഴിക്കോട് ജില്ലയിലെ ആദ്യ സ്വകാര്യ ചെറുകിട വൈദ്യുതിയായ പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതി മാനേജിങ്ങ് ഡയറക്ടർ ശ്രീ. വി.പി.ഷാഹുൽ ഹമീദ് അദ്ദേഹത്തിന്റെ അനുഭവങ്ങളും മറ്റും പങ്കുവച്ചു. BOT Build Operate and Transfer അടിസ്ഥാനത്തിലുള്ള പദ്ധതി 30 വർഷത്തിനു ശേഷം കെ എസ് ഇ ബിയുടെ പ്രോപർട്ടിയായി മാറും എന്നും മറ്റുമുള്ള കാര്യങ്ങൾ വിശദമാക്കി.

ശ്രീ. പി.പി.ജയൻദാസ് (അസി. സെക്രട്ടറി കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (CITU), ശ്രീ.എ.ഷാഹുൽഹമീദ് (ജനറൽ സെക്രട്ടറി കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (INTUC), ശ്രീ.എം.വിനോദ് (സംസ്ഥാന നിർവ്വാഹക സമിതി അംഗം, കേരളാ ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (AlTUC), ശ്രീ. ഇ. മനോജ് (സംസ്ഥാന ഭാരവാഹി KSEBOA) സംഘാടക സമിതി കൺവീനറായ പരിപാടി ശ്രീ ഇ.ബാബുരാജേന്ദ്രൻ (കൺവീനർ FEEC) നന്ദിപറഞ്ഞവസാനിച്ചു.