കെ എസ് ഇ ബി ഓഫീസേര്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പവര്‍ക്വിസ്സ് 2019 പ്രാഥമിക തലമത്സരം 03.10.2019ന് വിദ്യാര്‍ത്ഥികള്‍ക്ക് ആഘോഷമായി. കേരളമാകെ ഒരേ ദിവസം ഒരേ സമയം നടത്തപ്പെടുന്ന ഏറ്റവും വലിയ പ്രശ്നോത്തരിയായ പവൾക്വിസ്സിന്റെ പ്രാഥമികമത്സരം കോഴിക്കോട് ജില്ലയിലെ മിക്കവാറും എല്ലാ സ്കൂളുകളും കോളേജുകളും പോളിടെക്നിക്ക് മുതലായ വിദ്യാഭ്യാസസ്ഥാപനങ്ങളും പങ്കാളികളായി.

കോഴിക്കോട്, ഫറോക്ക്, ബാലുശ്ശേരി, വടകര, നാദാപുരം, കക്കയം മുതലായ എല്ലാ ഭാഗങ്ങളിലെയും ഓഫീസേഴ്സ് അസോസിയേഷൻ അംഗങ്ങളും മറ്റ് സമാന ചിന്താഗതിക്കാരായ ജീവനക്കാരും മത്സരം നടത്തുന്നതിന്റെ ഭാഗമായി. കോഴിക്കോട് ജില്ലയിൽ 26 വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച പവർ ക്വിസ്സ് മത്സരം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സുപരിചിതവും അവരേറ്റവും ഇഷ്ടപ്പെടുന വിഞ്ജാന പ്രദവുമായ പരിപാടിയാണെന്നാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒറ്റക്കെട്ടായഅഭിപ്രായം.

ഇന്നത്തെ മത്സര വിജയികൾ 2019 ഒക്ടോബർ 23ന് നടത്തുന്ന ജില്ലാതലമത്സരത്തിൽ പങ്കെടുക്കേണ്ടതാണ്.