സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു

85

2023 സെപ്തംബർ 22, 23, 24 തിയതികളിലായി കോട്ടയത്ത് നടക്കുന്ന കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഇരുപത്തി മൂന്നാം സംസ്ഥാന സമ്മേളന ലോഗോയുടെ പ്രകാശനം ബഹുമാനപ്പെട്ട രജിസ്ട്രേഷനും സഹകരണ വകപ്പും മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി ലഭിച്ച ഇരുപതിലധികം എൻട്രികളിൽ നിന്ന് സംഘടനയുടെ ലോഗോ വിധി നിർണ്ണയ കമ്മിറ്റിയാണ് അഭിഷേക് ഐഡിയ (Abhishek Eyedea) തയ്യാറാക്കിയ ലോഗോ സമ്മേളനത്തിനായി തെരഞ്ഞെടുത്തത്. INKLAB KERALA എന്ന സ്ഥാപനത്തിലെ ഡിസൈനറാണ് കണ്ണൂർ സ്വദേശിയായ അഭിഷേക് ഐഡിയ

കൂട്ടായ പ്രതിരോധത്തേയും അവകാശബോധത്തേയും, പ്രതിനിധീകരിക്കുന്ന ചുരുട്ടിയ മുഷ്ടി, കർമ്മ വഴികളിലെ സദ്ചരിത്രത്തിലേയ്ക്കും സേവന മഹിമയുടെ ഇന്നലെകളിലേയ്ക്കും വെളിച്ചം വീശുന്ന ബൾബ്, വിവര സാങ്കേതിക വിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവയെ ദ്യോതിപ്പിക്കുന്ന ബൈനറി നംബറുകളും സർക്യൂട്ട് ലൈനുകളും എന്നിവയെല്ലാം കൂട്ടിയിണക്കിയാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്.ലോഗോ മത്സര വിജയിക്കുള്ള 5000 രൂപയും പ്രശസ്തിപത്രവും സംസ്ഥാന സമ്മേളന വേദിയിൽ കൈമാറും.സ്വാഗത സംഘം ചെയർമാൻ എ.വി റസ്സൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ബി ഹരികുമാർ , നന്ദകുമാർ എൻ , ബിനു ബി എന്നിവർ സംസാരിച്ചു. അഡ്വ കെ. അനിൽകുമാർ , കെ.എം. രാധാകൃഷ്ണൻ അഡ്വ റജി സക്കറിയ, ജമിലി വി.സി എന്നിവർ സന്നിഹിതരായിരുന്നു.