തിരുവനന്തപുരം മേയർ കെ.ശ്രീകുമാറിന് സ്വീകരണം.

153

കെ എസ് ഇ ബി യിലെ ഓഫീസർമാരും തൊഴിലാളികളും സംയുക്തമായി തിരുവനന്തപുരം മേയർ കെ ശ്രീകുമാറിന് വൈദ്യുതി ഭവനിൽ നവംബർ 22 ന് ഊഷ്മളമായ സ്വീകരണം നൽകി.
കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. സത്യരാജ് അധ്യക്ഷനായ ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജീവ് സ്വാഗതം പറഞ്ഞു.


കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ മുൻ സംസ്ഥാന ട്രഷററും ബോർഡിലെ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസറുമായിരുന്ന കെ ശ്രീകുമാർ തിരുവനന്തപുരം കോർപറേഷന്റെ മേയറായി തിരിഞ്ഞെടുക്കപ്പെടുകയുണ്ടായി. വിദ്യാർത്ഥി -യുവജന സംഘടനാ പ്രവർത്തനത്തിലൂടെ കടന്നു വന്ന അദ്ദേഹം ദീർഘകാലം ബോർഡിലെ സർവീസ് സംഘടനാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം വീണ്ടും പൊതു രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായ അദ്ദേഹം കോർപറേഷൻ കൗൺസിലറായി തിരഞ്ഞടുക്കപെട്ടു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായി പ്രവർത്തിച്ചു വരുന്ന ഘട്ടത്തിലാണ് അദ്ദേഹം മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.

കെ.എസ്.ഇ.ബി ഒ.എ പ്രസിഡന്റ് ജെ സത്യരാജന്‍ സംസാരിക്കുന്നു

ചടങ്ങിൽ കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ ജനറൽ സെക്രട്ടറി ജയപ്രകാശ്, കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡ്റേഷന്‍ ജനറൽ സെക്രട്ടറി ഗോപകുമാർ, കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡ്റേഷന്‍ ജനറൽ സെക്രട്ടറി അനന്ത കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറർ സജു കൃതജ്ഞത രേഖപെടുത്തി.