വനിതാ ദിനാചരണം @ മലപ്പുറം

254

മലപ്പുറം ജില്ലയിലെ വനിതാ ദിനാചരണം 10-3-2020 ചൊവ്വാഴ്ച മലപ്പുറത്ത് പ്രശാന്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സോണൽ കമ്മിറ്റി അംഗം സത്യഭാമ ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ജയശ്രീ.ടി.എസ് അധ്യക്ഷയായിരുന്നു. റിട്ടേർഡ് കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ഡോ. കനകലത ഉത്ഘാടനം ചെയ്തു സംസാരിച്ചു.

നിയമനിർമ്മാണ സഭകളിൽ തുല്ല്യ പങ്കാളിത്തം ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. വീടിന്റെ അകത്തളങ്ങളിൽ ഹോമിക്കപ്പെടേണ്ടവളല്ല സ്ത്രീ. എല്ലാ രംഗത്തും അവളുടെ പങ്ക് പുരുഷനേക്കാളും ഒരു പടി മുന്നിലാണ്. തുല്ല്യതക്കു വേണ്ടിയുള്ള പോരാട്ടം സ്വന്തം കുടുംബങ്ങളിൽ നിന്നും തുടങ്ങണമെന്നും അവർ അഭിപ്രായപ്പെട്ടു.

സ്ത്രീ ശാക്തീകരണത്തെ കുറിച്ച് നടന്ന ചർച്ചയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. സി.സി അംഗം ബിനു മോൾ, സംസ്ഥാന സെക്രട്ടറി അനീഷ് പറക്കാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. ജില്ലാ കമ്മിറ്റി അംഗം നിമ എം നന്ദി പ്രകടനം നടത്തി. വർക്കേസ് അസോസിയേഷൻ പ്രതിനിധികളക്കം നാൽപതോളം പേർ പങ്കെടുത്തു.