ഇടമൺ- കൊച്ചി പവർ ഹൈവേ എന്ന ഒരു സ്വപ്നപദ്ധതി നാടിന് സമർപ്പിക്കുകയാണ്. കൂടംകുളം ആണവനിലയത്തിൽ നിന്നും കേരളത്തിനുള്ള വൈദ്യുതി വിഹിതമായ 266 മെഗാവാട്ട് എത്തിക്കുന്നതിനായി പവർഗ്രിഡ് കോർപറേഷനിലൂടെ ആരംഭിച്ച 400 കെവി ലൈൻ പ്രവൃത്തി പുനരുജ്ജീവിപ്പിച്ച് തിരുനെൽവേലി ഇടമൺ കൊച്ചി മാടക്കത്തറ വരെ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. 2005 ൽ ആരംഭിച്ച പദ്ധതി പല ഘട്ടങ്ങളിലും മുടങ്ങിയപ്പോൾ തടസങ്ങൾ നീക്കി പൂർത്തിയാക്കാൻ ഇടതു പക്ഷ സർക്കാർ നടത്തിയ ഇടപെടലുകൾ അഭിനന്ദനാർഹമാണ്. ബഹു: വൈദ്യുത വകുപ്പു മന്ത്രി ശ്രീ എം എം മണിയുടെ അദ്ധ്യക്ഷതയിൽ ബഹു: കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2019 നവംബർ 18 ന് ഉത്ഘാടനം നിർവഹിക്കുന്നു.
കേരളത്തിൽ വൈദ്യുതി മേഖലയുടെ സുവർണ്ണ കാലമാണിത്. ഓരോ പദ്ധതിയിലും ഇടതു പക്ഷ സർക്കാർ കാണിച്ച ഇച്ഛാശക്തി തന്നെ ആണ് അതിന് കാരണമായത്. വൈദ്യുതവകുപ്പിനും കേരള ജനതക്കും അഭിമാനകരമായ സമ്പൂർണ്ണ വൈദ്യുതീകരണം രാജ്യത്താദ്യമായി കൈവരിച്ച ഏകസംസ്ഥാനമെന്ന നേട്ടം, 2017 ലും 2018 ലും കേന്ദ്ര ഊർജ്ജമന്ത്രാലയം ഏർപ്പെടുത്തിയ ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ്, നീതി ആയോഗ് ഊർജ്ജ കാര്യക്ഷമതാ സൂചികയിൽ ഒന്നാമത്, പള്ളിവാസൽ തൊട്ടിയാർ, ചാത്തങ്കോട്ടുനട, ചെങ്കുളം തുടങ്ങിയ ഒട്ടനവധി പദ്ധതികളുടെ പുനരാരംഭം, ശാസ്ത്രീയമായി ഫോർക്കാസ്റ്റിങ്ങിലൂടെ ലോഡ് ഷെഡിംങ്ങും പവർകട്ടും ഒഴിവാക്കൽ, 25.1 മെഗാവാട്ട് ചെറുകിട ജലവൈദ്യുത പദ്ധതികളിലൂടെയും, 153 മെഗാവാട്ട് കാറ്റിൽ നിന്നുൾപ്പെടെ 205 മെഗാവാട്ട് ഉത്പാദന വർധനവ്, മിഷൻ റി കണക്ടിലൂടെ പ്രളയത്തിലുണ്ടായ വൈദ്യുത തകർച്ച അതിജീവിനം, കെ എസ് ഇ ബിയോടൊപ്പം സർക്കാർ നടപ്പാക്കുന്ന പദ്ധതികളായ കെ-ഫോൺ, സൗര,ട്രാൻസ് ഗ്രിഡ് 2,ഫിലമെന്റ് രഹിത കേരളം, ഇ മൊബിലിറ്റി,ഇ സേഫ് തുടങ്ങിയ പദ്ധതികൾ എല്ലാം മുന്നിൽ നിന്ന് നടത്തിയിട്ടും നമ്മുടെ പ്രമുഖ മാധ്യമങ്ങൾ ഇതൊന്നും ചർച്ച ചെയ്യുന്നില്ല. ഈ നേട്ടങ്ങൾ എല്ലാം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി മേഖലയിലെ ജീവനക്കാരും ഓഫീസർമാരും മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നവംബർ 15ന് വിളംബര ജാഥയും വിശദീകരണ യോഗങ്ങളും നടത്തി.
പ്രചരണ ജാഥ നിലമ്പൂരിൽ ,നിലമ്പൂർ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ശ്രീ .അജിത്കുമാർ ടി.എം നിർവ്വഹിച്ചു. എടക്കര ,കരുളായി ,പൂക്കോട്ടുംപാടം എന്നിവിടങ്ങളിൽ വിശദീകരണ യോഗങ്ങൾക്ക് ശേഷം പരിപാടി നിലമ്പൂരിൽ അവസാനിച്ചു. വിവിധ സ്ഥലങ്ങളിൽ OA ജില്ലാ കമ്മറ്റി അംഗങ്ങളായ ശ്രീ ബിജി ജോർജ്, മുഹമ്മദ്. ഷഫീക്ക് എന്നിവരെ കൂടാതെ ശ്രീ. വിശ്വനാഥൻ (സി.ഐ.ടിയു), ശ്രീ .ഉണ്ണികൃഷ്ണൻ, ശ്രീ.ദിവാകരൻ ,മനോജ്, ഉസ്മാൻ എന്നിവരും പങ്കെടുത്ത് സംസാരിച്ചു.
കൊണ്ടോട്ടി മേഖലയിൽ വിവിധ സെക്ഷൻ ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രചരണ ജാഥകൾ നടന്നു. വമ്പിച്ച ജനപിന്തുണയോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ വിളബരജാഥക്ക് ആയിരങ്ങൾ സാക്ഷികളായി.
മഞ്ചേരി മേഖലയിൽ മഞ്ചേരി ടൗൺ, മലപ്പുറം ടൗൺ എന്നിവിടങ്ങളിൽ പ്രചരണ ജാഥകൾ നടന്നു. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് രണ്ടിടങ്ങളിലും ജാഥകൾ നടന്നത്. മഞ്ചേരിയിൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രതിനിധി ശ്രീ വേലായുധൻ, വർക്കേഴ്സ് അസോസിയേഷൻ അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീ ജയൻ ദാസ് , ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ സുബ്രഹ്മണ്യൻ, വർക്കേഴ്സ് ഫെഡറേഷൻ അംഗം ശ്രീ .നവാസ് എന്നിവർ സംസാരിച്ചു.
മലപ്പുറത്ത് കളക്ടർ ബംഗ്ലാവിന് സമീപത്ത് നിന്ന് തുടങ്ങിയ പ്രചരണജാഥ സിവിൽ സ്റ്റേഷൻ വഴി കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് സമാപിച്ചു. വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കമ്മിറ്റി അംഗം ശ്രീ പ്രകാശൻ, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ അനീഷ് പറക്കാടൻ എന്നിവർ വിശദീകരിച്ചു സംസാരിച്ചു. പ്രചര ണ ജാഥ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ശ്രീ.മധുസൂദനൻ (WF) അദ്ധ്യക്ഷതയിൽ ശ്രീ’ രമേശൻ (WA) ഉദ്ഘാടനം ചെയ്തു. ശ്രീ.വിജയൻ, സനൂജ് (OA) എന്നിവർ അഭിവാദ്യങ്ങൾ അർപിച്ചു. തുടർന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടുകൂടി ചെമ്മാട് ടൗണിലും, കുന്നുംപുറം ടൗണിലും തുടർന്ന് വേങ്ങര ബസ് സ്റ്റാന്റ് പരിസരത്തും വിശദീകരണ യോഗം നടന്നു. നല്ല ജനപങ്കാളിത്തവും’ തൊഴിലാളി പങ്കാളിത്തവും ഉണ്ടായിരുന്ന പരിപാടികളിൽ ശ്രീ. പ്രമോദ്, അനിൽകുമാർ, ജയരാജ് (WA), ശ്രീ. അനിൽകുമാർ (AE ARN), ശ്രീ. സനൂജ് (AE,VNR), ശ്രീ. അബുൾ ഖൈസ് (AE OKL), ശ്രീ.വിജയൻ (AE, ED TGI) എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
പെരിന്തൽമണ്ണ മേഖലയിൽ പ്രചരണപരിപാടികൾ പെരിന്തൽമണ്ണ ടൗൺ കേന്ദ്രീകരിച്ച് നടന്നു. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം നടന്ന വിശദീകരണ യോഗത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി എം എം മുസ്തഫ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡൻറ് ഡെനി അധ്യക്ഷനായിരുന്നു. ഓഫീസേഴ്സ് അസോസിയേഷൻ പ്രതിനിധി മുഹമ്മദ് റഫീഖ്, വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി സേതു ,വർക്കേഴ്സ് ഫെഡറേഷൻ പ്രതിനിധി വിജയകൃഷ്ണൻ എന്നിവർ വിശദീകരിച്ചു സംസാരിച്ചു.വർക്കേഴ്സ് അസോസിയേഷൻ അംഗം ശ്രീ വിനോദ് സ്വാഗതം ആശംസിച്ചു. യോഗ സ്ഥലങ്ങളിൽ കാണപ്പെട്ട ജന പങ്കാളിത്തം എല്ലാവർക്കും ആവേശം പകർന്നു.
പൊന്നാനി മേഖലയിൽ വാഹന പ്രചരണ ജാഥ വളാഞ്ചേരി , പൊന്നാനി ,എടപ്പാൾ , ചങ്ങരംകുളം കേന്ദ്രീകരിച്ച് നടന്നു.
വളാഞ്ചേരിയിൽ നടന്നവിശദീകരണയോഗം സിഐടിയു നേതാവ് ശ്രീ ഫിറോസ് ബാബു ഉത്ഘാടനം ചെയ്തു.
സി.ഐ.ടിയു കോട്ടക്കൽ മണ്ഡലം ഏരിയ സെക്രട്ടറി ശ്രീ അഷ്റഫ് കള്ളിയത്ത് ആശംസകളർപ്പിച്ച് സംസാരിച്ചു ഓഫീസേഴ്സ് അസോസിയേഷൻ അംഗം ശ്രീ ഷൈൻ കുമാർ അധ്യക്ഷനായി.
പൊന്നാനിയിൽ എ.ഐ.ടിയു.സി സെക്രട്ടറി ശ്രീ വേണു ഉദ്ഘാടനം ചെയ്തു ഓഫീസേഴ്സ് അസോസിയേഷൻ അംഗം ശ്രീ സുന്ദരൻ , വർക്കേർസ് അസോസിയേഷൻ പ്രതിനിധി ശ്രീ സുകുമാരൻ എന്നിവർ സംസാരിച്ചു. എടപ്പാളിൽ സി.ഐ.ടിയു എടപ്പാൾ ഏരിയ ജോയിൻ സെക്രട്ടറി പി രാഘവൻ ഉദ്ഘാടനം ചെയ്തു
എ.ഐ.ടിയു.സി തവനൂർ മണ്ഡലം സെക്രട്ടറി ശ്രീ പ്രഭാകരൻ ആശംസകളർപ്പിച്ച് സംസാരിച്ചു
ചങ്ങരംകുളത്ത് എ.ഐ.ടിയു.സി സംസ്ഥാന കമ്മിറ്റി അംഗം ശ്രീ ജബ്ബാർ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്സ് അസോസിയേഷൻ പ്രതിനിധി ശ്രീ അനിൽ വിശദീകരണം നടത്തി .
വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കമ്മിറ്റി അംഗം ശ്രീ . സുനിൽ, വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. ശ്രീകുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ വിശദീകരണം നടത്തി
തിരൂർ മേഖലയിൽ തിരൂർ, താനാളൂർ, ആലത്തിയൂർ, പുത്തനത്താണി എന്നിവിടങ്ങളിൽ പ്രചരണ ജാഥകൾ നടന്നു. തിരൂർ, താനാളൂർ, ആലത്തിയൂർ എന്നിവടങ്ങളിൽ പ്രകടനങ്ങളുമായി അതാത് കേന്ദ്രങ്ങളിൽ വിശദീകരണ യോഗങ്ങൾ നടന്നു. തിരൂർ സി.ഐ.ടിയു തിരൂർ ഡിവിഷൻ പ്രസിഡന്റ് ശ്രീ ശശി സ്വാഗതവും KSEBOA സംസ്ഥാന കമ്മിറ്റിയംഗം സുനന്ദ് അധ്യയനായുള്ള യോഗം ഉൽഘാടനം ചെയതത് സി.ഐ.ടിയു നേതാവായ സഖാവ് ബാപ്പുട്ടി ആയിരുന്നു. OF സംസ്ഥാന കമ്മിറ്റി അംഗം ശ്രീ ചന്ദ്രൻ കണ്ണഞ്ചേരി അറിവാദ്യ പ്രസംഗവും വർക്കേഴ്സ് അസോസിയേഷൻ നേതാവ് ശിവദാസൻ നന്ദിയും പറഞ്ഞു. താനാളൂർ നടന്ന യോഗത്തിൽ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സലിം OA ജില്ലാ കമ്മിറ്റി അംഗം ശ്രീ ഷാജൻ, WF സംസ്ഥാന നേതാവ് മുരളീധരൻ എന്നിവർ എന്നിവർ സംസാരിച്ചു.
താനാളൂർ: ബഹു: കേരളാ മുഖ്യമന്ത്രി സ:പിണറായി വിജയൻ ഈ മാസം 18 ന് നാടിന് സമർപ്പിക്കുന്ന ഇടമൺ- കൊച്ചി 400 KV പവർ ഇടനായിയുടെ ഉത്ഘാടന വിളംബര ജാഥയും പൊതുയോഗവും നടത്തി. താനാളൂർ അങ്ങാടിയിൽ നടന്ന വിളംബര ജാഥയിലും പൊതുയോഗത്തിലും താനാളൂർ, താനൂർ താനൂർ ഈസ്റ്റ്, പൊൻ മുണ്ടം ഓഫീസുകളിലെ ജീവനക്കാരും നാട്ടുകാരും പങ്കാളികളായി.സി.ഐ.ടിയു ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ സ: ബാലകൃഷ്ണൻ ചുള്ളിയത്ത് ഉത്ഘാടനം ചെയ്ത പൊതു യോഗത്തിൽ KSEBWA സംസ്ഥാന കമ്മിറ്റിയംഗം സ: മുഹമ്മദ് സെലീം സ്വാഗതം പറഞ്ഞു. സ: രവിചന്ദ്രൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ OA ജില്ലാ വൈസ് പ്രസിഡന്റ് സ: ടി.കെ ഷാജൻ, KEWF സംസ്ഥാന വൈസ് പ്രസിഡന്റ് സ: മുരളീധരൻ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി.KSEBWA ഡിവിഷൻ വൈസ് പ്രസിഡന്റ് സ: ഗണേഷൻ നന്ദി പറഞ്ഞു. KSEBWA താനൂർ യൂണിറ്റ് സെക്രട്ടറി സ: സുരേഷ് ബാബു, താനൂർ ഈസ്റ്റ് സെക്രട്ടറി സ: നാരായണൻ പൊൻ മുണ്ടം യൂണിറ്റ് സെക്രട്ടറി സ: മുരളി, താനാളൂർ യൂണിറ്റ് സെക്രട്ടറി സ: കാരിക്കുട്ടി ഡിവിഷൻ കമ്മിറ്റി മെമ്പർ സ: പ്രദീപ് തുടങ്ങിയവർ വിളംബര ജാഥയ്ക്കും പൊതുയോഗത്തിനും നേതൃത്വം നൽകി. പൊതുയോഗം 7.30 pm ന് അവസാനിച്ചു.
ആലത്തിയൂർ നടന്ന പൊതുയോഗം ഉൽഘാടനം ചെയ്തത് NGO ജില്ലാ സെക്രട്ടറി രാജേഷ് ആയിരുന്നു: വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവും തിരൂർ ഡിവ7ഷൻ സെക്രട്ടറിയും ആയ സഖാവ് രവി അധ്യക്ഷനായിരുന്നു. OF പ്രതിനിധി ശ്രീ അജിത്ത്, OAപ്രതിനിധി ശശി എന്നിവരും സംബന്ധിച്ചു. കാടാമ്പുഴ സെക്ഷനിൽ നിന്നും ആരംഭിച്ച ബൈക്ക് റാലിയോടെ ആയിരുന്നു പുത്തനത്താണി വിശദീകരണ യോഗം നടത്തിയത്