ശ്രദ്ധേയമായ വനിതാ ക്യാമ്പ്

274
വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ വിഷയം അവതരിപ്പിക്കുന്നു

2019 Sept. 28 29 തീയതികളിൽ InSDES ൽ സംസ്ഥാന വനിതാ സബ്കമ്മിറ്റി സംഘടിപ്പിച്ച വനിതാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടനാ മികവ് കൊണ്ടും വിഷയങ്ങളുടെ തെരഞ്ഞെടുപ്പും അവതരണവും കൊണ്ടും വളരെ ശ്രദ്ധേയമായി . CITU അഖിലേന്ത്യ വൈസ് പ്രസിഡണ്ട് സ. AK പദ്മനാഭൻ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ച ഓരോ വാക്യങ്ങളും തൊഴിലാളി എന്ന നിലക്ക് നാം ഏറ്റെടുക്കേണ്ട സമര പോരാട്ടങ്ങളെ ഉദ്ബോധിപ്പിക്കുന്നതായിരുന്നു. സ്ത്രീ, രാഷ്ട്രീയം, സ്ത്രീപക്ഷ രാഷ്ട്രീയം എന്ന വിഷയം അവതരിപ്പിച്ച മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി സ.പ്രീതിശേഖർ സ്ത്രീയെന്ന പരിമിതികൾ പാട്രിയാർക്കിയൽ സമൂഹം അടിച്ചേൽപ്പിച്ചതാണെന്നും ഇവ മാറ്റിയെടുക്കാൻ ഓരോ വനിതയും സ്വയം തയ്യാറായി മുന്നേറണമെന്നും പറയുകയുണ്ടായി.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ശ്രീ കെ കെ ശിവദാസിന്റെ സംഘാടനത്തിന്റെ ശാസ്ത്രം എന്ന വിഷയം വളരെ ഫലപ്രദമാവുന്നതാണ്. വിഷയവും വിഷയാവതരണവും പുതുമ തോന്നിച്ചു .

നമ്മുടെAEമാരായ നിത്യ അവതരിപ്പിച്ച – നമ്മുടെ സംഘടന, സുധീപ് അവതരിപ്പിച്ച രാഷ്ടീയത്തിന്റെ ശരിമ, ഷൈൻ രാജ്ന്റെ ഇന്ത്യൻ ഊർജ്ജ രംഗം – മികവുറ്റതായിരുന്നു.
സംസ്ഥാന വനിതാ കമ്മീഷൻ അംഗം ശ്രീമതി ഇ എം രാധയുടെ ക്ലാസ്സ് ICC ജില്ല ചെയർപേഴ്സൺ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരും.

ലേഖിക (ഇടത്തേയറ്റം) ഇ.എം രാധയോടൊപ്പം

മറ്റെല്ലാ ഉത്തരവാദിത്വങ്ങൾക്കും അവധി നൽകി എത്തിച്ചേർന്ന എല്ലാവർക്കും രണ്ടു ദിവസങ്ങളും വളരെ ആസ്വാദ്യകരമായി.
കോഴിക്കോടിന്റെ അനുഗ്രഹീത കലാകാരികൾ അവതരിപ്പിച്ച പരിപാടികൾ കാലിക പ്രാധാന്യം കൊണ്ടും അവതരണ ശൈലി കൊണ്ടും ശ്രദ്ധേയമായി. അവരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
ആദ്യ ദിവസം നടന്ന ക്യാമ്പ് ഫയറിന് എല്ലാവരിലും അളവറ്റ ആവേശം നിറയ്ക്കാനായി. കേരളത്തിലങ്ങോളമിങ്ങോളമുള്ള നമ്മുടെ വനിതാ ഓഫീസർമാർക്ക് ഒത്തുകൂടാനും പരിചയപ്പെടാനും സ്വന്തം കഴിവുകൾ അവതരിപ്പിക്കാനുമുള്ള വേദിയായി.
വളരെയേറെ വിജ്ഞാനപ്രദവും സന്തോഷദായകവുമായ ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കാൻ ഇനിയും വനിതാ സബ് കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഇത്തരം പരിപാടികൾ സംഘടനയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും എന്നും ചർച്ചയിൽ വന്ന പ്രതികരണങ്ങൾ തെളിയിക്കുന്നു.
_ ആശ ടി.പി. AEE