കോഴിക്കോട് ജില്ലാ ജനറൽ ബോഡി – 2020

270

2020 പുതുവർഷത്തെ വരവേറ്റ് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ജനറൽബോഡി യോഗം ജനുവരി 29ന് ഹോട്ടൽ ന്യൂനളന്ദാ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.

അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശ്രീ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കമ്മറ്റിഅംഗം ശ്രീ. പ്രദീപ്കുമാർ.ടി സ്വാഗതം പറഞ്ഞാരംഭിച്ചു. അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീമതി സീമ കമ്മറ്റിയുടെ വാർഷിക പ്രവർത്തന റിപ്പോർട്ട് വിശദമായി അവതരിപ്പിച്ചു.

അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ലതീഷ് പി.വി. ഉത്ഘാടന പ്രസംഗത്തിൽ സമകാലീക സാമൂഹീക രാഷ്ടീയനയങ്ങൾ വിശദീകരിച്ചു, കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തീക നയങ്ങളെക്കുറിച്ചും പ്രത്യേകിച്ചും കാർഷിക മേഖല, ബാങ്കിംഗ്, വൈദ്യുതി മേഖലയിലെയും ജനദ്രോഹ വൻകിട കോർപ്പറേറ്റ് മുതലാളി പ്രീണന നയങ്ങൾ തിരുത്തിക്കപ്പെടേണ്ടതിന്റെ അവശ്യകതയെക്കുറിച്ചും വിശദീകരിച്ചു.
മുത്തലാക്ക് ക്രിമിനൽവത്കരണത്തിൽ തുടങ്ങി പൗരത്വബിലിൽ വരെ എത്തിച്ചേർന്ന മതത്തിന്റെ പേരിലുണ്ടാക്കിയ വേർതിരിവ് സമൂഹത്തിൽ വരുത്തുന്ന വെറുപ്പിന്റെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയമല്ല
ഐക്യത്തിന്റെയും അഖണ്ഡതയുടേയും പുരോഗതിയുടേയും രാഷ്ട്രീയമാണ് നാം മുന്നോട്ട് വെക്കുന്നത് എന്ന് വ്യക്തമാക്കി. മതത്തിന്റെയും മറ്റും പേരിൽ തമ്മിൽ തല്ലിച്ച് ശരിയായ വളർച്ചാ പുരോഗതിയി ചർച്ചകൾ മാറ്റി നിർത്തപ്പെടുന്നത് തിരിച്ചറിയുകയും സമൂഹത്തെ തിരിച്ചറിയാൻ പ്രാപ്തമാക്കുകയും ചെയ്യേണ്ടത് കടമയാണെന്നും. ഒത്തൊരുമിച്ച് നടത്തിയ പണിമുടക്കിൽ സൈനീക തലത്തിൽ വരെ ഉള്ള തൊഴിലാളികൾ പങ്കു കൊണ്ടതിനെയും എടുത്തുകാട്ടി.

വൈദ്യുത ഉത്പാദന പ്രസരണ വിതരണ മേഖലയിൽ മെച്ചപ്പെട്ട നിലവാരം പുലർത്തി ഉപഭോക്തൃ സൗഹൃദമാക്കി വൈദ്യുതി ബോർഡിനെ നിലനിർത്താൻ കൂടെവേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതികളുടെ ആവശ്യകത നാമെല്ലാം അറിഞ്ഞിരിക്കേണ്ടതും സൗര ട്രാൻസ്ഗ്രിഡ് ദ്യുതി തുടങ്ങിയ പദ്ധതികൾ സ്വയം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടതുമാണ്. കെ ഫോൺ പോലുള്ള പദ്ധതികൾ നല്ലരീതിയിൽ രോഗമിക്കുന്നതെടുത്തു പറഞ്ഞു.
ജനറൽ ട്രാൻസ്ഫർ ഗൈഡ് ലൈൻസ്, പെർഫോർമൻസ് അപ്രൈസൽ മുതലായവയിലെ പൊതു സംശയങ്ങൾ ദുരീകരിച്ചു. ടീം വർക്കിൽ മേലുദ്യോഗസ്ഥരുടേയും കീഴുദ്യോഗസ്ഥരുടേയും 360 ഡിഗ്രീ പെർഫോർമൻസ് വിലയിരുത്തലിന്റെ ആവശ്യകത മുതലായവ സ്ഥാപനത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ആവശ്യമാണെന്ന കാര്യം ഓർമ്മിപ്പിച്ചു.

സർവ്വീസിൽ നിന്നും അടുത്തകാലത്ത് വിരമിച്ച അസോസിയേഷൻ മെമ്പർമാർക്ക് യാത്രയയപ്പ് നൽകുന്ന പരിപാടി ശ്രീമതി ബിന്ദു സ്വാഗതം പറഞ്ഞാരംഭിച്ചു. വിരമിച്ച ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹി ശ്രീ ശശീന്ദ്രന് സംസ്ഥാന സെക്രട്ടറി ശ്രീ ലതീഷ് പി.വി. ഉപഹാരസമർപ്പിച്ചാദരിച്ചു. സംസ്ഥാന കമ്മറ്റി അംഗം ശ്രീ ഇ. മനോജ്, ജില്ലാ സെക്രട്ടറി ശ്രീ കൃഷ്ണൻകുട്ടി എന്നിവർ ആശംസകളർപ്പിച്ചു സംസ്സാരിച്ചു ശശീന്ദ്രന്റെ വില മതിക്കാനാവാത്ത സേവനങ്ങൾ അസോസിയേഷനും കെ എസ് ഇ ബിക്കും ഓർമ്മിക്കുകയും മേലിലും ഒട്ടും കുറയാതെ ഉണ്ടാകാനഭ്യർത്ഥിക്കുകയും ചെയ്തു. അസോസിയേഷൻ തന്റെയും നാടിന്റെയും വളർച്ചക്കു നൽകിയ കാര്യങ്ങളുൾപ്പെടുത്തി വികാരനിർഭരമായ ഒരു അത്യുഗ്രൻ മറുപടി പ്രസംഗമാണ് ശ്രീ ശശീന്ദ്രൻ നടത്തിയത്

നടപ്പുവർഷത്തെ വരവു ചെലവ് കണക്കുകൾ ജില്ലാ ട്രഷറർ ശ്രീ റഷീദ് അവതരിപ്പിച്ചു പിന്നീടിത് അംഗങ്ങൾ കൈയ്യടിച്ച് അംഗീകാരം നൽകി.

ബെനവലന്റ് ഫണ്ട് വിവരങ്ങൾ ശ്രീ സുബ്രഹ്മണ്യൻ വിശദീകരിച്ചു . തുടർന്ന് അംഗങ്ങളുടെ മക്കൾക്കുള്ള ബെനവലന്റ് ഫണ്ട് വിദ്യാഭ്യാസ അവാർഡ് വിതരണം നടന്നു.

പിന്നീട് നടന്ന ചർച്ചയിൽ ശ്രീ റിജിൻ ലാൽ, ശ്രീമതി ഉഷ, ശ്രീ പ്രഞ്ചുഷ്, ശ്രീ ഷാനാസ് പി ഷൗക്കത്ത്, ശ്രീ അഷിത്ത് എം, ശ്രീമതി ഡെയ്സി, ശ്രീ സലിം എൻ.ഇ, ശ്രീ സുബ്രഹ്മണ്യൻ എന്നിവർ സംസ്സാരിച്ചു

സംസ്ഥാന കമ്മറ്റി അംഗവും ഇൻസിഡെസ് പഠന ഗവേഷണ കേന്ദ്രം ഭാരവാഹിയുമായ ശ്രീ ബോസ് ജേക്കബ്ബ് ഇൻസിഡെസ് പ്രവർത്തനങ്ങളിൽ പങ്കാളികളാകേണ്ട ആവശ്യകതയും പ്രവർത്തനങ്ങളും വിശദീകരിച്ചു

അസോസിയേഷൻ സംസ്ഥാന ഭാരവാഹി ശ്രീ ജയപ്രകാശ് മറുപടി നൽകി. പെർഫോമൻസ് അപ്രൈസലിലും, വരാനിരിക്കുന്ന ജനറൽ ട്രാൻസറിലും അസോസിയേഷൻ നിലപാടുകൾ, ശബള പരിഷ്കരണ കരട് മുതലായ എല്ലാ കാര്യങ്ങളും വിശദീകരിച്ചു. ഉപഭോക്തൃ സംതൃപ്തിയുടെ ആവശ്യകതയും വൈദ്യുതി അദാലത്തിന്റെ അനുഭവങ്ങളും പങ്കുവച്ചു. കോഴിക്കോട് ജില്ലയിൽ 2020 ഫെബ്രുവരി 15ന് വരാനിരിക്കുന്ന വൈദ്യുതി അദാലത്ത് വൻ വിജയമാക്കാൻ ആഹ്വാനം ചെയ്തു.

അസോസിയേഷൻ സംസ്ഥാന ഭാരവാഹി ശ്രീ പ്രേമൻ പാമ്പിരിക്കുന്ന് ആശംസകളർപ്പിച്ചു, ശ്രീ രവി പി.ടി. നന്ദി പ്രകാശനം നടത്തി അധ്യക്ഷന്റെ സമ്മതതോടെ യോഗം പിരിഞ്ഞു.