സംസ്ഥാന സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം

161

കെ.എസ്. ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് അക്ഷര നഗരിയിൽ ആവേശകരമായ തുടക്കം.
രാവിലെ സംസ്ഥാന പ്രസിഡന്റ് ഡോ. എംജി സുരേഷ് കുമാർ പതാകയുയർത്തിയതോടെ മുദ്രാവാക്യങ്ങൾ അലയടിച്ചുയര്‍ന്നു. തുടർന്ന് രക്ത സാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടന്നു.

കോട്ടയത്തെ അസോസിയേഷൻ അംഗങ്ങളുടെ ഗായകസംഘത്തിന്റെ സ്വാഗതഗാനത്തോടെ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമായി.