സ്മാര്‍ട്ട് മീറ്റര്‍ വ്യാപനവുമായി ബന്ധപ്പെട്ട് സമീപ കാലത്ത് കേരള കൗമുദി, മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ വഴി വലിയ കുപ്രചരണങ്ങളാണ് നടന്നത്. കെ.എസ്.ഇ.ബിയിലെ യൂണിയനുകള്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയെ അട്ടിമറിക്കുന്നുവെന്നും ഇത് കാരണം കേരളത്തിന് വലിയ നഷ്ടം ഉണ്ടാകുമെന്നും പ്രചരണം ഉണ്ടായി. എന്നാല്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം കെ.എസ്.ഇ.ബി നേരിട്ട് ഏറ്റെടുത്ത് നടത്തണമെന്നും സ്വകാര്യ കമ്പനികളെ ഇക്കാര്യം പൂര്‍ണ്ണമായി ഏല്‍പ്പിക്കുന്ന ടോട്ടക്സ് രീതി ഒഴിവാക്കണമെന്നും ആണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. സാധാരണക്കാരടേയും കേരളത്തിന്റേയും താല്‍പര്യങ്ങളെ ഈ നയം എങ്ങിനെ അട്ടിമറിക്കുന്നു എന്ന് വിശദീകരിക്കുന്ന വിശദമായ ലഘുലേഖ പുറത്തിറക്കിയിട്ടുണ്ട്. (Link in first comment) സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ബദലിനെ അട്ടിമറിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ നയം സ്ഥാപിത താല്‍പര്യക്കാര്‍ക്ക് തിരുത്തേണ്ടി വരും.ആദ്യ ഘട്ട പ്രതിഷേധം എന്ന നിലയില്‍ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 12ന് എല്ലാ ഡിവിഷന്‍ കേന്ദ്രങ്ങളിലും ധര്‍ണ്ണ നടക്കുകയാണ്. ഈ പ്രതിഷേധത്തില്‍ പങ്കാളികളാവാനും പിന്തുണക്കാനും അഭ്യര്‍ഥിക്കുന്നു.
Home Articles EEFI/ NCCOEEE സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ നടപ്പാക്കുക-ഇഫി ഡിവിഷന്‍ ധര്‍ണ്ണ ജനു.12ന്
സപ്തംബര്.1- സ്വകാര്യവത്കരണ വിരുദ്ധ ദിനം
സപ്തംബര്.1- സ്വകാര്യവത്കരണ വിരുദ്ധ ദിനംകേന്ദ്ര സര്ക്കാര് വൈദ്യുതിവിതരണ മേഖല സ്വകാര്യ വത്കരിക്കാനായി നടത്തുന്ന ശ്രമങ്ങള്ക്കെര്തിരെ ഇലക്ട്രിസിറ്റി എം പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില് സ്വകാര്യവത്കരണ വിരുദ്ധ ദിനം ആചരിച്ചു....