തിരുവനന്തപുരം കോർപറേഷൻ മേയറായി കെ.എസ്.ഇ.ബി.ഒ.എ മുൻ സംസ്ഥാന ട്രഷറർ ശ്രീ. കെ ശ്രീകുമാർ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേയ്ക്ക് വിജയിച്ച സാഹചര്യത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് നിലവില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ കെ.ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ചാക്ക വാർഡ് കൗൺസിലറും കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനുമാണ് സിപിഐ എം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗമായ കെ ശ്രീകുമാർ.
പാല്‍കുളങ്ങര NSS സ്‌കൂളിലെ SFI യൂണിറ്റ് സെക്രട്ടറിയായി തുടക്കം. KSYF , പേട്ട LC സെക്രട്ടറി ,DYFI സിറ്റി കമ്മിറ്റി അംഗം, പാര്‍ട്ടി Ac സെന്റര്‍ വഞ്ചിയൂര്‍, ഏഷ്യാനെറ്റ് സാറ്റ്‌കോം എ പോയിഡ് പ്രസിഡന്റ് , ആട്ടോ ,ടാക്‌സി വഞ്ചിയൂര്‍ AC പ്രസിഡന്റ്, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ്, ചാക്ക YMA ആന്റ് സോഷ്യല്‍ ലൈബ്രറി ദീര്‍ഘകാലം സെക്രട്ടറി, KSEB ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറർ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
1983 ല്‍ കാഷ്യര്‍ ആയി സര്‍വ്വീസിലെത്തി. നീലേശ്വരത്തായിരുന്നു ആദ്യ പോസ്റ്റിങ്. നാല് മാസം ശേഷം പൊബ്രേഷന്‍ പീരീഡില്‍ സമരം ചെയ്തു എന്ന പേരില്‍ ആര്‍ ബാലകൃഷ്ണപിള്ള മന്ത്രിയായിരിക്കെ പിരിച്ച് വിട്ടു. രണ്ടര വര്‍ഷം കഴിഞ്ഞ് കോടതി ഉത്തരവിന്റ അടിസ്ഥാനത്തില്‍ തിരിച്ച് എടുത്തു.
1995 മുതല്‍ 2000 വരെ കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ട്രിവാന്‍ഡ്രം റമ്പര്‍ വര്‍ക്ക്‌സ് , ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ തൊഴില്‍ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയന്‍ ഭാരവാഹിയായി. ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍ നാഷണല്‍ അവാര്‍ഡ് , മലേഷ്യയില്‍ ശുചിത്വ മിഷന്‍ അവാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ഫോര്‍ ലീവ്‌സ് അവാര്‍ഡ്.
അടിയന്തിരാവസ്ഥ ശേഷം ഈച്ചരവാര്യര്‍ നയിച്ച ജാഥയില്‍ പങ്കെടുത്തതിന് പുത്തരി കണ്ടത്ത് പോലീസ് ലാത്തിചാര്‍ജ് നേരിടേണ്ടി വന്നു. 1983 ല്‍ KSEB സമരത്തിനിടെ 14 ദിവസം ജയില്‍ വാസം.
അജിതയാണ് ഭാര്യ. മക്കള്‍: സ്മൃതി ശ്രീകുമാര്‍, ഡോ. സമര്‍ ശ്രീകുമാര്‍.
മരുമകന്‍ :അരുണ്‍ സുരേന്ദ്രന്‍ രാജീവ് ഗാന്ധി ബയോ ടെക്‌നോളജി മാനേജര്‍)